ഷെയ്ഖ് ഖലീഫ ഇനി ജ്വലിക്കുന്ന ഓര്‍മ്മ

അബുദാബി: യു.എ.ഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ്മ. ഷെയ്ഖ് ഖലീഫയുടെ മയ്യത്ത് അബുദാബിയിലെ അല്‍ ബത്തീന്‍ ഖബര്‍സ്ഥാനില്‍ ഇന്നലെ ഖബറടക്കിയതായി യു.എ.ഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. അബുദാബിയിലെ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സായിദ് പള്ളിയില്‍ നടന്ന മരണാനന്തര പ്രാര്‍ത്ഥനകളില്‍ അബുദാബി കിരീടാവകാശിയും ഷെയ്ഖ് ഖലീഫയുടെ സഹോദരനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും രാജകുടുംബത്തിലെ മറ്റ് അംഗങ്ങളും പങ്കെടുത്തു. പള്ളിയില്‍ നടന്ന നമസ്‌കാരത്തിന് ശേഷം കുടുംബാംഗങ്ങള്‍ […]

അബുദാബി: യു.എ.ഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ്മ. ഷെയ്ഖ് ഖലീഫയുടെ മയ്യത്ത് അബുദാബിയിലെ അല്‍ ബത്തീന്‍ ഖബര്‍സ്ഥാനില്‍ ഇന്നലെ ഖബറടക്കിയതായി യു.എ.ഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. അബുദാബിയിലെ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സായിദ് പള്ളിയില്‍ നടന്ന മരണാനന്തര പ്രാര്‍ത്ഥനകളില്‍ അബുദാബി കിരീടാവകാശിയും ഷെയ്ഖ് ഖലീഫയുടെ സഹോദരനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും രാജകുടുംബത്തിലെ മറ്റ് അംഗങ്ങളും പങ്കെടുത്തു.
പള്ളിയില്‍ നടന്ന നമസ്‌കാരത്തിന് ശേഷം കുടുംബാംഗങ്ങള്‍ അല്‍ ബത്തീന്‍ ഖബര്‍സ്ഥാനിലേക്ക് മയ്യത്ത് അനുഗമിച്ചു. യു.എ.ഇയിലെ എല്ലാ പള്ളികളിലും ഇന്നലെ മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം ഷെയ്ഖ് ഖലീഫയ്ക്ക് വേണ്ടിയുള്ള മരണാനന്തര പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു. സ്വദേശികളും പ്രവാസികളുമടക്കം ആയിരക്കണക്കിന് പേര്‍ വിവിധ പള്ളികളില്‍ നടന്ന നമസ്‌കാരത്തില്‍ പങ്കെടുത്തു. യു.എ.ഇയില്‍ 40 ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് മൂന്ന് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles
Next Story
Share it