ശക്തി മില്‍സ് കൂട്ടബലാത്സംഗം; മൂന്ന് പ്രതികളുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി; വധശിക്ഷ ഒഴിവായാല്‍ പുനര്‍വിചിന്തനത്തിന് അവസരമുണ്ടാകുന്നുവെന്ന് കോടതി

മുംബൈ: മഹാരാഷ്ട്രയിലെ ശക്തി മില്‍സ് കൂട്ടബലാത്സംഗ കേസില്‍ മൂന്ന് പ്രതികളുടെ വധശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. വധശിക്ഷ ജീവപര്യന്തമായി കുറച്ചു. പ്രതികളായ വിജയ് മോഹന്‍ ജാദവ്, മുഹമ്മദ് കാസിം ഷൈഖ് ബംഗാളി, മുഹമ്മദ് സലീം അന്‍സാരി എന്നിവരുടെ വധശിക്ഷയാണ് ജീവപര്യന്തമായി കുറച്ചത്. ജസ്റ്റിസ് സാധ്ന എസ് ജാദവ്, ജസ്റ്റിസ് പൃഥ്വിരാജ് കെ. ചവാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. "എല്ലാ ബലാത്സംഗങ്ങളും ഹീനമായ കുറ്റകൃത്യമാണ്. അത് ഇരയാവുന്നവരെ ശാരീരകമായി മാത്രമല്ല മാനസിക ആരോഗ്യത്തെയും ബാധിക്കുന്നു. പൊതുജനാഭിപ്രായം […]

മുംബൈ: മഹാരാഷ്ട്രയിലെ ശക്തി മില്‍സ് കൂട്ടബലാത്സംഗ കേസില്‍ മൂന്ന് പ്രതികളുടെ വധശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. വധശിക്ഷ ജീവപര്യന്തമായി കുറച്ചു. പ്രതികളായ വിജയ് മോഹന്‍ ജാദവ്, മുഹമ്മദ് കാസിം ഷൈഖ് ബംഗാളി, മുഹമ്മദ് സലീം അന്‍സാരി എന്നിവരുടെ വധശിക്ഷയാണ് ജീവപര്യന്തമായി കുറച്ചത്. ജസ്റ്റിസ് സാധ്ന എസ് ജാദവ്, ജസ്റ്റിസ് പൃഥ്വിരാജ് കെ. ചവാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.

"എല്ലാ ബലാത്സംഗങ്ങളും ഹീനമായ കുറ്റകൃത്യമാണ്. അത് ഇരയാവുന്നവരെ ശാരീരകമായി മാത്രമല്ല മാനസിക ആരോഗ്യത്തെയും ബാധിക്കുന്നു. പൊതുജനാഭിപ്രായം മാനിച്ച് ഭരണഘടനാ കോടതിക്ക് തീരുമാനമെടുക്കാനാവില്ല. ജീവപര്യന്തം തടവ് നിയമമാണ്, വധശിക്ഷ ഒരു അപൂര്‍വതയാണ്. തങ്ങള്‍ക്ക് നിസ്സംഗതയോടെ തീരുമാനമെടുക്കേണ്ടതുണ്ടെന്നും നടപടിക്രമങ്ങള്‍ അവഗണിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

"വധശിക്ഷ നല്‍കുന്നതോടെ പശ്ചാത്താപത്തിനുള്ള എല്ലാ സാധ്യതയും അടയുകയാണ്. പ്രതികള്‍ക്ക് വധശിക്ഷ മാത്രമേ ലഭിക്കൂ എന്ന് പറയാനാവില്ല. ജീവപര്യന്തം തടവിലൂടെ അവര്‍ ചെയ്ത കുറ്റകൃത്യത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ അവസരമുണ്ടാകുന്നു. വധശിക്ഷ സമൂഹത്തില്‍ നവീകരണത്തിന് ഒരു സാധ്യതയും നല്‍കുന്നില്ല"- കോടതി വ്യക്തമാക്കി.

2013 ഓഗസ്റ്റിലാണ് മുംബൈയിലെ ശക്തി മില്‍സ് പരിസരത്തുവെച്ച് ഫോട്ടോ ജേര്‍ണലിസ്റ്റായ യുവതിയെ പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തത്. ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ കെട്ടിയിട്ട ശേഷം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം അഞ്ചുപേരായിരുന്നു കേസിലെ പ്രതികള്‍.

ഇതിനുപിന്നാലെ 19-കാരിയായ ഒരു ടെലഫോണ്‍ ഓപ്പറേറ്ററും ബലാത്സംഗ പരാതിയുമായെത്തി. ശക്തി മില്‍സ് പരിസരത്തുവെച്ച് തന്നെയും ബലാത്സംഗം ചെയ്തെന്നായിരുന്നു ഇവരുടെ പരാതി. നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍ തന്നെയായിരുന്നു ഇതിലും പ്രതികള്‍. 2014 മാര്‍ച്ചിലാണ് വിചാരണ കോടതി മൂന്ന് പ്രതികള്‍ക്കും വധശിക്ഷ വിധിച്ചത്. വിചാരണ കോടതിയുടെ വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ബോംബെ ഹൈകോടതി വിധി.

Related Articles
Next Story
Share it