ഷാര്‍ജ കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ കാസ്രോഡ് ഫെസ്റ്റിന് സമാപനം; പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഷാര്‍ജ: ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'കാസ്രോഡ് ഫെസ്റ്റി'ന് ഉജ്ജ്വല സമാപനം. നാല് ദിവസങ്ങളിലായി നടന്ന വ്യത്യസ്ഥ പരിപാടികളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ തബാസ്‌ക്കോ ഡെവലപ്പേഴ്‌സ് എം.ഡി ബഷീര്‍ മാളികയില്‍ ഫെസ്റ്റ് ലോഗോ മുദ്രണം ചെയ്ത കേക്ക് മുറിച്ച് സമാപനദിന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പങ്കെടുത്ത വിവിധ മത്സരങ്ങള്‍ നടന്നു. ഷാര്‍ജ ഉദുമ മണ്ഡലം കമ്മിറ്റി ഒരുക്കിയ ചരിത്ര ചിത്ര പ്രദര്‍ശനവും കാസര്‍കോട് മണ്ഡലം […]

ഷാര്‍ജ: ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'കാസ്രോഡ് ഫെസ്റ്റി'ന് ഉജ്ജ്വല സമാപനം. നാല് ദിവസങ്ങളിലായി നടന്ന വ്യത്യസ്ഥ പരിപാടികളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ തബാസ്‌ക്കോ ഡെവലപ്പേഴ്‌സ് എം.ഡി ബഷീര്‍ മാളികയില്‍ ഫെസ്റ്റ് ലോഗോ മുദ്രണം ചെയ്ത കേക്ക് മുറിച്ച് സമാപനദിന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പങ്കെടുത്ത വിവിധ മത്സരങ്ങള്‍ നടന്നു. ഷാര്‍ജ ഉദുമ മണ്ഡലം കമ്മിറ്റി ഒരുക്കിയ ചരിത്ര ചിത്ര പ്രദര്‍ശനവും കാസര്‍കോട് മണ്ഡലം കമ്മിറ്റി ഒരുക്കിയ അപൂര്‍വ്വ നാണയ പ്രദര്‍ശനവും ആകര്‍ഷകമായി. തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റികള്‍ കാസര്‍കോടന്‍ വിഭവങ്ങള്‍ നിരത്തി തട്ടു കടകള്‍ തുറന്നിട്ടു. വൈകിട്ട് നടന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ കാസര്‍കോടിയന്‍ പുരസ്‌ക്കാരം കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) ഡയറക്ടറും വ്യവസായിയുമായ അബ്ദുല്‍ ഖാദര്‍ മുഹമ്മദ് തെരുവത്തിന് വേണ്ടി മകന്‍ അബ്ദുല്‍ വഹാബ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയില്‍ നിന്ന് സ്വീകരിച്ചു. പ്രശസ്ത ഹൃദ്രോഗ വിദഗ്ദന്‍ ഡോ. മൂസക്കുഞ്ഞി, അബ്ദുല്‍ ലത്തീഫ് ഉപ്പള എന്നിവര്‍ക്ക് ചെര്‍ക്കളം അബ്ദുല്ല, കെ.എസ് അബ്ദുല്ല സ്മാരക പുരസ്‌കാരങ്ങള്‍ ടി.ഇ അബ്ദുല്ല സമ്മാനിച്ചു. ഹമീദലി ഷംനാട് മെമ്മോറിയല്‍ അവാര്‍ഡ് അക്കര ഫൗണ്ടേഷന്‍ സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് എന്ന സ്ഥാപനത്തിന് വേണ്ടി ഡയറക്ടര്‍ ഫിന്‍സര്‍ അക്കര അബ്ദുല്‍ അസീസ് ഹാജി ഏറ്റുവാങ്ങി. ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ മുഖ്യപ്രഭാഷണം നടത്തി. കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഷാര്‍ജ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ജമാല്‍ ബൈത്താന്‍ അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്കര അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. കെ.എം.സി.സി യു.എ.ഇ കാസര്‍കോട് ജില്ലാ കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ യഹ്‌യ തളങ്കര, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, കെ.ഇ.എ ബക്കര്‍, കെ ശംസുദ്ദീന്‍, പി.ബി ഷഫീഖ് പ്രസംഗിച്ചു. ഇബ്രാഹിം എളേറ്റില്‍, അബ്ദുല്ല ചേലേരി, മുജീബ് തൃക്കണ്ണാപുരം, കെ.എസ് അന്‍വര്‍ സാദത്ത്, സാദിഖ് പാക്യാര, ഹംസ തൊട്ടി, കെ. അബ്ദുല്‍ റഹ്‌മാന്‍ മാസ്റ്റര്‍, അബ്ദുല്ല മല്ലച്ചേരി, സക്കീര്‍ കുമ്പള, ശാഫി ആലക്കോട് സംബന്ധിച്ചു.

Related Articles
Next Story
Share it