ഷാര്‍ജ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി റബീഹ് സംഗമവും ഫാമിലി കെയര്‍ കണ്‍വെന്‍ഷനും നടത്തി

ഷാര്‍ജ: ഷാര്‍ജ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ റബീഅ് സംഗമവും ഫാമിലി കെയര്‍ കണ്‍വെന്‍ഷനും ഷാര്‍ജ കെഎംസിസി ഹാളില്‍ നടന്നു. കേന്ദ്ര കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി പങ്കെടുത്ത കാസര്‌കോട് ജില്ലാ പഞ്ചായത്തംഗം പി.ബി ഷഫീഖിനെ സ്‌നേഹോപഹാരം നല്‍കി സ്വീകരിച്ചു. കേന്ദ്ര ട്രഷറര്‍ ആയി തിരഞ്ഞടുക്കപ്പെട്ട നിസാര്‍ തളങ്കരയെ ഷാള്‍ അണിയിച്ച് ആദരിച്ചു. ആരോഗ്യ രംഗത്ത് വിലമതിക്കാനാവാത്ത സേവനം നടത്തിയ മണ്ഡലം പ്രതിനിധിയായ ജില്ല സെക്രട്ടറി റിയാസ് ചെര്‍ക്കളയെയും ഫാമിലി കെയര്‍ ക്യാമ്പയിനില്‍ […]

ഷാര്‍ജ: ഷാര്‍ജ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ റബീഅ് സംഗമവും ഫാമിലി കെയര്‍ കണ്‍വെന്‍ഷനും ഷാര്‍ജ കെഎംസിസി ഹാളില്‍ നടന്നു. കേന്ദ്ര കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി പങ്കെടുത്ത കാസര്‌കോട് ജില്ലാ പഞ്ചായത്തംഗം പി.ബി ഷഫീഖിനെ സ്‌നേഹോപഹാരം നല്‍കി സ്വീകരിച്ചു.
കേന്ദ്ര ട്രഷറര്‍ ആയി തിരഞ്ഞടുക്കപ്പെട്ട നിസാര്‍ തളങ്കരയെ ഷാള്‍ അണിയിച്ച് ആദരിച്ചു. ആരോഗ്യ രംഗത്ത് വിലമതിക്കാനാവാത്ത സേവനം നടത്തിയ മണ്ഡലം പ്രതിനിധിയായ ജില്ല സെക്രട്ടറി റിയാസ് ചെര്‍ക്കളയെയും ഫാമിലി കെയര്‍ ക്യാമ്പയിനില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച മണ്ഡലം ട്രഷറര്‍ മഹ്‌മൂദ് എരിയാലിനെയും ആദരിച്ചു.
ശാഫി ഉസ്താദ്, മാഹിന്‍ ബാതിഷ, ശെരീഫ് പൈക്ക എന്നിവരുടെ നേതൃത്വത്തില്‍ റബീഅ് സംഗമം നടത്തി.
സംസ്ഥാന ആക്ടിംഗ് സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം, സെക്രട്ടറി സക്കീര്‍ കുമ്പള, ജില്ല പ്രസിഡണ്ട് ജമാല്‍ ബൈത്താന്‍, ജന. സെക്രട്ടറി ഗഫൂര്‍ ബേക്കല്‍, ട്രഷറര്‍ സിബി കരീം, വൈസ് പ്രസി. മാഹിന്‍ ബാതിഷ, സെക്രട്ടറി ശെരീഫ് പൈക്ക, സെക്രട്ടറി റിയാസ് ചെര്‍ക്കള സംസാരിച്ചു. ചടങ്ങില്‍ ഫാമിലി കെയറില്‍ പുതുതായി ചേര്‍ന്നവര്‍ക്കുള്ള അംഗത്വം മുജീബ് തൃക്കണ്ണാപുരം, സക്കീര്‍ കുമ്പള, ജമാല്‍ ബൈത്താന്‍, പൂരണം മുഹമ്മദലി എന്നിവര്‍ കൈമാറി. പ്രസിഡണ്ട് സുബൈര്‍ പള്ളിക്കാല്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ജന. സെക്രട്ടറി ശാഫി ബേവിഞ്ച സ്വാഗതവും ട്രഷറര്‍ മഹ്‌മൂദ് എരിയാല്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it