ഷാർജ കെ.എം.സി.സി. വൈസ് പ്രസിഡണ്ട് ഖാദർ കുന്നിൽ അന്തരിച്ചു

കാസര്‍കോട്: യു.എ.ഇ. കെ.എം.സി.സി. സ്ഥാപക നേതാക്കളിൽ ഒരാളും സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ ഖാദര്‍ കുന്നില്‍ (59) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. നിലവില്‍ ചെമ്മനാട് സിഎച്ച് സെന്റര്‍ യുഎഇ ചാപ്റ്റര്‍ പ്രസിഡന്റാണ്. യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി, ഷാര്‍ജ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. രൂപീകരണ കാലം മുതൽക്ക് തന്നെ ദീർഘ കാലം ഷാർജ ചെമ്മനാട് ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി, പ്രസിഡണ്ട് എന്നീ […]

കാസര്‍കോട്: യു.എ.ഇ. കെ.എം.സി.സി. സ്ഥാപക നേതാക്കളിൽ ഒരാളും സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ ഖാദര്‍ കുന്നില്‍ (59) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. നിലവില്‍ ചെമ്മനാട് സിഎച്ച് സെന്റര്‍ യുഎഇ ചാപ്റ്റര്‍ പ്രസിഡന്റാണ്. യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി, ഷാര്‍ജ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
രൂപീകരണ കാലം മുതൽക്ക് തന്നെ ദീർഘ കാലം ഷാർജ ചെമ്മനാട് ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി, പ്രസിഡണ്ട് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ ചെമ്മനാട് സി എച്ച് സെന്റർ യു എ ഇ ചാപ്റ്റർ പ്രസിഡണ്ട്, ചെമ്മനാട് ജമാഅത്ത് വൈസ് പ്രസിഡണ്ട്, യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി, ഷാർജ കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി സീനിയർ വൈസ് പ്രസിഡണ്ട്,
ഷാർജ കെ.എം.സി.സി. കാസർകോട് ജില്ലാ പ്രസിഡണ്ട് തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു.
പ്രവാസ ലോകത്തും നാട്ടിലും ഒരു പാട് ആളുകൾക്ക്
തണലേകിയ വ്യക്തിത്വമായിരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോ ഷിയേഷന്‍ അടക്കമുള്ള
പല സംഘടനകളിലും സജീവ സാന്നിധ്യമായിരുന്നു.

Related Articles
Next Story
Share it