ശംസുദ്ദീന്‍ ചെമ്പരിക്ക: നാടിന്റെ വികസന സ്വപ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച വ്യക്തിത്വം
ആദര്‍ശധീരനായ ശംസുദ്ദീന്‍ ചെമ്പരിക്കയുടെ വേര്‍പാട് നാട്ടുകാരെ കണ്ണീരിലാഴ്ത്തി. വര്‍ഷങ്ങളോളം മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി സമ്പാദിച്ച് നാട്ടിലെത്തി സാമൂഹ്യ-സാസ്‌കാരിക മേഖലകളില്‍ നിസ്വാര്‍ഥ പ്രവര്‍ത്തകനായി നിറഞ്ഞു നിന്ന് ഒപ്പം ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡ് മെമ്പറായും ജില്ലാ പ്രവാസി ലീഗിന്റെ അമരക്കാരനായും മുസ്ലിം ലീഗിന്റെയും സമസ്തയുടെയും സജീവ പ്രവര്‍ത്തകനായും ശംസുദ്ധീന്‍ ചെമ്പരിക്ക ജില്ലയിലെ സാമൂഹ്യ സാസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് സക്രിയസാന്നിദ്ധ്യമായി. അദ്ദേഹത്തിന്റെ വേര്‍പാട് ചെമ്പരിക്ക ഗ്രാമത്തെ കണ്ണീരിലാഴ്ത്തിരിക്കുകയാണ്. പ്രതിപക്ഷ ബഹുമാനം നിലനിര്‍ത്തി കൊണ്ട് തന്നെ വാര്‍ഡിലെ എല്ലാവരെയും തുല്യതയില്‍ കണ്ട് അദ്ദേഹം […]

ആദര്‍ശധീരനായ ശംസുദ്ദീന്‍ ചെമ്പരിക്കയുടെ വേര്‍പാട് നാട്ടുകാരെ കണ്ണീരിലാഴ്ത്തി. വര്‍ഷങ്ങളോളം മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി സമ്പാദിച്ച് നാട്ടിലെത്തി സാമൂഹ്യ-സാസ്‌കാരിക മേഖലകളില്‍ നിസ്വാര്‍ഥ പ്രവര്‍ത്തകനായി നിറഞ്ഞു നിന്ന് ഒപ്പം ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡ് മെമ്പറായും ജില്ലാ പ്രവാസി ലീഗിന്റെ അമരക്കാരനായും മുസ്ലിം ലീഗിന്റെയും സമസ്തയുടെയും സജീവ പ്രവര്‍ത്തകനായും ശംസുദ്ധീന്‍ ചെമ്പരിക്ക ജില്ലയിലെ സാമൂഹ്യ സാസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് സക്രിയസാന്നിദ്ധ്യമായി. അദ്ദേഹത്തിന്റെ വേര്‍പാട് ചെമ്പരിക്ക ഗ്രാമത്തെ കണ്ണീരിലാഴ്ത്തിരിക്കുകയാണ്. പ്രതിപക്ഷ ബഹുമാനം നിലനിര്‍ത്തി കൊണ്ട് തന്നെ വാര്‍ഡിലെ എല്ലാവരെയും തുല്യതയില്‍ കണ്ട് അദ്ദേഹം നാടിന് വേണ്ടി ചെയ്ത നല്ല പ്രവൃത്തികള്‍ നാടിനാകമാനം പ്രകാശം പരത്തി പടര്‍ന്ന് പന്തലിക്കുകയാണ്. നാടിന്റെയും ജനങ്ങളുടെയും മനസ്സ് തെട്ടറിഞ്ഞ് വിശ്രമമില്ലാതെ രാപ്പകല്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം മാസങ്ങള്‍ക്ക് മുമ്പ് രോഗത്തിന്റെ വലയില്‍ വഴുതിവീണു..
മരുന്നുകള്‍ക്കൊപ്പം ജീവിതം തള്ളിനീക്കുമ്പോഴും ചില സമയങ്ങളില്‍ വിളിച്ച് നാടിന്റെ പൊതു വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹം ഒരു പാട് ഉപദ്ദേശ നിര്‍ദ്ദേശങ്ങള്‍ വിനീതന് തന്നിരുന്നു. ഒരു വ്യക്തിയുടെ കഴിവ് തന്നെയാണ് അംഗീകാരത്തിന്റെ മാനദണ്ഡമെന്ന് അദ്ദേഹത്തിന്റെ ഉപദേശത്തില്‍ ഉണ്ടായിരുന്നു. ദീര്‍ഘകാലം അദ്ദേഹവുമായി അടുത്ത ബന്ധം സൂക്ഷിക്കാനും അദ്ദേഹത്തിന്റെ പൊതുജീവിതനുഭവങ്ങള്‍ കേള്‍ക്കാനും കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം പ്രവാസിയായി കഴിയുമ്പോഴും പലരേയും നാട്ടില്‍ നിന്ന് ഗള്‍ഫുനാടുകളില്‍ എത്തിച്ച് ജോലി നല്‍കിയിരുന്നു. സത്യസന്ധതയും വിനയവും കാത്തുസൂക്ഷിച്ച മനുഷ്യ സ്‌നേഹിയായിരുന്നു. പ്രവാസിയുടെ പേരില്‍ പെയിന്റ് നിര്‍മ്മിക്കാനും കോണ്‍ഗ്രീറ്റ് വാര്‍പ്പ് ചോര്‍ച്ച തടയാന്‍ കെമിക്കല്‍ കണ്ടു പിടിക്കാനും അദ്ദേഹം മിടുക്കനായിരുന്നു.
ചെമ്പരിക്ക ഖാസി സി.എം ഉസ്താദിന്റെ ദുരൂഹ മരണത്തില്‍ അദ്ദേഹം ഉറച്ച നിലപ്പാടില്‍ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. പൊതുരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ സഹോദരങ്ങളായ ഷാഫി ചെമ്പരിക്കയും അഷ്‌റഫ് ചെമ്പരിക്കയും അകാലത്തില്‍ പൊലിഞ്ഞു പോയ ചെമ്പരിക്കയിലെ പ്രകാശമായിരുന്നു.
ആദര്‍ശ ധീരനായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ആര്‍ക്കു മുന്നിലും തല കുനിക്കാത്ത വ്യക്തിത്വമായിന്നു. നാടിന്റെ വികസനത്തില്‍ അദ്ദേഹം വഹിച്ചപങ്ക് എക്കാലവും സ്മരിക്കപ്പെടും.
സര്‍വ്വശക്തന്‍ അദ്ദേഹത്തിന്റെ പാരത്രിക ജീവിതം ധന്യമാക്കട്ടെ....