ഉയരത്തിലാണ് ഷംസുവിന്റെ മനസും ആത്മവിശ്വാസവും
കാഞ്ഞങ്ങാട്: മനസും ആത്മവിശ്വാസവും ഉയരത്തിലാണെങ്കില്‍ ശരീരത്തിന്റെ ഉയരം പ്രശ്‌നമല്ലെന്നതിന്റെ നേര്‍സാക്ഷ്യമാണ് ഷംസു മല്ലം എന്ന സര്‍ക്കാര്‍ ജീവനക്കാരന്‍. പനത്തടി പഞ്ചായത്ത് ജീവനക്കാരനായ ഷംസുവിന് ഉയരങ്ങളിലെത്തുന്നതിനുള്ള ആത്മവിശ്വാസം നല്‍കിയത് എന്‍.എസ്.എസ് ക്യാമ്പുകളാണ്. എന്‍.എസ്.എസ് ക്യാമ്പുകള്‍ ഷംസുവിന് ഇപ്പോഴും ആവേശം പകരുന്ന ഒത്തുചേരലാണ്.ചെറുപനത്തടി സെന്റ് മേരീസ് കോളേജില്‍ കാഞ്ഞങ്ങാട് നെഹ്‌റു കോളജിന്റെ എന്‍.എസ്.എസ് ക്യാമ്പ് നടക്കുന്ന വിവരമറിഞ്ഞെത്തി തന്റെ ജീവിതാനുഭവങ്ങള്‍ അംഗങ്ങളുമായി പങ്കുവച്ചു. ബോവിക്കാനം മല്ലം സ്വദേശിയായ ഷംസു പ്ലസ്ടു പഠനത്തിന് ശേഷം കാസര്‍കോട് ഗവ. കോളേജിലാണ് ബിരുദ പഠനത്തിന് […]

കാഞ്ഞങ്ങാട്: മനസും ആത്മവിശ്വാസവും ഉയരത്തിലാണെങ്കില്‍ ശരീരത്തിന്റെ ഉയരം പ്രശ്‌നമല്ലെന്നതിന്റെ നേര്‍സാക്ഷ്യമാണ് ഷംസു മല്ലം എന്ന സര്‍ക്കാര്‍ ജീവനക്കാരന്‍. പനത്തടി പഞ്ചായത്ത് ജീവനക്കാരനായ ഷംസുവിന് ഉയരങ്ങളിലെത്തുന്നതിനുള്ള ആത്മവിശ്വാസം നല്‍കിയത് എന്‍.എസ്.എസ് ക്യാമ്പുകളാണ്. എന്‍.എസ്.എസ് ക്യാമ്പുകള്‍ ഷംസുവിന് ഇപ്പോഴും ആവേശം പകരുന്ന ഒത്തുചേരലാണ്.
ചെറുപനത്തടി സെന്റ് മേരീസ് കോളേജില്‍ കാഞ്ഞങ്ങാട് നെഹ്‌റു കോളജിന്റെ എന്‍.എസ്.എസ് ക്യാമ്പ് നടക്കുന്ന വിവരമറിഞ്ഞെത്തി തന്റെ ജീവിതാനുഭവങ്ങള്‍ അംഗങ്ങളുമായി പങ്കുവച്ചു. ബോവിക്കാനം മല്ലം സ്വദേശിയായ ഷംസു പ്ലസ്ടു പഠനത്തിന് ശേഷം കാസര്‍കോട് ഗവ. കോളേജിലാണ് ബിരുദ പഠനത്തിന് ചേര്‍ന്നത്. തന്റെ അംഗപരിമിതി ആദ്യമൊക്കെ അപകര്‍ഷതാബോധവും സങ്കടവമുണ്ടാക്കിയിരുന്നു. എന്നാല്‍ എന്‍.എസ്.എസില്‍ ചേര്‍ന്നതോടെ തന്റെ മാറ്റത്തിന്റെ തുടക്കമായെന്ന് ഷംസു കുട്ടികളോട് പറഞ്ഞു.
ഒന്നാം വര്‍ഷത്തെ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ തന്റെ പരിമിതി മനസിലാക്കിയ അധികൃതര്‍ അവിടുത്തെ സ്വീകരണ ചുമതല ഏല്‍പ്പിച്ചു. ഇതോടെ ഷംസു ആകെ മാറുകയായിരുന്നു. തന്നെ അംഗീകരിച്ചുവെന്ന ആത്മവിശ്വാസം വളര്‍ന്നതോടെ അടുത്ത രണ്ടു വര്‍ഷത്തെ ക്യാമ്പുകളിലും പങ്കെടുക്കാന്‍ തനിക്ക് കഴിഞ്ഞുവെന്ന് പറഞ്ഞു. ഈ ആത്മവിശ്വാസം സര്‍ക്കാര്‍ ഉദ്യോഗത്തിലേക്കുള്ള ചവിട്ടുപടിയായി മാറുകയായിരുന്നു.
പനത്തടി പഞ്ചായത്തിലെ നികുതി പിരിവ് ചുമതലയുള്ള ക്ലാര്‍ക്കാണ്. ലിറ്റില്‍ പീപ്പിള്‍ സംഘടനയുടെ സജീവ പ്രവര്‍ത്തകനായ ഷംസു ഇവരുടെ ഫുട്‌ബോള്‍ ടീം ജില്ലാ ക്യാപ്റ്റനുമാണ്.
ഭാര്യയ്ക്കും മക്കളുമൊത്ത് പാണത്തൂരിലാണ് താമസിക്കുന്നത്. പഞ്ചായത്തംഗം എന്‍. വിന്‍സെന്റ്, പ്രോഗ്രാം ഓഫീസര്‍മാരായ വി. വിജയകുമാര്‍, ഡോ. വിനിഷ് കുമാര്‍, വളണ്ടിയര്‍മാരായ ആല്‍വിന്‍ ക്രിസ്റ്റി, ജിഷ്ണു തുടങ്ങിയവര്‍ സ്വീകരിച്ചു.