മനസ്സിലെ പച്ചപ്പ് കെടാത്തൊരാള്‍...

സാമൂഹ്യ സേവനം തന്റെ കടമയാണെന്ന് വിശ്വസിക്കുകയും ഏതൊരു കാര്യത്തിനു വേണ്ടിയോ അതിന്റെ ലക്ഷ്യസാക്ഷാത്കാരത്തിനായി ഊണും ഉറക്കവുമില്ലാതെ മുന്നിട്ടു പ്രവര്‍ത്തിക്കുകയും ചെയ്ത നിസ്വാര്‍ത്ഥ സേവകനാണ് കഴിഞ്ഞ ദിവസം അന്തരിച്ച പുതിയപുര ശംസുദ്ദീന്‍ ഹാജി. കാപട്യങ്ങള്‍ തിരിച്ചറിയാതെ പോയ, കൊച്ചു കുട്ടിയുടെ നിഷ്‌കളങ്കതയോടെ കര്‍മ്മരംഗത്ത് പ്രവര്‍ത്തിക്കുകയും അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലകള്‍ പട്ടുമെത്തയുടെതായിരുന്നില്ല, പൂമാലകളുടേതായിരുന്നില്ല, സാമ്പത്തികനേട്ടങ്ങളുടേതായിരുന്നില്ല. സ്വാര്‍ത്ഥ സാധ്യതകള്‍ക്കോ സ്ഥാപിതതാല്‍പര്യങ്ങള്‍ക്കോ വേണ്ടിയുള്ളതുമായിരുന്നില്ല. തന്റെ ഉള്ളം കയ്യിലുള്ളതൊക്കെയും കൊടുത്തു കൈകാലിയായിപ്പോകുന്ന പ്രവര്‍ത്തന ശൈലിയുടെ പുഞ്ചിരിക്കുന്ന മുഖമായിരുന്നു അദ്ദേത്തിന്റേത്. തന്റെ സമൂഹത്തിന് […]

സാമൂഹ്യ സേവനം തന്റെ കടമയാണെന്ന് വിശ്വസിക്കുകയും ഏതൊരു കാര്യത്തിനു വേണ്ടിയോ അതിന്റെ ലക്ഷ്യസാക്ഷാത്കാരത്തിനായി ഊണും ഉറക്കവുമില്ലാതെ മുന്നിട്ടു പ്രവര്‍ത്തിക്കുകയും ചെയ്ത നിസ്വാര്‍ത്ഥ സേവകനാണ് കഴിഞ്ഞ ദിവസം അന്തരിച്ച പുതിയപുര ശംസുദ്ദീന്‍ ഹാജി.
കാപട്യങ്ങള്‍ തിരിച്ചറിയാതെ പോയ, കൊച്ചു കുട്ടിയുടെ നിഷ്‌കളങ്കതയോടെ കര്‍മ്മരംഗത്ത് പ്രവര്‍ത്തിക്കുകയും അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലകള്‍ പട്ടുമെത്തയുടെതായിരുന്നില്ല, പൂമാലകളുടേതായിരുന്നില്ല, സാമ്പത്തികനേട്ടങ്ങളുടേതായിരുന്നില്ല. സ്വാര്‍ത്ഥ സാധ്യതകള്‍ക്കോ സ്ഥാപിതതാല്‍പര്യങ്ങള്‍ക്കോ വേണ്ടിയുള്ളതുമായിരുന്നില്ല.
തന്റെ ഉള്ളം കയ്യിലുള്ളതൊക്കെയും കൊടുത്തു കൈകാലിയായിപ്പോകുന്ന പ്രവര്‍ത്തന ശൈലിയുടെ പുഞ്ചിരിക്കുന്ന മുഖമായിരുന്നു അദ്ദേത്തിന്റേത്.
തന്റെ സമൂഹത്തിന് വേണ്ടി എന്തു പ്രവര്‍ത്തിക്കുമ്പോഴും തനിക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങളിലും വേദനകളിലും മറ്റും ഹൃദയം പൊള്ളുമ്പോഴും അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം തനിക്ക് ലഭിക്കുമെന്ന, ലക്ഷ്യമാക്കുന്ന അചഞ്ചലമായ, മനസ്സുറച്ച ഈമാനിക വിശ്വാസമായിരുന്നു ജീവിതത്തിന്റെ അവസാനം നിമിഷംവരെയും സേവന രംഗത്ത് നിറഞ്ഞ്‌നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്.
'ആസ്പത്രിയില്‍ നിന്ന് ശംസുച്ച വന്നിട്ടുണ്ട്, നമുക്ക് നോക്കീട്ട് വരാം' എന്ന് നജീബ് കട്ടപ്പണി ഓര്‍മിച്ചപ്പോള്‍ അദ്ദേഹത്തെ കാണാനും ഗള്‍ഫിലേക്ക് പോവുകയാണെന്ന് യാത്ര പറയാനും വേണ്ടി ഞാനും അദ്ദേഹത്തെ സന്ദര്‍ശിച്ചു.
തന്റെ ശരീരത്തെ വല്ലാതെ രോഗം കാര്‍ന്നുതിന്നുമ്പോഴും സംസാരിക്കാന്‍ വയ്യാതിരുന്നിട്ടും അദ്ദേഹം ജമാഅത്ത് സെക്രട്ടറിയായിരുന്ന പള്ളത്തെക്കുറിച്ചും നാടിന്റെ വളര്‍ച്ചയെകുറിച്ചും യുവാക്കളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വല്ലാത്ത ആവേശത്തോടെ എത്ര സന്തോഷത്തോടെയാണ് അന്നദ്ദേഹം സംസാരിച്ചത്.
യുവാക്കള്‍ ഇനിയും ഉഷാറാവണമെന്നും തങ്ങളുടെ കാലമെല്ലാം കഴിഞ്ഞുവെന്നും മരണം ഖൈറായ നേരത്ത് സന്തോഷത്തോടെ പോകാന്‍ പ്രാര്‍ത്ഥിക്കണമെന്നും എല്ലാവരോടും തന്റെ സ്‌നേഹാന്വേഷണം അറിയിക്കണമെന്നും പറഞ്ഞത് ഇതെഴുതുമ്പോഴും കണ്ണീരോടെയല്ലാതെ ഓര്‍ക്കാനാകുന്നില്ല.
പ്രവര്‍ത്തനരംഗത്ത് നിറഞ്ഞു നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയും വിജയിക്കുകയും ചെയ്തിരിക്കുന്നു. ഇസ്ലാമിക ചരിത്രത്തിന്റെ വീര ഇതിഹാസം രചിക്കപ്പെട്ട ബദര്‍ദിന സ്മരണകളിലൂടെ ധന്യമാക്കപ്പെടുന്ന പരിശുദ്ധ റമദാനിന്റെ വിശേഷ ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ വേര്‍പാട്.
പരിശുദ്ധമാസത്തിന്റെ മഹനീയ സാന്നിദ്ധ്യത്തില്‍ തുറക്കപ്പെടുന്ന സ്വര്‍ഗ്ഗീയതയുടെ തട്ടകത്തിലേക്ക് ആനയിക്കപ്പെടാന്‍ ഭാഗ്യം ലഭിക്കുന്നത് ചില്ലറ കാര്യമല്ല.
നാടിന്റെയും സമൂഹത്തിന്റെയും വളര്‍ച്ചക്ക് വണ്ടി തന്റെ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തി വളര്‍ച്ചയുടെ പടവിലേക്ക് കൈയ്യുംപിടിച്ച് മുന്നോട്ട് നടന്ന പള്ളം ജമാഅത്ത് മുന്‍ സെക്രട്ടറി കൂടിയായ പുതിയപുര ശംസുച്ചാന്റെ ദേഹവിയോഗത്തില്‍ മനസ്സലിഞ്ഞ് പ്രാര്‍ത്ഥിക്കുകയാണ്. അല്ലാഹു അദ്ദേഹത്തിന്റെ പാപങ്ങളെ പൊറുത്തു കൊടുക്കുകയും സ്വര്‍ഗം കൊണ്ട് അനുഗ്രഹിക്കുകയും ചെയ്യട്ടെ. ആമീന്‍ യാ റബ്ബല്‍ ആലമീന്‍.

Related Articles
Next Story
Share it