കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂര്‍
ന്യൂ ഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ശശി തരൂര്‍ എം.പി രംഗത്ത്. വെള്ളിയാഴ്ച്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് തയ്യാറെടുത്ത് നില്‍ക്കുന്നതിനിടെയാണ് ശശി തരൂര്‍ താനും മത്സരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കാനുള്ള താല്‍പര്യവുമായി രംഗത്ത് വരുമെന്നാണ് വിവരം. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭാരത് ജോഡോ യാത്രക്കിടെ പട്ടാമ്പിയിലെത്തിയ ശശി തരൂര്‍ […]

ന്യൂ ഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ശശി തരൂര്‍ എം.പി രംഗത്ത്. വെള്ളിയാഴ്ച്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് തയ്യാറെടുത്ത് നില്‍ക്കുന്നതിനിടെയാണ് ശശി തരൂര്‍ താനും മത്സരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കാനുള്ള താല്‍പര്യവുമായി രംഗത്ത് വരുമെന്നാണ് വിവരം. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭാരത് ജോഡോ യാത്രക്കിടെ പട്ടാമ്പിയിലെത്തിയ ശശി തരൂര്‍ രാഹുല്‍ ഗാന്ധിയുമായി രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. പട്ടാമ്പിയിലെ വിശ്രമ കേന്ദ്രത്തിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച്ച.
അതേ സമയം കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ മത്സരരംഗത്ത് ഇറങ്ങിയാല്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് വീറും വാശിയുമുള്ള പോരാട്ടമാവും ഉണ്ടാവുക. രാഹുല്‍ ഗാന്ധി തന്നെ വീണ്ടും പ്രസിഡണ്ടാകണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. കേരളത്തില്‍ കെ.മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധി പ്രസിഡണ്ടാകണമെന്ന് ആവശ്യപ്പെടുന്നവരാണ്.
നെഹ്‌റുവിന്റെ കുടുംബത്തില്‍ നിന്നുള്ളവര്‍ അല്ലാതെ മറ്റാരെയും അംഗീകരിക്കില്ലെന്ന നിലപാടാണ് കെ.മുരളീധരനുള്ളത്.
എന്നാല്‍ കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യമാണെന്ന അഭിപ്രായമുള്ളവരുടെ എണ്ണം പാര്‍ട്ടിയില്‍ വര്‍ധിക്കുകയാണ്.