ഷാര്‍ജ-കാസര്‍കോട് ജില്ലാ കെ.എം.സി.സി ഇഫ്താര്‍ സംഗമം നടത്തി

ഷാര്‍ജ: മുഖ്യാതിഥിയായി ഇന്ത്യന്‍ കോണ്‍സല്‍ ജനറലും മുസ്ലിം ലീഗ് നേതാക്കളും വ്യവസായ പ്രമുഖരും സംബന്ധിച്ച ഷാര്‍ജ-കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ ഇഫ്താര്‍ വിരുന്ന് കാസര്‍കോടന്‍ തനിമ വിളിച്ചോതുന്നതായിരുന്നു. ഷാര്‍ജ സംസ്ഥാന കെ.എം.സി.സിയുടെ ഇഫ്താര്‍ ടെന്റില്‍ കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ റഹ്മാന്‍ സംഗമം ഉദ്ഘാടനം ചെയ്തു.ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ദുബായ് ഡോ. അമന്‍ പുരി മുഖ്യാതിഥിയായി സംസാരിച്ചു.വ്യവസായ പ്രമുഖരായ ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, ബഷീര്‍ തബാസ്‌കോ, ഷരീഫ് ഉദുമ, സന മാണികോത്ത്, മുസ്ലിം […]

ഷാര്‍ജ: മുഖ്യാതിഥിയായി ഇന്ത്യന്‍ കോണ്‍സല്‍ ജനറലും മുസ്ലിം ലീഗ് നേതാക്കളും വ്യവസായ പ്രമുഖരും സംബന്ധിച്ച ഷാര്‍ജ-കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ ഇഫ്താര്‍ വിരുന്ന് കാസര്‍കോടന്‍ തനിമ വിളിച്ചോതുന്നതായിരുന്നു. ഷാര്‍ജ സംസ്ഥാന കെ.എം.സി.സിയുടെ ഇഫ്താര്‍ ടെന്റില്‍ കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ റഹ്മാന്‍ സംഗമം ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ദുബായ് ഡോ. അമന്‍ പുരി മുഖ്യാതിഥിയായി സംസാരിച്ചു.
വ്യവസായ പ്രമുഖരായ ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, ബഷീര്‍ തബാസ്‌കോ, ഷരീഫ് ഉദുമ, സന മാണികോത്ത്, മുസ്ലിം യൂത്ത് ലീഗ് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, മുസ്ലിം ലീഗ് നേതാക്കളായ ഹമീദ് കുമ്പള, ഹമീദ് ഉദുമ, കെ.എം.സി.സി നേതാകളായ അബ്ദുല്ല ചേലേരി, മുജീബ് തൃക്കണ്ണാപുരം, നസീര്‍ ടി.വി, സെയ്ത് മുഹമ്മദ്, കബീര്‍ ചന്നാങ്കര, സക്കീര്‍ കുമ്പള, അഡ്വ. ഖലീല്‍ ഇബ്രാഹിം, ജമാല്‍ ബൈത്താന്‍, ഗഫൂര്‍ ബേക്കല്‍, സിബി കരീം, ഇന്ത്യന്‍ അസോസിയേഷന്‍ മാനേജിങ് കമ്മിറ്റി മെമ്പര്‍ സുനില്‍ രാജ്, പ്രമുഖ സോഷ്യല്‍ മീഡിയ മോട്ടിവേറ്റര്‍ അമീന്‍ മന്നാന്‍ സംസാരിച്ചു. അബൂബക്കര്‍ നിസാമി റമദാന്‍ സന്ദേശ പ്രഭാഷണം നടത്തി.
ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് ഷാഫി തച്ചങ്ങാട് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ജമാല്‍ ചന്തേര, ശംസുദ്ദീന്‍ കല്ലൂരാവി, ഷെരീഫ് പൈക്ക, അഷ്‌റഫ് മൗക്കോട്, മാഹിന്‍ ബാത്തിഷ, ഹനീഫ കളത്തൂര്‍, മുഹമ്മദ് മണിയൊനാടി, നാസര്‍ തായല്‍, ഷാഫി കുന്നില്‍, കാദര്‍ പാലോത്ത് പരിപാടി നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി ഹംസ മുക്കൂട് സ്വാഗതവും ട്രഷറര്‍ സുബൈര്‍ പള്ളിക്കാല്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it