വനിതാ ദിനത്തില്‍ ടെഡ് എക്‌സ് വേദിയില്‍ കാസര്‍കോട് ബങ്കരക്കുന്ന് സ്വദേശിനിയും

കാസര്‍കോട്: ലോക വനിതാ ദിനത്തില്‍ പ്രമുഖ സ്പീക്കര്‍ ഫോറമായ ടെഡ് എക്‌സ് ടോക്കില്‍ കാസര്‍കോട് സ്വദേശിനിയും. നെല്ലിക്കുന്ന് സ്വദേശിനി റായ മഹമൂദ് ടെഡ് എക്‌സിന്റെ വേദിയില്‍ പ്രഭാഷണം നടത്തിയത്. പ്രചരിപ്പിക്കേണ്ട ആശയങ്ങള്‍ എന്ന വിഷയത്തിലാണ് റായ സംസാരിക്കുന്നത്. ടെഡ് എക്‌സ് യൂത്ത് എന്ന പേരില്‍ ദുബായില്‍ നടന്ന പരിപാടിയില്‍ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക രാഷ്ട്രീയത്തെ ആസ്പദമാക്കിയായിരുന്നു സംസാരം. ദുബായ് ജെംസ് വെല്ലിംഗ്ടടണ്‍ അക്കാദമിയിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് റായ പ്രവാസിയും എ.എം.ടി. വേള്‍ഡ് ട്രേഡ് പ്രൈ. ലിമിറ്റഡ് […]

കാസര്‍കോട്: ലോക വനിതാ ദിനത്തില്‍ പ്രമുഖ സ്പീക്കര്‍ ഫോറമായ ടെഡ് എക്‌സ് ടോക്കില്‍ കാസര്‍കോട് സ്വദേശിനിയും. നെല്ലിക്കുന്ന് സ്വദേശിനി റായ മഹമൂദ് ടെഡ് എക്‌സിന്റെ വേദിയില്‍ പ്രഭാഷണം നടത്തിയത്. പ്രചരിപ്പിക്കേണ്ട ആശയങ്ങള്‍ എന്ന വിഷയത്തിലാണ് റായ സംസാരിക്കുന്നത്. ടെഡ് എക്‌സ് യൂത്ത് എന്ന പേരില്‍ ദുബായില്‍ നടന്ന പരിപാടിയില്‍ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക രാഷ്ട്രീയത്തെ ആസ്പദമാക്കിയായിരുന്നു സംസാരം. ദുബായ് ജെംസ് വെല്ലിംഗ്ടടണ്‍ അക്കാദമിയിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് റായ പ്രവാസിയും എ.എം.ടി. വേള്‍ഡ് ട്രേഡ് പ്രൈ. ലിമിറ്റഡ് കമ്പനി ചെയര്‍മാന്‍ മഹമൂദ് ബങ്കരക്കുന്നിന്റെയും സുബൈദ മഹമൂദിന്റെയും മകളാണ്. മുന്‍ എം.എല്‍.എയായിരുന്നു ബി എം അബ്ദുല്‍റഹ്‌മാന്റെ പേരകുട്ടിയാണ്. വായന, ടെന്നീസ്, സാമൂഹ്യ സേവനം, നൃത്തം തുടങ്ങിയവ റായയുടെ ഹോബികളാണ്. തുടര്‍ പഠനത്തിനായി യു.കെ. യിലെ യു.സി.എല്‍ (യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍) പൊളിറ്റിക്‌സ് ഫിലോസഫി ഇക്കണോമിക്‌സ് ബിരുദ പഠനത്തിനായി സെപ്റ്റംബറില്‍ ലണ്ടനില്‍ പോവാനുള്ള ഒരുക്കത്തിലാണ് ഈ പതിനെട്ടുകാരി.

Related Articles
Next Story
Share it