ചിരിച്ചും കഥപറഞ്ഞും മെസ്സി ഒപ്പം; ഡോ. ഷാജിര്‍ ഗഫാറിന് ആഹ്ലാദ നിമിഷം

അബുദാബി: ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോളിന് തുടക്കം കുറിക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കിനില്‍ക്കെ ലോക ഫുട്‌ബോളിലെ ഇതിഹാസവും അര്‍ജന്റീനയുടെ സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സിക്കൊപ്പം അരമണിക്കൂറിലേറെ നേരം ചെലവഴിച്ച് കാസര്‍കോട് സ്വദേശി ഡോ. ഷാജിര്‍ ഗഫാര്‍. കഴിഞ്ഞ ദിവസം അബുദാബിയിലെ സെന്‍ട്രിജിസ് ഹോട്ടലിലായിരുന്നു മെസ്സിയുടേയും ഡോ. ഷാജിര്‍ ഗഫാറിന്റെയും കൂടിക്കാഴ്ച. യു.എ.ഇയിലെ ബുര്‍ജീല്‍ ഗ്രൂപ്പ് ദുബായ്-നോര്‍ത്തേണ്‍ എമിറേറ്റ്സ് സി.ഇ.ഒയും കാസര്‍കോട് ചൗക്കിയിലെ പ്രൊഫ. കെ.കെ അബ്ദുല്‍ഗഫാറിന്റെ മകനുമായ ഡോ. ഷാജിര്‍ ലോകകപ്പ് ഫുട്‌ബോളിനെ കുറിച്ചും അര്‍ജന്റീനയുടെ കപ്പ് […]

അബുദാബി: ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോളിന് തുടക്കം കുറിക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കിനില്‍ക്കെ ലോക ഫുട്‌ബോളിലെ ഇതിഹാസവും അര്‍ജന്റീനയുടെ സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സിക്കൊപ്പം അരമണിക്കൂറിലേറെ നേരം ചെലവഴിച്ച് കാസര്‍കോട് സ്വദേശി ഡോ. ഷാജിര്‍ ഗഫാര്‍. കഴിഞ്ഞ ദിവസം അബുദാബിയിലെ സെന്‍ട്രിജിസ് ഹോട്ടലിലായിരുന്നു മെസ്സിയുടേയും ഡോ. ഷാജിര്‍ ഗഫാറിന്റെയും കൂടിക്കാഴ്ച. യു.എ.ഇയിലെ ബുര്‍ജീല്‍ ഗ്രൂപ്പ് ദുബായ്-നോര്‍ത്തേണ്‍ എമിറേറ്റ്സ് സി.ഇ.ഒയും കാസര്‍കോട് ചൗക്കിയിലെ പ്രൊഫ. കെ.കെ അബ്ദുല്‍ഗഫാറിന്റെ മകനുമായ ഡോ. ഷാജിര്‍ ലോകകപ്പ് ഫുട്‌ബോളിനെ കുറിച്ചും അര്‍ജന്റീനയുടെ കപ്പ് പ്രതീക്ഷയെ കുറിച്ചും സ്‌പോര്‍ട്സ് മെഡിസിനെ കുറിച്ചുമൊക്കെ മെസ്സിയില്‍ നിന്ന് ചോദിച്ചറിഞ്ഞു. ഖത്തറിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി രണ്ട് ദിവസം മുമ്പാണ് മെസ്സി അടക്കമുള്ള അര്‍ജന്റീന ടീമംഗങ്ങള്‍ അബുദാബിയിലെത്തിയത്. ടീം ഇന്ന് ഖത്തറിലേക്ക് തിരിക്കും. ഇന്നലെ യു.എ.ഇക്കെതിരെ നടന്ന മുന്നൊരുക്ക മത്സരത്തില്‍ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് അര്‍ജന്റീന വിജയിച്ചിരുന്നു. മെസ്സി ഗോള്‍ വലയം കുലുക്കുകയും ചെയ്തു.
ലോക ഫുട്‌ബോളില്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്ന താരമായ മെസ്സിയോടൊപ്പം ഏറെ നേരം ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഡോ. ഷാജിര്‍ ഗഫാര്‍ ഉത്തരദേശത്തോട് പറഞ്ഞു. ഖത്തറില്‍ വെച്ച് വീണ്ടും കാണാമെന്ന് മെസ്സി അറിയിച്ചിട്ടുണ്ട്.
യു.എ.ഇയിലെ ഗള്‍ഫ് മെഡിക്കല്‍ കോളേജില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ ഡോ. ഷാജിര്‍ ഗഫാര്‍ കോളേജ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലേയും ലോക ക്രിക്കറ്റിലേയും പ്രമുഖ താരങ്ങളുമായും ബി.സി.സി.ഐ അടക്കമുള്ള ക്രിക്കറ്റ് സംഘടനകളുടെ നേതൃ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായും ഏറെ അടുപ്പമാണ് ഡോ. ഷാജിറിനുള്ളത്.

Related Articles
Next Story
Share it