ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ യു.എ.ഇയുടെ പുതിയ പ്രസിഡണ്ട്

അബുദാബി: യുഎഇയുടെ പുതിയ പ്രസിഡണ്ടായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനെ (61) യുഎഇ സുപ്രീം കൗണ്‍സില്‍ പ്രഖ്യാപിച്ചു. പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ പ്രസിഡണ്ടിനെ പ്രഖ്യാപിച്ചത്. ഏഴ് എമിറേറ്റ്സുകളിലെ ഭരണാധിപന്മാര്‍ ചേര്‍ന്ന സുപ്രീം കൗണ്‍സിലാണ് തീരുമാനമെടുത്തത്. അബുദാബിയിലെ അല്‍ മുഷ്‌റിഫ് കൊട്ടാരത്തില്‍ യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. 2004 മുതല്‍ അബുദാബി കിരീടാവകാശിയും 2005 […]

അബുദാബി: യുഎഇയുടെ പുതിയ പ്രസിഡണ്ടായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനെ (61) യുഎഇ സുപ്രീം കൗണ്‍സില്‍ പ്രഖ്യാപിച്ചു. പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ പ്രസിഡണ്ടിനെ പ്രഖ്യാപിച്ചത്. ഏഴ് എമിറേറ്റ്സുകളിലെ ഭരണാധിപന്മാര്‍ ചേര്‍ന്ന സുപ്രീം കൗണ്‍സിലാണ് തീരുമാനമെടുത്തത്. അബുദാബിയിലെ അല്‍ മുഷ്‌റിഫ് കൊട്ടാരത്തില്‍ യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. 2004 മുതല്‍ അബുദാബി കിരീടാവകാശിയും 2005 മുതല്‍ യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഷെയ്ഖ് ഖലീഫയുടെ അര്‍ധസഹോദരന്‍ കൂടിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍. തന്ത്രപരമായ ആസൂത്രണം, പരിശീലനം, സംഘാടക മികവ്, പ്രതിരോധ ശേഷി പ്രോത്സാഹിപ്പിക്കല്‍ എന്നിവയില്‍ യുഎഇ സായുധസേനയെ വികസിപ്പിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.

Related Articles
Next Story
Share it