കാഞ്ഞങ്ങാട് ശംസുല്‍ ഉലമ ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: മെട്രോ മുഹമ്മദ് ഹാജിയുടെ നാമധേയത്തില്‍ സ്ഥാപിതമായ കാഞ്ഞങ്ങാട് ശംസുല്‍ ഉലമ ഇസ്‌ലാമിക് സെന്റര്‍ സമസ്ത പ്രസിഡണ്ടും സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നാടിന് സമര്‍പ്പിച്ചു. മെട്രോ മുഹമ്മദ് ഹാജിയുടെ നാമധേയത്തിലുള്ള അനുസ്മരണ പ്രാര്‍ത്ഥനയ്ക്ക് എം. മൊയ്തു മൗലവി നേതൃത്വം നല്‍കി. സെന്റര്‍ ട്രഷറര്‍ കെ.ബി കുട്ടി ഹാജി പതാക ഉയര്‍ത്തി. സെന്റര്‍ ചെയര്‍മാന്‍ മുബാറക് ഹസൈനാര്‍ ഹാജിയുടെ അധ്യക്ഷതയില്‍ ജിഫ്രി തങ്ങള്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്ത […]

കാഞ്ഞങ്ങാട്: മെട്രോ മുഹമ്മദ് ഹാജിയുടെ നാമധേയത്തില്‍ സ്ഥാപിതമായ കാഞ്ഞങ്ങാട് ശംസുല്‍ ഉലമ ഇസ്‌ലാമിക് സെന്റര്‍ സമസ്ത പ്രസിഡണ്ടും സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നാടിന് സമര്‍പ്പിച്ചു.
മെട്രോ മുഹമ്മദ് ഹാജിയുടെ നാമധേയത്തിലുള്ള അനുസ്മരണ പ്രാര്‍ത്ഥനയ്ക്ക് എം. മൊയ്തു മൗലവി നേതൃത്വം നല്‍കി. സെന്റര്‍ ട്രഷറര്‍ കെ.ബി കുട്ടി ഹാജി പതാക ഉയര്‍ത്തി. സെന്റര്‍ ചെയര്‍മാന്‍ മുബാറക് ഹസൈനാര്‍ ഹാജിയുടെ അധ്യക്ഷതയില്‍ ജിഫ്രി തങ്ങള്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ഇ.കെ മഹമൂദ് മുസ്ലിയാര്‍ ഉത്‌ബോധന പ്രസംഗം നടത്തി. ഇബ്രാഹിം മുസ്ലിമാര്‍ കൊവ്വല്‍പ്പള്ളി, അബ്ദുല്‍ അസീസ് അശ്‌റഫി, ടി.പി.അലി ഫൈസി, കെ.ടി. അബ്ദുല്ല ഫൈസി, സി. കുഞ്ഞഹമ്മദ് ഹാജി പാലക്കി, മുജീബ് മെട്രോ, ഹംസ ഹാജി പള്ളിപ്പുഴ, നാസര്‍ മാസ്റ്റര്‍ കല്ലൂരാവി, കെ.യു ദാവൂദ് ഹാജി, ഉമര്‍ തൊട്ടിയില്‍, യൂനുസ് ഫൈസി കാക്കടവ്, അബൂബക്കര്‍ മാസ്റ്റര്‍ പാറപ്പള്ളി, പി.ഇസ്മായില്‍ മൗലവി സംബന്ധിച്ചു. തുടര്‍ന്ന് നടന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി നേതൃത്വം നല്‍കി.

Related Articles
Next Story
Share it