നീര്‍ത്തട സംരക്ഷണത്തിന് വഴിയൊരുക്കി ഷസയും ലാമിഹും സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടി

തിരുവനന്തപുരം: നീര്‍ത്തട വികസനത്തിന്റെയും നീര്‍ത്തട സംരക്ഷണത്തിന്റെയും പ്രശസ്തി ചൂണ്ടിക്കാട്ടി ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഫാത്തിമ ഷസയും അഹ്മദ് ലാമിഹും ചേര്‍ന്നൊരുക്കിയ സ്റ്റില്‍ മോഡലിങ്ങിന് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഒന്നാം സ്ഥാനം. ചെമ്മനാട് സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ ഷസ. അഹ്മദ് ലാമിഹ് ഇതേ സ്‌കൂളില്‍ പത്താം തരം വിദ്യാര്‍ത്ഥിയാണ്.മാറുന്ന കാലാവസ്ഥ നിരവധി പ്രതിസന്ധികളാണ് സൃഷ്ടിച്ചുക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ അടിക്കിടെയുണ്ടായ മിന്നല്‍ പ്രളയവും മഴക്കെടുതികളും ഇതിന്റെ ഉദാഹരണങ്ങളാണ്. ഭൂക്ഷമത നോക്കാതെയുള്ള ഭൂമിയുടെ ഉപയോഗവും വിളകള്‍, […]

തിരുവനന്തപുരം: നീര്‍ത്തട വികസനത്തിന്റെയും നീര്‍ത്തട സംരക്ഷണത്തിന്റെയും പ്രശസ്തി ചൂണ്ടിക്കാട്ടി ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഫാത്തിമ ഷസയും അഹ്മദ് ലാമിഹും ചേര്‍ന്നൊരുക്കിയ സ്റ്റില്‍ മോഡലിങ്ങിന് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഒന്നാം സ്ഥാനം. ചെമ്മനാട് സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ ഷസ. അഹ്മദ് ലാമിഹ് ഇതേ സ്‌കൂളില്‍ പത്താം തരം വിദ്യാര്‍ത്ഥിയാണ്.
മാറുന്ന കാലാവസ്ഥ നിരവധി പ്രതിസന്ധികളാണ് സൃഷ്ടിച്ചുക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ അടിക്കിടെയുണ്ടായ മിന്നല്‍ പ്രളയവും മഴക്കെടുതികളും ഇതിന്റെ ഉദാഹരണങ്ങളാണ്. ഭൂക്ഷമത നോക്കാതെയുള്ള ഭൂമിയുടെ ഉപയോഗവും വിളകള്‍, വനം, പുല്‍മേടുകള്‍, ഉറവകള്‍ എന്നിവയുടെ അശാസ്ത്രീയ മാനേജുമെന്റുമാണ് നീര്‍ത്തട സംരക്ഷണം നേരിടുന്ന പ്രധാന വെല്ലുവിളികള്‍. ഇതു മനസിലാക്കിയാണ് നീര്‍ത്തട സംരക്ഷണത്തിന് ഉപകരിക്കുന്ന സ്റ്റില്‍ മോഡലിങ്ങ് ഷസയും ലാമിഹും ചേര്‍ന്ന് തയ്യാറാക്കിയത്. സ്വാഭാവിക വനങ്ങള്‍ നിലിനിര്‍ത്തിയും സാമൂഹ്യ വനവല്‍ക്കരണത്തിലൂടെയും മിയാവാക്കി കാടുകള്‍ ഒരുക്കിയും നീര്‍ത്തട സംരക്ഷണം ഒരുക്കാമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതിന് 23ഓളം തന്ത്രങ്ങളാണ് ഷസയും ലാമിഹും മുന്നോട്ട് വെക്കുന്നത്. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തിനെത്തിയ ഇരുവരും എ ഗ്രേഡോടെയാണ് ഒന്നാം സ്ഥാനം നേടിയത്.

Related Articles
Next Story
Share it