എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ; പി.പി.ഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയില്ലെന്ന് ശൈലജ
കുവൈത്ത് സിറ്റി: പി.പി.ഇ കിറ്റും ഗ്ലൗസും വാങ്ങിയതില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങിയത് മുഖ്യമന്ത്രിയുമായി ആലോചിച്ചെടുത്ത തീരുമാനമാണെന്നും കെ.കെ ശൈലജ വിശദീകരിച്ചു. കാര്യങ്ങള്‍ ലോകായുക്തയെ ബോധ്യപ്പെടുത്തുമെന്നും അവര്‍ കുവൈത്തില്‍ പറഞ്ഞു.അടിയന്തര സാഹചര്യത്തിലാണ് ആദ്യ ഘട്ടത്തില്‍ പാര്‍ച്ചേസ് നടത്തിയത്. അന്ന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കലിനായിരുന്നു പരിഗണന നല്‍കിയത്. അതിനെ ഇപ്പോഴും പ്രതിപക്ഷം അഴിമതിയെന്ന് ആരോപിക്കുകയാണ്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചതിന്റ പേരില്‍ എന്ത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും ശൈലജ […]

കുവൈത്ത് സിറ്റി: പി.പി.ഇ കിറ്റും ഗ്ലൗസും വാങ്ങിയതില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങിയത് മുഖ്യമന്ത്രിയുമായി ആലോചിച്ചെടുത്ത തീരുമാനമാണെന്നും കെ.കെ ശൈലജ വിശദീകരിച്ചു. കാര്യങ്ങള്‍ ലോകായുക്തയെ ബോധ്യപ്പെടുത്തുമെന്നും അവര്‍ കുവൈത്തില്‍ പറഞ്ഞു.
അടിയന്തര സാഹചര്യത്തിലാണ് ആദ്യ ഘട്ടത്തില്‍ പാര്‍ച്ചേസ് നടത്തിയത്. അന്ന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കലിനായിരുന്നു പരിഗണന നല്‍കിയത്. അതിനെ ഇപ്പോഴും പ്രതിപക്ഷം അഴിമതിയെന്ന് ആരോപിക്കുകയാണ്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചതിന്റ പേരില്‍ എന്ത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും ശൈലജ പറഞ്ഞു.
500 രൂപയുടെ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയതാണ് പരാതിക്ക് അടിസ്ഥാനമായത്. ഇതിനേയും ശൈലജ ന്യായീകരിച്ചു. '50,000 കിറ്റുകള്‍ വാങ്ങാന്‍ ഓഡര്‍ നല്‍കിയിരുന്നു. എന്നാല്‍ 15,000 കിറ്റുകള്‍ കിട്ടിയപ്പോഴേക്കും പി.പി.ഇ കിറ്റിന്റെ വില കുറഞ്ഞു. ബാക്കി ഓഡര്‍ ക്യാന്‍സല്‍ ചെയ്യുകയും ചെയ്തു. കോവിഡിന്റെ തുടക്കത്തില്‍ പി.പി.ഇ കിറ്റിന്റെ കാര്യം ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. എവിടെ കിട്ടിയാലും വാങ്ങി ശേഖരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പക്ഷെ ക്വാളിറ്റിയും നോക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാര്‍ക്കറ്റില്‍ കണ്ടമാനം ബിസിനസുകാര്‍ വില വര്‍ധിപ്പിച്ചു. ഒരു പി.പി.ഇ കിറ്റിന് 1500 രൂപ. 500 രൂപക്ക് കിട്ടിക്കൊണ്ടിരുന്ന സാധനമാണ്. ഇതുവാങ്ങണോ എന്ന് മുഖ്യമന്ത്രിയോട് ചോദിച്ചു. പൈസയൊന്നും നോക്കണ്ട ആളുകളുടെ ജീവനെല്ലേ വലുത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പിന്നെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് അനുസരിച്ച് ബാക്കിയെല്ലാം ഒഴിവാക്കിക്കൊണ്ട് ഇത്തരം കാര്യങ്ങള്‍ ശേഖരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. 15,000 കിറ്റുകള്‍ വാങ്ങിയപ്പോഴേക്കും മാര്‍ക്കറ്റില്‍ വില കുറഞ്ഞു. അതോടെ ബാക്കി 35,000 കിറ്റുകളും ക്യാന്‍സല്‍ ചെയ്തു. പിന്നെ മാര്‍ക്കറ്റില്‍ വരുന്ന വിലക്ക് വാങ്ങി'-ശൈലജ വിശദീകരിച്ചു. പുഷ്പങ്ങള്‍ക്കൊപ്പം മുള്ളുകളും ഉണ്ടാവുമെന്നും ഒന്നും പ്രശ്‌നമല്ലെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.
കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ കോവിഡ് പര്‍ചേസ് അഴിമതിയില്‍ ഇന്നലെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് വിശദീകരണവുമായി മുന്‍ ആരോഗ്യമന്ത്രി രംഗത്തെത്തിയത്.