ഷാര്‍ജ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് ഫുട്‌ബോള്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

ഷാര്‍ജ: പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഷാര്‍ജ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പി.വി അബ്ദുല്‍ റസാഖ് മെമ്മോറിയല്‍ സ്റ്റേറ്റ് ലെവല്‍ സെവന്‍സ് ഫുട്‌ബോള്‍ ഫെസ്റ്റില്‍ സംസ്ഥാനതല വിവിധ മണ്ഡലത്തിലെ 16 ടീമുകള്‍ മറ്റുരച്ച സീമെന്‍സ് യു.എ.ഇ (തൃശൂര്‍) ജേതാക്കളായി.ടീം കാസര്‍കോട് കെ.എം.സി.സി ഷാര്‍ജ റണ്ണേഴ്‌സ് അപ്പായി. ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി, കെ.എം.സി.സി ജില്ല ആക്ടിംഗ് പ്രസിഡന്റ്, ശരീഫ് പൈക്ക സമ്മാനിച്ചു, എം.എസ് ശരീഫ് പൈക്ക നൗഷാദ് കുഞ്ഞിക്കാനം റൗഫ് ഖാസി ആലംപാടി മറ്റു ട്രോഫികള്‍ സമ്മാനിച്ചു.മുജീബ് […]

ഷാര്‍ജ: പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഷാര്‍ജ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പി.വി അബ്ദുല്‍ റസാഖ് മെമ്മോറിയല്‍ സ്റ്റേറ്റ് ലെവല്‍ സെവന്‍സ് ഫുട്‌ബോള്‍ ഫെസ്റ്റില്‍ സംസ്ഥാനതല വിവിധ മണ്ഡലത്തിലെ 16 ടീമുകള്‍ മറ്റുരച്ച സീമെന്‍സ് യു.എ.ഇ (തൃശൂര്‍) ജേതാക്കളായി.
ടീം കാസര്‍കോട് കെ.എം.സി.സി ഷാര്‍ജ റണ്ണേഴ്‌സ് അപ്പായി. ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി, കെ.എം.സി.സി ജില്ല ആക്ടിംഗ് പ്രസിഡന്റ്, ശരീഫ് പൈക്ക സമ്മാനിച്ചു, എം.എസ് ശരീഫ് പൈക്ക നൗഷാദ് കുഞ്ഞിക്കാനം റൗഫ് ഖാസി ആലംപാടി മറ്റു ട്രോഫികള്‍ സമ്മാനിച്ചു.
മുജീബ് തൃക്കണ്ണാപുരം ഉദ്ഘാടനം ചെയ്തു. കലട്ര മാഹിന്‍ ഹാജി മുഖ്യതിഥിയായിരുന്നു. എ.അഹമ്മദ് ഹാജി അതിഥിയായി പങ്കെടുത്തു. ഇബ്രാഹിം ആലംപാടി, ഫുജൈറ, റിയാസ് ചെങ്കള, അന്‍സാരി കൊല്ലംമ്പാടി, മുഹമ്മദ് ബല്ലാ കഞ്ഞങ്ങാട്, റൗഫ് ഖാസി ആലംപാടി, ഹക്കിം കരുവാടി മലപ്പുറം, ശരീഫ് പൈക്ക, ഹംസ മുക്കോട്, മാഹിന്‍ ബാദുഷ പൊവ്വല്‍, മുഹമ്മദ് മണിയന്നോടി, റസാഖ് മാണിക്കോത്ത്, മുന്‍ ജില്ല കെ.എം.സി.സി ജനറല്‍ സെക്രട്ടറി, ഗഫൂര്‍ ബേക്കല്‍, മഹമൂദ് എറിയാല്‍, ജനറല്‍ സെക്രട്ടറി, റിയാസ് ചെര്‍ക്കള, ഷംസു കുമ്പന്നൂര്‍, കരീം തെക്കുപുറം, ജാസിം കല്ലുരാവി, തുടങ്ങി സംബന്ധിച്ചു. റൗഫ് ഖാസി ആലംപാടി സ്വാഗതവും സായിസ് എരുതുംകടവ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it