ഷാനവാസ് പാദൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി എല്‍.ഡി.എഫ് സ്വതന്ത്രന്‍ ഷാനവാസ് പാദൂരിനെ തിരഞ്ഞെടുത്തു. യു.ഡി.എഫിലെ ജോമോന്‍ ജോസഫായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 17 അംഗങ്ങളില്‍ എട്ട് പേര്‍ ഷാനവാസ് പാദൂരിനും ഏഴ് പേര്‍ ജോമോന്‍ ജോസഫിനും വോട്ട് ചെയ്തു. ബി.ജെ.പിയിലെ രണ്ട് അംഗങ്ങള്‍ ആര്‍ക്കും വോട്ട് രേഖപ്പെടുത്താതിനാല്‍ രണ്ട് വോട്ട് അസാധുവായി. വൈസ് പ്രസിഡണ്ടിന് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാകലക്ടര്‍ ഡോ. ഡി. സജിത് ബാബു തിരഞ്ഞെടുപ്പ് നടപടികള്‍ […]

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി എല്‍.ഡി.എഫ് സ്വതന്ത്രന്‍ ഷാനവാസ് പാദൂരിനെ തിരഞ്ഞെടുത്തു. യു.ഡി.എഫിലെ ജോമോന്‍ ജോസഫായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 17 അംഗങ്ങളില്‍ എട്ട് പേര്‍ ഷാനവാസ് പാദൂരിനും ഏഴ് പേര്‍ ജോമോന്‍ ജോസഫിനും വോട്ട് ചെയ്തു. ബി.ജെ.പിയിലെ രണ്ട് അംഗങ്ങള്‍ ആര്‍ക്കും വോട്ട് രേഖപ്പെടുത്താതിനാല്‍ രണ്ട് വോട്ട് അസാധുവായി. വൈസ് പ്രസിഡണ്ടിന് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാകലക്ടര്‍ ഡോ. ഡി. സജിത് ബാബു തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.

Related Articles
Next Story
Share it