ശിഫാഹു റഹ്മാ ചികിത്സാ സഹായം വിതരണം ചെയ്തു

ഉപ്പള: അബൂദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സിയുടെ ശിഫാഹു റഹ്മാ ചികിത്സാ സഹായധനം വിതരണം ചെയ്തു.ഉപ്പള ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ടി.എ. മൂസ ഉദ്ഘാടനം ചെയ്തു.പുത്തിഗെ പഞ്ചായത്ത് എ.കെ.ജി നഗറിലെ കിഡ്‌നി രോഗി, മംഗല്‍പാടി പഞ്ചായത്തിലെ ബേക്കൂര്‍ സ്വദേശി കിഡ്‌നി രോഗി, പൈവളിഗെ പഞ്ചായത്തിലെ ബള്ളൂര്‍ ബേരിപ്പദവ് സ്വദേശി ക്യാന്‍സര്‍ രോഗി എന്നിവര്‍ക്കുള്ള ചികിത്സാ സഹായമാണ് അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് […]

ഉപ്പള: അബൂദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സിയുടെ ശിഫാഹു റഹ്മാ ചികിത്സാ സഹായധനം വിതരണം ചെയ്തു.
ഉപ്പള ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ടി.എ. മൂസ ഉദ്ഘാടനം ചെയ്തു.
പുത്തിഗെ പഞ്ചായത്ത് എ.കെ.ജി നഗറിലെ കിഡ്‌നി രോഗി, മംഗല്‍പാടി പഞ്ചായത്തിലെ ബേക്കൂര്‍ സ്വദേശി കിഡ്‌നി രോഗി, പൈവളിഗെ പഞ്ചായത്തിലെ ബള്ളൂര്‍ ബേരിപ്പദവ് സ്വദേശി ക്യാന്‍സര്‍ രോഗി എന്നിവര്‍ക്കുള്ള ചികിത്സാ സഹായമാണ് അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റികള്‍ക്ക് കൈമാറിയത്.
ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.ബി യൂസഫ്, എ.കെ ആരിഫ്, സൈഫുള്ള തങ്ങള്‍, അന്തുഞ്ഞി ഹാജി, അബ്ദുല്ല മദേരി, സെഡ്. എ മൊഗ്രാല്‍, കെ.ബി. മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് ഭാരവാഹികളായ ശാഹുല്‍ ഹമീദ് ബന്തിയോട്, ഇ.കെ മുഹമ്മദ്, അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ്, മജീദ് പച്ചമ്പലം, ഹമീദ് മാസ്സിമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അഷ്‌റഫ് ഉളുവാര്‍ സ്വാഗതവും കളന്തര്‍ ഷാ ബന്തിയോട് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it