ഹൈദരാബാദിലെ ദാറുസ്സലാമില്‍ ഷംനാടിന്റെ ഉശിരന്‍ പ്രഭാഷണം
മൊറാര്‍ ജി ദേശായ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന കാലം. ഹൈദരാബാദിലെ വിമാനത്താവളത്തില്‍ അന്നത്തെ ടെലികമ്യൂണിക്കേഷന്‍ മന്ത്രിയും മജ്‌ലിസെ മുശാവറ നേതാവുമായിരുന്ന ദുല്‍ഫിക്കറുള്ളയും അഖിലേന്ത്യാ മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഷംനാടും വിമാനമിറങ്ങി. സ്വീകരിക്കാനെത്തിയവരുടെ കൂട്ടത്തില്‍ ഉത്തരകേരളീയനും ശുഭ്രവസ്ത്രധാരിയുമായ ഒരു യുവാവും ഉണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടതും ഷംനാട് സാഹിബ് കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്തു. ഐ.എന്‍.എല്‍ അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ഉപ്പളയിലെ കെ.എസ്. ഫക്രുദ്ദീനായിരുന്നു അത്. ഭിന്നിച്ച് നില്‍ക്കുകയായിരുന്ന മുസ്ലിം സംഘടനകളായ യു.പിയിലെ മജ്‌ലിസെ മുശാവറ, ബഷീര്‍ അഹ്‌മദ് ഖാന്‍ മുഖ്യ കാര്യദര്‍ശിയായ […]
മൊറാര്‍ ജി ദേശായ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന കാലം. ഹൈദരാബാദിലെ വിമാനത്താവളത്തില്‍ അന്നത്തെ ടെലികമ്യൂണിക്കേഷന്‍ മന്ത്രിയും മജ്‌ലിസെ മുശാവറ നേതാവുമായിരുന്ന ദുല്‍ഫിക്കറുള്ളയും അഖിലേന്ത്യാ മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഷംനാടും വിമാനമിറങ്ങി. സ്വീകരിക്കാനെത്തിയവരുടെ കൂട്ടത്തില്‍ ഉത്തരകേരളീയനും ശുഭ്രവസ്ത്രധാരിയുമായ ഒരു യുവാവും ഉണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടതും ഷംനാട് സാഹിബ് കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്തു. ഐ.എന്‍.എല്‍ അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ഉപ്പളയിലെ കെ.എസ്. ഫക്രുദ്ദീനായിരുന്നു അത്. ഭിന്നിച്ച് നില്‍ക്കുകയായിരുന്ന മുസ്ലിം സംഘടനകളായ യു.പിയിലെ മജ്‌ലിസെ മുശാവറ, ബഷീര്‍ അഹ്‌മദ് ഖാന്‍ മുഖ്യ കാര്യദര്‍ശിയായ […]
മൊറാര്‍ ജി ദേശായ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന കാലം. ഹൈദരാബാദിലെ വിമാനത്താവളത്തില്‍ അന്നത്തെ ടെലികമ്യൂണിക്കേഷന്‍ മന്ത്രിയും മജ്‌ലിസെ മുശാവറ നേതാവുമായിരുന്ന ദുല്‍ഫിക്കറുള്ളയും അഖിലേന്ത്യാ മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഷംനാടും വിമാനമിറങ്ങി. സ്വീകരിക്കാനെത്തിയവരുടെ കൂട്ടത്തില്‍ ഉത്തരകേരളീയനും ശുഭ്രവസ്ത്രധാരിയുമായ ഒരു യുവാവും ഉണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടതും ഷംനാട് സാഹിബ് കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്തു. ഐ.എന്‍.എല്‍ അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ഉപ്പളയിലെ കെ.എസ്. ഫക്രുദ്ദീനായിരുന്നു അത്.
ഭിന്നിച്ച് നില്‍ക്കുകയായിരുന്ന മുസ്ലിം സംഘടനകളായ യു.പിയിലെ മജ്‌ലിസെ മുശാവറ, ബഷീര്‍ അഹ്‌മദ് ഖാന്‍ മുഖ്യ കാര്യദര്‍ശിയായ നാഷണല്‍ മുസ്ലിംലീഗ്, സലാഹുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്ലിമീന്‍, ഹമീദലി ഷംനാട് സാഹിബ് അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന അഖിലേന്ത്യാ മുസ്ലിംലീഗ് എന്നീ രാഷ്ട്രീയ സംഘടനകളെ യോജിപ്പിച്ചു കൊണ്ട് മുസ്ലിം യുണൈറ്റഡ് ഫ്രണ്ട് എന്ന പേരില്‍ ഒരു മുന്നണി രൂപീകരിക്കുകയായിരുന്നു പ്രസ്തുത നേതാക്കളുടെ സന്ദര്‍ശനത്തിനുണ്ടായ സംഗതി. ഗ്രീന്‍ ലാന്റ് ഗസ്റ്റ് ഹൗസിലായിരുന്നു അവരുടെ താമസം. ഹൈദരാബാദില്‍ ബാഗ് ഫാക്ടറി നടത്തിയിരുന്ന തളങ്കരക്കാരനായ പി.എം. അബ്ദുല്ല സമൃദ്ധമായ വിരുന്നൊരുക്കി.
സമാധാനത്തിന്റെ ഗേഹം എന്നര്‍ത്ഥം വരുന്ന ദാറുസ്സലാം എന്ന പ്രദേശത്തെ സമ്മേളന നഗരിയില്‍ തടിച്ചു കൂടിയിരുന്ന അയ്യായിരത്തില്‍പരം ജനങ്ങളെ നേതാക്കള്‍ അഭിസംബോധന ചെയ്തു. ഷംനാട് സാഹിബ് ഇംഗ്ലീഷ് ഭാഷയില്‍ നടത്തിയ ആ ധൈഷണിക പ്രഭാഷണം ഉര്‍ദുവിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു. സാമാന്യം സമാന മനസ്‌കരായ എന്നാല്‍ വേറിട്ടു നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ കരള്‍ തുടിപ്പുകള്‍ സ്പര്‍ശിക്കുന്ന പ്രസംഗമായിരുന്നു അത്. അന്ന് പത്തും എട്ടും വയസായിരുന്ന അസ്അദുദ്ദീന്‍ ഉവൈസിയും (ഇന്ന് എം.പി) അക്ബറുദ്ദീന്‍ ഉവൈസിയും (എം.എല്‍.എ) തങ്ങളുടെ പിതാവിന്റെ ഇടതും വലതുമായി സ്റ്റേജില്‍ കയറി ഇരുന്നതും കൗതുകക്കാഴ്ചയായിരുന്നു.
ഷംനാട് സാഹിബിന്റെ ദീര്‍ഘ കാലത്തെ ജീവിതം സംഭവബഹുലമായിരുന്നു. ഒരു കുഗ്രാമത്തില്‍ ജനിച്ച് പത്താമത്തെ വയസ്സില്‍ യതീമായിട്ടും ഷംനാടിനെപ്പോലെ അസൂയാര്‍ഹമായ പദവികളും നേട്ടങ്ങളും കൈവരിച്ചവര്‍ അപൂര്‍വ്വമായിരിക്കും. 1960ല്‍ നാദാപുരത്തുനിന്ന് കേരള നിയമസഭയിലേക്ക് മത്സരിച്ച് നേടിയ വിജയം കേരള രാഷ്ട്രീയ ചരിത്രത്തിലെ തിരുത്താത്ത അദ്ധ്യായമാണ്. അതിനു മുമ്പോ ശേഷമോ ആ മണ്ഡലത്തില്‍ നിന്ന് ഒരു കമ്മ്യൂണിസ്റ്റേതര സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. 1965ല്‍ നിലമ്പൂരിലെ കുഞ്ഞാലിയോട് മത്സരിച്ച് പരാജയം പറ്റി. 'നിന്നെ ആര് മോനേ ഇവിടുത്തേക്കയച്ചത്' എന്ന് കുഞ്ഞാലിയുടെ ഉമ്മ തന്നോട് ചോദിച്ചത് ഷംനാട് സാഹിബ് ചിരിച്ചു കൊണ്ട് അനുസ്മരിക്കാറുണ്ടായിരുന്നു. 1967ല്‍ കാസര്‍കോട്ടെ യു.പി. കുണിക്കുല്ലായയോട് (കര്‍ണ്ണാടക സമിതി) മത്സരിച്ച് എണ്‍പത്തിയേഴ് വോട്ടിനാണ് തോറ്റത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ അമിതമായ ആത്മവിശ്വസമാണ് ആ പരാജയത്തിന് കാരണം. യാത്രാസൗകര്യം കുറവായിരുന്ന അന്ന് കുറച്ചൊക്കെ ബുദ്ധിമുട്ടി വോട്ട് ചെയ്യാന്‍ വരികയായിരുന്ന വൃദ്ധരെയും സ്ത്രീകളെയും തിരിച്ചയക്കുക പോലുമുണ്ടായി എന്ന് ഷംനാട് സാഹിബിന്റെ ആത്മ സുഹൃത്തായിരുന്ന ചൂരി അബ്ദുല്ല ഹാജി പറയുന്നത് ഈ ലേഖകന്‍ കേട്ടിട്ടുണ്ട്. കൂടാതെ മറ്റൊരു അവലക്ഷണം കൂടി ഉണ്ടായതായും ഒരു ഗാളിസുദ്ദി(കേട്ടുകേള്‍വി) ഉണ്ടായിരുന്നു. പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ കാരണവന്‍മാരെയും മറ്റും ചെന്നു കണ്ട് ആശിര്‍വാദം വാങ്ങാറുണ്ടല്ലോ. എന്നാല്‍ പ്രമുഖനും ബന്ധുവുമായ എട്ടുംവളുപ്പിനെ ചെന്നു കാണാത്തതും ആശിര്‍വാദം വാങ്ങാത്തതും നാനൂറില്‍ പരം വോട്ടുകള്‍ പെട്ടിക്ക് പുറത്താവാന്‍ കാരണമായി എന്നതാണ് മേല്‍ പറഞ്ഞ ഗാളിസുദ്ദി.
സമകാലീനരായ സി.എച്ചും ഷംനാടും ഒരു കാലഘട്ടത്തില്‍ മലയാളത്തിലും ഇംഗ്ലീഷിലും തങ്ങളുടെ പ്രൗഢഗംഭീരങ്ങളായ പ്രഭാഷണങ്ങള്‍ കൊണ്ട് ഒരു ജനതയെ ആവേശഭരിതരാക്കി. അവര്‍ രണ്ടു ചേരിയിലായിരുന്നപ്പോള്‍ പോലും ഉള്ളിന്റെയുള്ളില്‍ ആഴത്തില്‍ അവര്‍ പരസ്പരം ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്തു.
ഷംനാടിന്റെ പ്രസംഗങ്ങളില്‍ നര്‍മ്മരസം അധികം ഉണ്ടായിരുന്നില്ല. സിയെച്ചിന്റെ പ്രഭാഷണങ്ങളില്‍ ഷംനാടിന്റെയും അഖിലേന്ത്യാ ലീഗിന്റെയും നേര്‍ക്ക് ഉതിര്‍ത്ത തമാശകള്‍ അണികളെ പുളകം കൊള്ളിക്കാന്‍ മാത്രമായിരുന്നു. ഇതാ ഒന്നു രണ്ടുദാഹരണങ്ങള്‍: ഞങ്ങള്‍ സെക്രട്ടേറിയേറ്റില്‍ ഇരുന്ന് കൊണ്ട് കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ വിമതന്മാര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിമന്റ് തറയില്‍ ഇരുന്നു കൊണ്ടും ഗോതമ്പുണ്ട തിന്നുകൊണ്ടും പരസ്പരം കെട്ടിപ്പിടിച്ചു കരയുകയാണ്.
വിമതന്‍മാരേ നിങ്ങളുടെ ഗതികേടേ..നട്ടെല്ലിന് ഞാഞ്ഞൂളിന്റെ ബലം പോലുമില്ലാത്ത ഷംനാട് പെണ്‍ കുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കി ഉയര്‍ത്താന്‍ പാര്‍ലമെന്റില്‍ ബില്ല് വന്നപ്പോള്‍ അതിനെതിരായ പ്രസംഗിച്ചത് അപഹാസ്യമാണ്. ഷംനാട്- ആ ധൈഷണിക പ്രഭാഷകന്‍ വിട പറഞ്ഞിട്ട് അഞ്ചുവര്‍ഷം തികയുകയാണ്, ജനുവരി ആറാകുമ്പോള്‍.