ശമീം ഉമരി: നിശ്ശബ്ദ പണ്ഡിതനായ എഴുത്തുകാരന്‍
1969-70 ലാണ് ഞങ്ങള്‍ പരിചിതരായത്. മുഹമ്മദ് മൂടംബയല്‍ എന്ന പേരില്‍ വിജ്ഞാനീയങ്ങളായ ലേഖനങ്ങള്‍ അന്നദ്ദേഹം എഴുതുമായിരുന്നു. ആദ്യമായി ഇറങ്ങിയ ഉര്‍ദു മലയാളം നിഘണ്ടുവിന്റെ രചന ഉമരി തുടങ്ങിയതും അക്കാലത്തായിരുന്നു. 1981ല്‍ അത് പ്രസിദ്ധീകൃതമായി. ഫര്‍ണീച്ചറിന്റെ അഭാവം അനുഭവിച്ചിരുന്ന ആലിയാ അറബിക് കോളേജില്‍ ഞങ്ങള്‍ ഒരു മേശ പങ്കിട്ടു. ഒരു സൈഡില്‍ മൂടംബയലിന്റെ നിഘണ്ടു നിര്‍മ്മാണം. മറ്റേ സൈഡ് എനിക്ക്. വായനയും എഴുത്തും തന്നെയായിരുന്നു അന്നും അദ്ദേഹത്തിന്റെ ജീവിതവും വിനോദവും. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മുഹമ്മദ് ശമീം ഉമരി […]
1969-70 ലാണ് ഞങ്ങള്‍ പരിചിതരായത്. മുഹമ്മദ് മൂടംബയല്‍ എന്ന പേരില്‍ വിജ്ഞാനീയങ്ങളായ ലേഖനങ്ങള്‍ അന്നദ്ദേഹം എഴുതുമായിരുന്നു. ആദ്യമായി ഇറങ്ങിയ ഉര്‍ദു മലയാളം നിഘണ്ടുവിന്റെ രചന ഉമരി തുടങ്ങിയതും അക്കാലത്തായിരുന്നു. 1981ല്‍ അത് പ്രസിദ്ധീകൃതമായി. ഫര്‍ണീച്ചറിന്റെ അഭാവം അനുഭവിച്ചിരുന്ന ആലിയാ അറബിക് കോളേജില്‍ ഞങ്ങള്‍ ഒരു മേശ പങ്കിട്ടു. ഒരു സൈഡില്‍ മൂടംബയലിന്റെ നിഘണ്ടു നിര്‍മ്മാണം. മറ്റേ സൈഡ് എനിക്ക്. വായനയും എഴുത്തും തന്നെയായിരുന്നു അന്നും അദ്ദേഹത്തിന്റെ ജീവിതവും വിനോദവും. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മുഹമ്മദ് ശമീം ഉമരി […]
1969-70 ലാണ് ഞങ്ങള്‍ പരിചിതരായത്. മുഹമ്മദ് മൂടംബയല്‍ എന്ന പേരില്‍ വിജ്ഞാനീയങ്ങളായ ലേഖനങ്ങള്‍ അന്നദ്ദേഹം എഴുതുമായിരുന്നു. ആദ്യമായി ഇറങ്ങിയ ഉര്‍ദു മലയാളം നിഘണ്ടുവിന്റെ രചന ഉമരി തുടങ്ങിയതും അക്കാലത്തായിരുന്നു. 1981ല്‍ അത് പ്രസിദ്ധീകൃതമായി. ഫര്‍ണീച്ചറിന്റെ അഭാവം അനുഭവിച്ചിരുന്ന ആലിയാ അറബിക് കോളേജില്‍ ഞങ്ങള്‍ ഒരു മേശ പങ്കിട്ടു. ഒരു സൈഡില്‍ മൂടംബയലിന്റെ നിഘണ്ടു നിര്‍മ്മാണം. മറ്റേ സൈഡ് എനിക്ക്. വായനയും എഴുത്തും തന്നെയായിരുന്നു അന്നും അദ്ദേഹത്തിന്റെ ജീവിതവും വിനോദവും. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മുഹമ്മദ് ശമീം ഉമരി എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടത്. അപ്പോഴേയ്ക്കും നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു. ഒരു സമയത്ത് ഉമരിയുടെ ഊര്‍ജ്ജദാതാക്കളില്‍ പ്രധാനി അഹ്‌മദ് മാഷായിരുന്നു. 'ഇഹ്‌യാ ഉലുമുദ്ദീന്‍' ഏതാനും ഭാഗം വിവര്‍ത്തനം ചെയ്ത് പുറത്തിറങ്ങിയപ്പോള്‍ ഉത്തരദേശത്തില്‍ പരിചയപ്പെടുത്താന്‍ അപ്രഗത്ഭനായ ഈ ലേഖകനും കിട്ടി ഒരവസരം. കെ.എം. അഹ്‌മദ് മാഷ് അഭിനന്ദിക്കുകയും ഉമരി സന്തോഷിക്കുകയും ചെയ്തു. ഉമരിയുടെ മിക്കവാറും എല്ലാ പുസ്തകങ്ങളും ഞാന്‍ വാങ്ങിയിട്ടുണ്ട്. ആലിയയുടെ ബൃഹത്തും സമ്പന്നവുമായ ലൈബ്രറി അദ്ദേഹം ആവോളം ഉപയോഗപ്പെടുത്തിയിരുന്നു. നവനവോന്മേഷശാലികളായ സഹപ്രവര്‍ത്തകരുടെ ചടുലതയൊന്നും അന്ന് അദ്ദേഹത്തില്‍ പ്രകടമായിരുന്നില്ല. എങ്കിലും ആരോഗ്യവനായിരുന്നു. അവിടെ അന്തേവാസികള്‍ക്ക് ദുര്‍മേദസ്സോ രോഗമോ പിടിപെട്ടിരുന്നില്ല. മിതാഹാരവും ചിട്ടയുമായിരിക്കാം കാരണം. എന്തെങ്കിലും അസുഖങ്ങള്‍ ബാധിച്ചാല്‍ തന്നെ ഡോക്ടര്‍മാരെ തേടി എവിടെയും പോകേണ്ടിവന്നിരിന്നുമില്ല. 'കൈപുണ്യ'മുള്ള ബഷീര്‍ ഡോക്ടര്‍ അടുത്ത് തന്നെ ക്ലീനിക്ക് നടത്തിയിരുന്നു.
അദ്ദേഹത്തിന്റെ ഭാവ സൗന്ദര്യവും മരുന്നും വേണ്ടുവോളം രോഗശാന്തി നല്‍കി. ഡോക്ടറുടെ മോട്ടോര്‍ സൈക്കിളിനുമുണ്ടായിരുന്നു ഒരു ശബ്ദ സൗന്ദര്യം. രൂപ സൗന്ദര്യമുള്ള ഡോക്ടര്‍ അതില്‍ കയറി സഞ്ചരിച്ചു തുടങ്ങുമ്പോള്‍ ശബ്ദം കേട്ട് എവിടെ നിന്നോ ഒരു കാള പാഞ്ഞെത്തും. അത് വാല്‍ പൊക്കി മസില്‍ പിടിച്ച് ഒരു ചാട്ടം. പിന്നെ മോട്ടോര്‍ സൈക്കിളിന്റെ പിന്നാലെ ഒരോട്ടം. മനോഹരമായ ഒരു കാഴ്ചയായിരുന്നു അത്. ആ കാളയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പോലും മനസ്സില്‍ നിന്ന് വിട്ടുമാറുന്നില്ല.
അറിവു നേടുന്നതില്‍ വര്‍ദ്ധിച്ച ആര്‍ത്തിയുള്ള ഒരു പണ്ഡിതനായിരുന്നു മുഹമ്മദ് ശമീം ഉമരി. ആലിയ അറബിക് കോളേജിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഉമറാബാദില്‍ നിന്നും ഉമരി ബിരുദം നേടി. തുടര്‍ന്ന് റിയാദിലെ ജാമിഅത്തുല്‍ ഇമാം (മുഹമ്മദ് ബിന്‍ സഈദ് അല്‍ ഇസ്ലാമിയ്യ) എന്ന വിഖ്യാതമായ യൂണിവേഴ്‌സിറ്റിയില്‍ ഉപരി പഠനം നടത്തി. മദീനാ യുണിവേര്‍സിറ്റി പോലെ ലോകത്തില്‍ പ്രശസ്തി നേടിയ സ്ഥാപനമണിത്. ഉത്തരകേരളത്തില്‍ ഇത്രയധികം ഗ്രന്ഥങ്ങള്‍ രചിച്ച മറ്റു പണ്ഡിതന്മാര്‍ അധികമില്ല. പ്രസിദ്ധി ആഗ്രഹിക്കാത്തതു കൊണ്ട് അദ്ദേഹം അത് ആര്‍ജ്ജിച്ചുമില്ല. കോഴിക്കോട് വെച്ച് മുഹമ്മദ് ശമീം ഉമരിയുടെ അനുസ്മരണ സമ്മേളനം നടന്നു വെന്നും ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്തുവെന്നും അറിയനിടയായി.
ശമീം ഉമരിയുടെ ഒതുങ്ങിക്കൂടല്‍ പ്രകൃതത്തില്‍ മാത്രമായിരുന്നു.
അദ്ദേഹത്തിന്റെ രചന ആഴത്തില്‍ സംസാരിക്കുന്നവയാണ്. തലമുറകളോളം ആ വിജ്ഞാനം ജ്വലിച്ചു നില്‍കട്ടെ.