അവളും മനുഷ്യനാണ്...
അത്താഴം കഴിക്കാന്‍ മൊബൈലില്‍ അലാറം അടിക്കുക മൂന്നുമണിക്കാണ്. ഉറക്കം കണ്ണുകള്‍ തുറക്കാന്‍ കഴിയാത്ത വിധം ശക്തമാണെങ്കിലും ഉണരാതെ പറ്റില്ലെന്ന് അറിയാവുന്നത് കൊണ്ട് അവള്‍ ഉണരും. ക്ഷീണവും മടിയും മാറ്റി നേരെ അടുക്കളയിലേക്ക്...പെട്ടെന്ന് ഫ്രഷ് ആയി അടുക്കളയില്‍ കയറി അത്താഴത്തിനുള്ള ഭക്ഷണം ഉണ്ടാക്കാനുള്ളത് ഉണ്ടാക്കി ചൂടാക്കാനുള്ളത് ചൂടാക്കി വെക്കും. അതിന് ശേഷം മക്കളെയും ഉമ്മയെയും ഭര്‍ത്താവിനെയും എല്ലാവരെയും അത്താഴത്തിന് വിളിച്ചു ഉണര്‍ത്തും. ഒരു വട്ടം വിളിച്ചാലൊന്നും മക്കളെ ഉണര്‍ത്താന്‍ കഴിയില്ല. പല തവണ ആവര്‍ത്തിച്ചു വിളിക്കുക തന്നെ വേണം.ഓരോരുത്തരായി […]
അത്താഴം കഴിക്കാന്‍ മൊബൈലില്‍ അലാറം അടിക്കുക മൂന്നുമണിക്കാണ്. ഉറക്കം കണ്ണുകള്‍ തുറക്കാന്‍ കഴിയാത്ത വിധം ശക്തമാണെങ്കിലും ഉണരാതെ പറ്റില്ലെന്ന് അറിയാവുന്നത് കൊണ്ട് അവള്‍ ഉണരും. ക്ഷീണവും മടിയും മാറ്റി നേരെ അടുക്കളയിലേക്ക്...പെട്ടെന്ന് ഫ്രഷ് ആയി അടുക്കളയില്‍ കയറി അത്താഴത്തിനുള്ള ഭക്ഷണം ഉണ്ടാക്കാനുള്ളത് ഉണ്ടാക്കി ചൂടാക്കാനുള്ളത് ചൂടാക്കി വെക്കും. അതിന് ശേഷം മക്കളെയും ഉമ്മയെയും ഭര്‍ത്താവിനെയും എല്ലാവരെയും അത്താഴത്തിന് വിളിച്ചു ഉണര്‍ത്തും. ഒരു വട്ടം വിളിച്ചാലൊന്നും മക്കളെ ഉണര്‍ത്താന്‍ കഴിയില്ല. പല തവണ ആവര്‍ത്തിച്ചു വിളിക്കുക തന്നെ വേണം.ഓരോരുത്തരായി […]
അത്താഴം കഴിക്കാന്‍ മൊബൈലില്‍ അലാറം അടിക്കുക മൂന്നുമണിക്കാണ്. ഉറക്കം കണ്ണുകള്‍ തുറക്കാന്‍ കഴിയാത്ത വിധം ശക്തമാണെങ്കിലും ഉണരാതെ പറ്റില്ലെന്ന് അറിയാവുന്നത് കൊണ്ട് അവള്‍ ഉണരും. ക്ഷീണവും മടിയും മാറ്റി നേരെ അടുക്കളയിലേക്ക്...
പെട്ടെന്ന് ഫ്രഷ് ആയി അടുക്കളയില്‍ കയറി അത്താഴത്തിനുള്ള ഭക്ഷണം ഉണ്ടാക്കാനുള്ളത് ഉണ്ടാക്കി ചൂടാക്കാനുള്ളത് ചൂടാക്കി വെക്കും. അതിന് ശേഷം മക്കളെയും ഉമ്മയെയും ഭര്‍ത്താവിനെയും എല്ലാവരെയും അത്താഴത്തിന് വിളിച്ചു ഉണര്‍ത്തും. ഒരു വട്ടം വിളിച്ചാലൊന്നും മക്കളെ ഉണര്‍ത്താന്‍ കഴിയില്ല. പല തവണ ആവര്‍ത്തിച്ചു വിളിക്കുക തന്നെ വേണം.
ഓരോരുത്തരായി മുഖം കഴുകി പല്ല് തേച്ചു ടേബിളില്‍ വന്നിരുന്നു ഫുഡ് കഴിക്കും. കൂട്ടത്തില്‍ അവളും ഓടി നടന്നു ഭക്ഷണം കഴിക്കുന്നുണ്ടാവും. അതിനിടയില്‍ ചിലര്‍ക്ക് ചായ, ചിലര്‍ക്ക് ചൂടുവെള്ളം, ചിലര്‍ക്ക് പച്ച വെള്ളം, ചിലര്‍ക്ക് സ്‌പെഷ്യല്‍ കറികള്‍,.... ഓരോരുത്തരും ഭക്ഷണം കഴിക്കുന്നത് താല്‍പര്യത്തോടെ അവള്‍ നോക്കി നില്‍ക്കും... ഒരു നല്ല വാക്ക് കേള്‍ക്കാന്‍ അവള്‍ ആഗ്രഹിക്കും...
പക്ഷേ പലപ്പോഴും കുറ്റപ്പെടുത്തലുകള്‍ മാത്രം...കഴിച്ചവര്‍ കൈ കഴുകി പോയി കിടക്കും. അവള്‍ പത്രങ്ങള്‍ എടുത്തു വെച്ച് കഴുകാനുള്ളത് കഴുകി കൊണ്ടിരിക്കുമ്പോള്‍ പള്ളിയില്‍ നിന്നും സുബഹി ബാങ്ക് കൊടുക്കും. അടുക്കള പൂട്ടി നിസ്‌കരിച്ചു അല്‍പം ഖുര്‍ആന്‍ ഓതുമ്പോഴേക്കും മക്കള്‍ ഉണര്‍ന്നു തുടങ്ങും...
നോമ്പ് ഇല്ലാത്തവര്‍ക്ക് ഫുഡ് വേണം. രാവിലെ ഉണര്‍ന്നു അതിന്റെ പണി തുടങ്ങും. അത് കഴിഞ്ഞു അലക്കണം. വീട് വൃത്തിയാക്കണം. നോമ്പ് ഇല്ലാത്തവര്‍ക്ക് ഭക്ഷണം ഉച്ചക്കും കൊടുക്കണം..
അതിന്റെ ഇടയില്‍ അവളും നിസ്‌കരിച്ചു പ്രാര്‍ത്ഥിക്കും. പ്രായം ചെന്നവര്‍ക്ക് വേണ്ട സേവനങ്ങള്‍ ചെയ്യണം...
ചിലപ്പോള്‍ ഉച്ചക്ക് ശേഷം ഇത്തിരി നേരം അവള്‍ ഉറങ്ങും. നാല് മണിക്ക് ശേഷം നോമ്പ് തുറയുടെ വിഭവങ്ങള്‍ ഒരുക്കുന്ന തിരക്കായി. ജ്യൂസ് അടിക്കണം. എന്തെങ്കിലുമൊക്കെ വറുത്തതും പൊരിച്ചതും വേണം. പായസം വേണം. നോമ്പ് തുറന്നു കഴിക്കാന്‍ പത്തിരിയോ അതുപോലെ എന്തെങ്കിലും അതിന്റ കൂടെ കറിയും.. പിന്നെ രാത്രിയിലേക്കും അത്താഴത്തിനും ചോറും കറിയും. ഉണ്ടാക്കി വെക്കും..
നോമ്പ് തുറക്കാന്‍ അവസാനം വന്നിരിക്കുന്നതും ആദ്യം എണീറ്റ് പോകുന്നതും അവളാണ്. ഇത്രയുമൊക്കെ ചെയ്തിട്ട് ഒരു നേരത്തെ പ്രാര്‍ത്ഥന അവള്‍ മുടക്കില്ല. മക്കളെ ഭക്ഷണം കഴിപ്പിക്കുന്നതും പഠിപ്പിക്കുന്നതും കുളിപ്പിക്കുന്നതും അവരുടെ കാര്യങ്ങള്‍ നോക്കുന്നതിനൊപ്പം വീട്ടിലെ എല്ലായിടത്തും എല്ലാവരുടെയും കാര്യത്തിലും അവളുടെ കണ്ണും കാതും കൈയ്യും എത്തണം. ഭര്‍ത്താവിന്റെ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
എല്ലാം കഴിഞ്ഞു കിടക്കുമ്പോള്‍ പന്ത്രണ്ട് മണി. അത്താഴത്തിന് ഉണരാന്‍ അവള്‍ അലാറാം വെക്കുമ്പോള്‍ വീട്ടില്‍ ഉള്ളവര്‍ എല്ലാവരും ഉറങ്ങി കഴിഞ്ഞിട്ടുണ്ടാകും.. എന്നാലും കുറച്ചു സമയം ഉണ്ടങ്കില്‍ അവള്‍ ഖുര്‍ആന്‍ കൈയില്‍ എടുക്കും റമദാന്‍ മാസമല്ലേ.... കുറച്ചു നേരം ഖുര്‍ആന്‍ ഓതണം.
നോമ്പ് പിടിക്കല്‍ നിര്‍ബന്ധം ഇല്ലാത്ത സമയത്തും അവളുടെ ദിവസങ്ങള്‍ ഇങ്ങനെത്തന്നെ മുന്നോട്ട് പോകും.
വീട്ടില്‍ പുറത്ത് നിന്ന് നോമ്പ് തുറക്കാന്‍ ആരെയെങ്കിലും വിളിക്കുന്ന ദിവസം ഒരു മിനിറ്റ് പോലും വിശ്രമിക്കാന്‍ കഴിയാതെ കാലില്‍ ചക്ര ഷൂ ഇട്ടത് പോലെ ഓടി നടന്നു എല്ലാം അവള്‍ ഒരുക്കണം. ഈ അവള്‍ ഓരോ കുടുംബത്തിലും ഉണ്ട്. ആ അവള്‍ നമ്മുടെയൊക്കെ ഉമ്മമ്മയോ ഉമ്മയോ ഭാര്യയോ പെങ്ങളോ ആവാം.... അവരെ നമ്മള്‍ മനസ്സിലാക്കണം. കഴിയുംവിധം എന്തെങ്കിലുമൊക്കെ ചെയ്തു കൊടുക്കണം. അത് അവര്‍ക്ക് വലിയ ആശ്വാസം ആവും.
കുറച്ചു നേരം വീട്ടില്‍ ഉള്ളപ്പോള്‍ മൊബൈലിന് വിശ്രമം കൊടുത്തു അവളുടെ ഒപ്പം നില്‍ക്കാന്‍ മനസ് കാണിക്കണം, അവള്‍ തളര്‍ന്നാല്‍ കുടുംബം തളരും, സഹായിച്ചില്ലെങ്കിലും മാനസികമായി നമ്മള്‍ അവരെ തളര്‍ത്തരുത്, കുത്ത് വാക്കുകള്‍ പറയരുത്, കുറ്റവും കുറവും പറയുന്നതിന് പകരം അല്‍പം നന്മകള്‍ പറയാം... നമ്മള്‍ കാരണം കണ്ണു നിറയുന്ന സാഹചര്യം ഉണ്ടാവരുത്... ഓര്‍ക്കുക അവളും ഒരു മനുഷ്യനാണ്... അവര്‍ക്കും അവരുടേതായ താല്‍പര്യങ്ങളും സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമുണ്ട്... അല്ലാഹു ഈ മഹിളാ രത്‌നങ്ങള്‍ക്ക് ഖൈര്‍ നല്‍കട്ടെ.... ആമീന്‍
-ഉമര്‍ സഖാഫി മയ്യളം