മുസ്ലിംലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ജലീല്‍ എരുതുംകടവിന് ഷാര്‍ജ കെ.എം.സി.സി സ്വീകരണം നല്‍കി

ഷാര്‍ജ: ഷാര്‍ജ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ മീറ്റ് ആന്റ് ഗ്രേറ്റ് പരിപാടിയില്‍ ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം യു.എ.ഇയില്‍ എത്തിയ മുസ്ലിംലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ജലീല്‍ എരുതുംകടവിനും പഴയകാല മുസ്ലിം ലീഗ് 13-ാം വാര്‍ഡ് നേതാവ് ബംബ്രാണി അബ്ദുറഹ്മാന്‍ ഹാജിക്കും ഷാര്‍ജ കെ.എം.സി.സി കോണ്‍ഫറന്‍സ് ഹാളില്‍ സ്വീകരണം നല്‍കി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് സജ്ജരാവണമെന്നും പഞ്ചായത്തില്‍ നമുക്ക് നഷ്ടപ്പെട്ട വാര്‍ഡുകള്‍ തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കെ.എം.സി.സിയുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.കെ.എം.സി.സി പഞ്ചായത്ത് പ്രസിഡണ്ട് എം.എസ് ശരീഫ് പൈക്ക അധ്യക്ഷത […]

ഷാര്‍ജ: ഷാര്‍ജ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ മീറ്റ് ആന്റ് ഗ്രേറ്റ് പരിപാടിയില്‍ ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം യു.എ.ഇയില്‍ എത്തിയ മുസ്ലിംലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ജലീല്‍ എരുതുംകടവിനും പഴയകാല മുസ്ലിം ലീഗ് 13-ാം വാര്‍ഡ് നേതാവ് ബംബ്രാണി അബ്ദുറഹ്മാന്‍ ഹാജിക്കും ഷാര്‍ജ കെ.എം.സി.സി കോണ്‍ഫറന്‍സ് ഹാളില്‍ സ്വീകരണം നല്‍കി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് സജ്ജരാവണമെന്നും പഞ്ചായത്തില്‍ നമുക്ക് നഷ്ടപ്പെട്ട വാര്‍ഡുകള്‍ തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കെ.എം.സി.സിയുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി പഞ്ചായത്ത് പ്രസിഡണ്ട് എം.എസ് ശരീഫ് പൈക്ക അധ്യക്ഷത വഹിച്ചു. ചെങ്കള പഞ്ചായത്ത് ബോര്‍ഡ് പ്രസിഡണ്ട് കാദര്‍ ബദ്രിയ ഉദ്ഘാടനം ചെയ്തു. ഷാര്‍ജ കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡണ്ട് ശരീഫ് പൈക്ക മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ഷാഫി തച്ചങ്ങാട്, ജനറല്‍ സെക്രട്ടറി ഹംസ മുക്കോട്, ട്രഷറര്‍ സുബൈര്‍ പള്ളിക്കാല്‍, ജോയിന്‍ സെക്രട്ടറി ഷാഫി കുന്നില്‍ ബേവിഞ്ച, കെ.എം.സി.സി ജില്ല മുന്‍ ജനറല്‍ സെക്രട്ടറി ഗഫൂര്‍ ബേക്കല്‍, കെ.എം.സി.സി മണ്ഡലം പ്രസിഡണ്ട് മഹമൂദ് എരിയാല്‍, സെക്രട്ടറി ഖലീല്‍ മദ്രസവളപ്പില്‍, കെ.എം.സി.സി സംസ്ഥാന ക്യാപ്റ്റന്‍ ഹക്കീം കരുവാടി, കെ.എം.സി.സി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സമീര്‍ തൈവളപ്പ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി കരീം ചെങ്കള, സെക്രട്ടറി ഫാറൂഖ് വെള്ളൂറടുക്ക, പ്രവര്‍ത്തകസമിതി അംഗങ്ങളായ ആബിദ് മാര, റസാഖ് മിനിസ്റ്റേറ്റ്, മന്‍സൂര്‍ ലുലു, സലാം ബംബ്രാണി, സംസാരിച്ചു. പഞ്ചായത്ത് കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകന്‍ യൂസഫ് അര്‍ളടുക്കയുടെ സഹോദരന്റെ മയ്യത്ത് നിസ്‌കാരത്തിനും പ്രാര്‍ത്ഥനക്കും സീതി മുഹമ്മദ് മൗലവി, നേതൃത്വം നല്‍കി. കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡണ്ട് ബാദുഷ പൊവ്വല്‍ പ്രാര്‍ത്ഥന നടത്തി. മീറ്റ് ആന്റ് ഗ്രേറ്റ് കെ.എം.സി.സി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജമാല്‍ ഖാസി സ്വാഗതവും ട്രഷറര്‍ ഹാരിസ് ബേവിഞ്ച നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it