ഷെയ്ഖ് ഹസീനയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി
ന്യൂഡല്‍ഹി: കലാപത്തെ തുടര്‍ന്ന് രാജിവെച്ച് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഹസീനക്ക് തല്‍ക്കാലം ഇന്ത്യ അഭയം നല്‍കിയേക്കും. മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള ചര്‍ച്ച വിജയിക്കാത്ത സാഹചര്യത്തിലാണിത്. അതിനിടെ, ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവാകാന്‍ നോബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് സമ്മതമറിയിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡണ്ട് മുഹമ്മദ് ഷഹാബുദ്ദീന്‍ ഷെയ്ഖ് ഹസീനയുടെ മുഖ്യ രാഷ്ട്രീയ എതിരാളി ബീഗം ഖാലിദ സിയയെ ജയിലില്‍ നിന്ന് ഇന്നലെ മോചിപ്പിച്ചിരുന്നു. […]

ന്യൂഡല്‍ഹി: കലാപത്തെ തുടര്‍ന്ന് രാജിവെച്ച് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഹസീനക്ക് തല്‍ക്കാലം ഇന്ത്യ അഭയം നല്‍കിയേക്കും. മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള ചര്‍ച്ച വിജയിക്കാത്ത സാഹചര്യത്തിലാണിത്. അതിനിടെ, ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവാകാന്‍ നോബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് സമ്മതമറിയിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡണ്ട് മുഹമ്മദ് ഷഹാബുദ്ദീന്‍ ഷെയ്ഖ് ഹസീനയുടെ മുഖ്യ രാഷ്ട്രീയ എതിരാളി ബീഗം ഖാലിദ സിയയെ ജയിലില്‍ നിന്ന് ഇന്നലെ മോചിപ്പിച്ചിരുന്നു. ഇടക്കാല സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും ബംഗ്ലാദേശില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികളും സൈനിക നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷം പ്രസിഡണ്ട് മുഹമ്മദ് ഷഹാബുദ്ദീന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഉത്തരവിറക്കുകയായിരുന്നു.
അറസ്റ്റ് ചെയ്യപ്പെട്ട മുഴുവന്‍ പേരെയും ജയില്‍ മോചിതരാക്കുമെന്നും പ്രസിഡണ്ട് പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ക്ക് സ്വീകാര്യനായ സമാധാന നോബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവാകാന്‍ സമ്മതമറിയിച്ചു കഴിഞ്ഞു. ചികിത്സാര്‍ത്ഥം പാരീസിലുള്ള യൂനുസ് വൈകാതെ ബംഗ്ലാദേശിലെത്തും.
അതിനിടെ, ഷെയ്ഖ് ഹസീനയ്ക്ക് യു.കെ രാഷ്ട്രീയ അഭയം നല്‍കില്ലെന്നാണ് പുറത്തുവരുന്ന വിവരം. ആദ്യമെത്തിയ സുരക്ഷിത രാജ്യം ഏതാണോ അവിടെ തന്നെ തുടരുന്നതായിരിക്കും നല്ലതെന്നാണ് യു.കെ ആഭ്യന്തര വകുപ്പ് വക്താവ് ഒരു ഇന്ത്യന്‍ ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞത്. എന്നാല്‍ ഔദ്യോഗികമായി രാഷ്ട്രീയ അഭയം തേടാനുള്ള നടപടികള്‍ പിന്നണിയില്‍ പുരോഗമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ രാജ്യത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ സമരം പ്രഖ്യാപിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ബംഗ്ലാദേശ് പൊലീസ് അസോസിയേഷന്റെ സമരം. വിദ്യാര്‍ത്ഥി സമരക്കാര്‍ക്ക് നേരെ വെടിവെപ്പും ബലപ്രയോഗവും നടത്തിയതിനും പൊലീസ് അസോസിയേഷന്‍ മാപ്പ് അപേക്ഷിച്ചിട്ടുണ്ട്. വെടിവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്നാണ് വിശദീകരണം. 300ലധികം വിദ്യാര്‍ത്ഥികളാണ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.