നവജാതശിശുവിനെ കൊലപ്പെടുത്തിയത് പൊക്കിള്‍ക്കൊടി ബന്ധം വേര്‍പെടുത്തുന്നതിന് മുമ്പേ; ആദ്യത്തെ കുഞ്ഞ് ജനിച്ച് മാസങ്ങള്‍ക്കകം വീണ്ടും ഗര്‍ഭിണിയായത് പുറംലോകം അറിയുന്നതോര്‍ത്ത് നാണക്കേട് തോന്നിയെന്നും പ്രശ്നമാകുമെന്ന് കരുതിയെന്നും ഷാഹിനയുടെ വെളിപ്പെടുത്തല്‍

കാസര്‍കോട്: നവജാത ശിശുവിനെ മൊബൈല്‍ ഇയര്‍ഫോണിന്റെ വയര്‍ കൊണ്ട് കഴുത്ത് മുറുക്കി കൊന്ന കേസില്‍ അറസ്റ്റിലായ മാതാവ് ഷാഹിന കുറ്റം സമ്മതിച്ചതായി പൊലീസ്. ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കി മാസങ്ങള്‍ക്കുള്ളില്‍ രണ്ടാമതും ഗര്‍ഭിണിയായതോടെ നാണക്കേട് തോന്നിയെന്നും ഇക്കാര്യം വീട്ടുകാരില്‍ നിന്ന് മറച്ചുവെച്ചുവെന്നും പ്രസവിച്ച കാര്യം ആരും അറിയാതിരിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും ബദിയടുക്ക ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിന അന്വേഷണ ഉദ്യോഗസ്ഥനായ ബേഡകം സി.ഐ ടി. ഉത്തംദാസിനോട് വെളിപ്പെടുത്തി. വീണ്ടും ഗര്‍ഭിണിയായ കാര്യം ആദ്യം മുതലേ മറച്ചുവെച്ച് പിന്നീട് […]

കാസര്‍കോട്: നവജാത ശിശുവിനെ മൊബൈല്‍ ഇയര്‍ഫോണിന്റെ വയര്‍ കൊണ്ട് കഴുത്ത് മുറുക്കി കൊന്ന കേസില്‍ അറസ്റ്റിലായ മാതാവ് ഷാഹിന കുറ്റം സമ്മതിച്ചതായി പൊലീസ്. ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കി മാസങ്ങള്‍ക്കുള്ളില്‍ രണ്ടാമതും ഗര്‍ഭിണിയായതോടെ നാണക്കേട് തോന്നിയെന്നും ഇക്കാര്യം വീട്ടുകാരില്‍ നിന്ന് മറച്ചുവെച്ചുവെന്നും പ്രസവിച്ച കാര്യം ആരും അറിയാതിരിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും ബദിയടുക്ക ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിന അന്വേഷണ ഉദ്യോഗസ്ഥനായ ബേഡകം സി.ഐ ടി. ഉത്തംദാസിനോട് വെളിപ്പെടുത്തി. വീണ്ടും ഗര്‍ഭിണിയായ കാര്യം ആദ്യം മുതലേ മറച്ചുവെച്ച് പിന്നീട് പ്രസവിക്കുമ്പോള്‍ ഇതിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ വഴക്കുപറയുമെന്ന് ഭയന്നതും കുഞ്ഞിനെ കൊല്ലാന്‍ കാരണമാണെന്ന് ഷാഹിന മൊഴി നല്‍കിയിട്ടുണ്ട്. ഷാഫി-ഷാഹിന ദമ്പതികളുടെ ആദ്യത്തെ കുഞ്ഞിന് ഒരു വര്‍ഷവും മൂന്ന് മാസവും പ്രായമുണ്ട്. പ്രസവിച്ച് മാസങ്ങള്‍ക്കുള്ളില്‍ രണ്ടാമതും ഗര്‍ഭിണിയായ കാര്യം എല്ലാവരും അറിയുന്നതോര്‍ത്തപ്പോള്‍ നാണക്കേട് തോന്നിയെന്നും വയര്‍ കൂടിയത് കണ്ട് വീട്ടുകാരും അയല്‍വാസികളും ചോദിച്ചപ്പോള്‍ ഗ്യാസ് ആണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണുണ്ടായതെന്നും ഷാഹിന വെളിപ്പെടുത്തി. പ്രസവിച്ച് പൊക്കിള്‍കൊടി ബന്ധം വേര്‍പെടുത്തുന്നതിന് മുമ്പ് തന്നെ കുഞ്ഞിനെ ഷാഹിന ഇയര്‍ഫോണ്‍വയര്‍ കൊണ്ട്കഴുത്തുമുറുക്കി ശ്വാസം മുട്ടിച്ച് ക്രൂരമായി കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. മൃതദേഹം ആരും കാണാതെ എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാമെന്ന് കരുതിയാണ് കട്ടിലിനടിയില്‍ ഒളിപ്പിച്ചുവെച്ചത്. എന്നാല്‍ രക്തസ്രാവമുണ്ടായതോടെ യുവതിയുടെ പദ്ധതി പാളുകയായിരുന്നു.

Related Articles
Next Story
Share it