സിപിഎം യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും സീറ്റ് നല്‍കുന്നു, കോണ്‍ഗ്രസില്‍ തോല്‍ക്കുന്ന സീറ്റുകള്‍ മാത്രം വനിതകള്‍ക്ക്; പതിവ് രീതി അവസാനിപ്പിക്കണമെന്ന് എഐസിസി വക്താവ് ഷമ മുഹമ്മദ്

കണ്ണൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ ഗുരുതര ആരോപണവുമായി എഐസിസി വക്താവ് ഷമ മുഹമ്മദ്. തോല്‍ക്കുന്ന സീറ്റുകള്‍ മാത്രം വനിതകള്‍ക്ക് നല്‍കുന്ന പതിവ് രീതി കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്ന് ഷമ മുഹമ്മദ് പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പില്‍ സത്രീ സാന്നിധ്യമില്ലെങ്കില്‍ തിരിച്ചടി ഉറപ്പാണെന്നും എത്ര തോറ്റാലും ഉറപ്പുള്ള സീറ്റ് പുരുഷന്‍മാര്‍ക്ക് നല്‍കുന്നുവെന്നും ഷമ ആരോപിച്ചു. സി പി എം യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും സീറ്റ് നല്‍കുന്നുണ്ട്. 94 ശതമാനം വിദ്യാഭ്യാസമുള്ള സംസ്ഥാനമാണ് കേരളം. എന്തുകൊണ്ട് സ്ത്രീകളെ പരിഗണിക്കുന്നില്ല. കണ്ണൂരില്‍ കല്ല്യാശ്ശേരി, പയ്യന്നൂര്‍ പോലുള്ള […]

കണ്ണൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ ഗുരുതര ആരോപണവുമായി എഐസിസി വക്താവ് ഷമ മുഹമ്മദ്. തോല്‍ക്കുന്ന സീറ്റുകള്‍ മാത്രം വനിതകള്‍ക്ക് നല്‍കുന്ന പതിവ് രീതി കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്ന് ഷമ മുഹമ്മദ് പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പില്‍ സത്രീ സാന്നിധ്യമില്ലെങ്കില്‍ തിരിച്ചടി ഉറപ്പാണെന്നും എത്ര തോറ്റാലും ഉറപ്പുള്ള സീറ്റ് പുരുഷന്‍മാര്‍ക്ക് നല്‍കുന്നുവെന്നും ഷമ ആരോപിച്ചു.

സി പി എം യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും സീറ്റ് നല്‍കുന്നുണ്ട്. 94 ശതമാനം വിദ്യാഭ്യാസമുള്ള സംസ്ഥാനമാണ് കേരളം. എന്തുകൊണ്ട് സ്ത്രീകളെ പരിഗണിക്കുന്നില്ല. കണ്ണൂരില്‍ കല്ല്യാശ്ശേരി, പയ്യന്നൂര്‍ പോലുള്ള തോല്‍ക്കുന്ന സീറ്റുകളിലാണ് വനിതകളെ പരിഗണിക്കാറുള്ളത്. ഇത്തവണ ഇവിടെ പുരുഷന്‍മാര്‍ മത്സരിക്കണമെന്നും ഷമ മുഹമ്മദ് പറഞ്ഞു.

പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കാന്‍ തയ്യാറാണെന്നും ഗ്രൂപ്പില്ലാത്ത് കൊണ്ടാണോ താന്‍ പാര്‍ട്ടിയില്‍ പരിഗണിക്കപ്പെടാത്തതെന്ന് അറിയില്ലെന്നും ഷമ കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it