ഉഡുപ്പിയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച ചരണ്‍രാജ് അറിയപ്പെടുന്ന ക്രിക്കറ്റ് താരം; ആത്മഹത്യക്ക് കാരണം പ്രണയത്തിന്റെ പേരില്‍ കാമുകിയുടെ ബന്ധുക്കള്‍ അക്രമിച്ചതിലെ മനോവിഷമം

മംഗളൂരു: ചൊവ്വാഴ്ച രാവിലെ ഉഡുപ്പി സാംബവി ലോഡ്ജില്‍ തൂങ്ങിമരിച്ച അമ്പലമൊഗറു മാടക സ്വദേശി ചരണ്‍രാജ് (30) അറിയപ്പെടുന്ന ക്രിക്കറ്റ് താരം. ബന്ധുവായ പെണ്‍കുട്ടിയുമായുള്ള പ്രണയത്തിന്റെ പേരില്‍ കാമുകിയുടെ ബന്ധുക്കള്‍ അക്രമിച്ചതിലുള്ള മനോവിഷമമാണ് ചരണ്‍രാജിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ തന്നെ ആക്രമിച്ചതിനെ തുടര്‍ന്ന് താന്‍ കടുത്ത മാനസികസംഘര്‍ഷത്തിലാണെന്നും ആത്മഹത്യ ചെയ്യുകയാണെന്നും വ്യക്തമാക്കുന്ന ഒരു വീഡിയോ ചരണ്‍രാജ് മരണത്തിന് മുമ്പ് തയ്യാറാക്കിയിരുന്നു. ഈ വീഡിയോ പൊലീസ് പരിശോധിച്ചുവരികയാണ്. മുന്‍ മന്ത്രി കെ എസ് […]

മംഗളൂരു: ചൊവ്വാഴ്ച രാവിലെ ഉഡുപ്പി സാംബവി ലോഡ്ജില്‍ തൂങ്ങിമരിച്ച അമ്പലമൊഗറു മാടക സ്വദേശി ചരണ്‍രാജ് (30) അറിയപ്പെടുന്ന ക്രിക്കറ്റ് താരം. ബന്ധുവായ പെണ്‍കുട്ടിയുമായുള്ള പ്രണയത്തിന്റെ പേരില്‍ കാമുകിയുടെ ബന്ധുക്കള്‍ അക്രമിച്ചതിലുള്ള മനോവിഷമമാണ് ചരണ്‍രാജിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ തന്നെ ആക്രമിച്ചതിനെ തുടര്‍ന്ന് താന്‍ കടുത്ത മാനസികസംഘര്‍ഷത്തിലാണെന്നും ആത്മഹത്യ ചെയ്യുകയാണെന്നും വ്യക്തമാക്കുന്ന ഒരു വീഡിയോ ചരണ്‍രാജ് മരണത്തിന് മുമ്പ് തയ്യാറാക്കിയിരുന്നു. ഈ വീഡിയോ പൊലീസ് പരിശോധിച്ചുവരികയാണ്. മുന്‍ മന്ത്രി കെ എസ് ഈശ്വരപ്പക്കെതിരെ കുറിപ്പെഴുതിവെച്ച് കരാറുകാരന്‍ സന്തോഷ് പാട്ടീല്‍ ആത്മഹത്യ ചെയ്ത ഹോട്ടലിലാണ് ദിവസങ്ങള്‍ക്കകം ചരണ്‍രാജും ജീവനൊടുക്കിയത്. ഞായറാഴ്ച വൈകുന്നേരം മുതല്‍ ചരണ്‍ രാജിനെ കാണാനില്ലായിരുന്നു. വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് ചൊവ്വാഴ്ച രാവിലെ ചരണ്‍രാജിനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നല്ലൊരു ക്രിക്കറ്റ് കളിക്കാരനായ ചരണ്‍ അമ്പലമൊഗരുവില്‍ ഒരു ടൂര്‍ണമെന്റ് കളിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. മഡൂരിലെ ബന്ധുവായ പെണ്‍കുട്ടിയുമായി ചരണ്‍രാജ് പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ സഹോദരന്‍ ഞായറാഴ്ച രാത്രി ചരണ്‍രാജിനെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് പ്രണയത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് ചരണിനെ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും മര്‍ദിക്കുകയും കയ്യിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ തട്ടിയെടുക്കുകയും ചെയ്തു.
ഇതോടെ മാനസികസമര്‍ദത്തിലായ ചരണ്‍ രാജ്, അവസാനമായി വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് പിതാവിന്റെ പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഹാന്‍ഡ്‌സെറ്റ് എടുത്തു. പിന്നീട് ഉഡുപ്പിയിലെത്തി പുതിയ ഹാന്‍ഡ്സെറ്റ് വാങ്ങി അച്ഛന്റെ മൊബൈല്‍ നമ്പറില്‍ നിന്ന് സിം കാര്‍ഡ് ഇട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നുള്ള മോശമായ അനുഭവം വിവരിക്കുന്ന വീഡിയോ തയ്യാറാക്കി. അതേ വീഡിയോയില്‍ ചരണ്‍ തന്റെ സഹോദരിയുടെ വിവാഹനിശ്ചയത്തെക്കുറിച്ചും വിവാഹത്തിനായി താന്‍ സ്വരൂപിച്ച 3 ലക്ഷം രൂപയെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്.

Related Articles
Next Story
Share it