ഷെയ്ഖ് ഹസീന ഡല്‍ഹിയില്‍ തുടരുന്നു; ബംഗ്ലാദേശ് കലാപത്തിന് ശമനമില്ല
ന്യൂഡല്‍ഹി/ധാക്ക: ബംഗ്ലാദേശിലെ കലാപത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവെച്ച് നാടുവിട്ട ഷെയ്ഖ് ഹസീന ഡല്‍ഹിയില്‍ തുടരുന്നു. ഷെയ്ഖ് ഹസീന എവിടേക്ക് പോകുമെന്നതില്‍ ഇന്ന് വ്യക്തതയുണ്ടാകും. ഡല്‍ഹിയിലെ ഹിന്‍ഡന്‍ വ്യോമസേന താവളത്തിലാണ് ഇന്നലെ വൈകീട്ട് ആറ് മണിയോടെ ഷെയ്ഖ് ഹസീന ഇറങ്ങിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ രാത്രി സുരക്ഷ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ സമിതി യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരുമെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ […]

ന്യൂഡല്‍ഹി/ധാക്ക: ബംഗ്ലാദേശിലെ കലാപത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവെച്ച് നാടുവിട്ട ഷെയ്ഖ് ഹസീന ഡല്‍ഹിയില്‍ തുടരുന്നു. ഷെയ്ഖ് ഹസീന എവിടേക്ക് പോകുമെന്നതില്‍ ഇന്ന് വ്യക്തതയുണ്ടാകും. ഡല്‍ഹിയിലെ ഹിന്‍ഡന്‍ വ്യോമസേന താവളത്തിലാണ് ഇന്നലെ വൈകീട്ട് ആറ് മണിയോടെ ഷെയ്ഖ് ഹസീന ഇറങ്ങിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ രാത്രി സുരക്ഷ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ സമിതി യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരുമെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഷെയ്ഖ് ഹസീനയുടെ തുടര്‍യാത്ര എങ്ങോട്ടെന്ന് വ്യക്തമാക്കാതെയുള്ള നിലപാടാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്. വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രതികരണം ഇതു വരെ നല്‍കിയിട്ടില്ല.
ഡല്‍ഹിയിലെത്തിയ ഷെയ്ഖ് ഖസീന അവിടെ വെച്ച് മകള്‍ സയിമ വാജേദിനെ കണ്ടു. ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ എത്തിയാണ് സയിമ ഷെയ്ഖ് ഹസീനയെ കണ്ടത്. ഡല്‍ഹിയില്‍ ലോകാരോഗ്യ സംഘടനയുടെ റീജ്യണല്‍ ഡയറക്ടറാണ് സയിമ. ഷെയ്ഖ് ഹസീന ഇനി ബംഗ്‌ളാദേശ് രാഷ്ട്രീയത്തിലേക്കില്ലെന്ന് മകന്‍ സാജിബ് വാജേദ് വ്യക്തമാക്കി.
ഷെയ്ഖ് ഹസീനയെ പുറത്താക്കിയതില്‍ പാക്ചാര സംഘടനയായ ഐ.എസ്.ഐക്കും പങ്ക് എന്നാണ് വിലയിരുത്തല്‍. അഫ്ഗാനിസ്ഥാന് പിന്നാലെ ബംഗ്ലാദേശിലും പാക് സ്വാധീനം വളരുന്നത് മന്ത്രിസഭ ചര്‍ച്ച ചെയ്തു. അതേസമയം, ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരിന് നൊബെല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നേതൃത്വം നല്‍കണമെന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ ആവശ്യപ്പെട്ടു.
ഷെയ്ഖ് ഹസീന രാജ്യം വിട്ടിട്ടും ബംഗ്ലാദേശില്‍ കലാപം ശമിച്ചിട്ടില്ല. വ്യാപകമായ കൊള്ളയും കൊലയും നടക്കുകയാണ്. 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 150 ഓളം പേരാണ്. പാര്‍ലമെന്റ് പിരിച്ചുവിട്ടെന്ന് പ്രസിഡണ്ട് അറിയിച്ചു. ഉടന്‍ തിരഞ്ഞെടുപ്പ് നടക്കും. പ്രതിപക്ഷ നേതാവ് ബീഗം ഖാലിദാസിയയെ ജയിലില്‍ നിന്ന് മോചിപ്പിക്കും.
ബംഗ്ലാദേശിലെ കലാപത്തില്‍ നിരവധിയിടങ്ങളില്‍ തീവെപ്പുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ബംഗ്ലാദേശ് ക്രിക്കറ്റര്‍ ലിറ്റണ്‍ ദാസിന്റെ വീട് തീവെച്ച് നശിപ്പിച്ചതായി സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. വാര്‍ത്ത വ്യാജമാണെന്നും പറയപ്പെടുന്നു.