ഷാഹിലിന്റെ മായാത്ത പുഞ്ചിരി

മൂന്ന് ദിവസമായി മനസ്സിനെ പിടിച്ചുനിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ഞാന്‍. മാലിക് ദീനാര്‍ പള്ളിയില്‍ ഷാഹിലിന്റെ മയ്യത്ത് കുളിപ്പിക്കുമ്പോള്‍ തൊട്ടടുത്ത് ഞാനുണ്ടായിരുന്നു. അവന്റെ മുഖത്ത് നിന്ന് ഞാന്‍ കണ്ണുകളെടുത്തിട്ടില്ല. മോര്‍ച്ചറിയില്‍ ചെന്ന് കാണാനുള്ള മനക്കരുത്ത് എനിക്കില്ലായിരുന്നു. ഒരുപാട് തവണ കയറിയിറങ്ങിയ മോര്‍ച്ചറിയാണത്. എന്നാല്‍ അവിടെ ചെന്ന് ഷാഹിലിന്റെ മുഖം എനിക്ക് കാണേണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് മാലിക് ദീനാര്‍ ആസ്പത്രിയില്‍ ജനാസ കുളിപ്പിക്കാനായി കൊണ്ടുവരുന്നതും കാത്ത് ഞാനിരുന്നു. ആ മുഖത്ത് ചെറുപുഞ്ചിരി മായാതെ വിരിഞ്ഞിരുന്നു.ആംബുലന്‍സിലും ഞാന്‍ മയ്യത്തിനെ അനുഗമിച്ചു. ഇടയ്‌ക്കൊക്കെ ആ കയ്യില്‍ […]

മൂന്ന് ദിവസമായി മനസ്സിനെ പിടിച്ചുനിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ഞാന്‍. മാലിക് ദീനാര്‍ പള്ളിയില്‍ ഷാഹിലിന്റെ മയ്യത്ത് കുളിപ്പിക്കുമ്പോള്‍ തൊട്ടടുത്ത് ഞാനുണ്ടായിരുന്നു. അവന്റെ മുഖത്ത് നിന്ന് ഞാന്‍ കണ്ണുകളെടുത്തിട്ടില്ല. മോര്‍ച്ചറിയില്‍ ചെന്ന് കാണാനുള്ള മനക്കരുത്ത് എനിക്കില്ലായിരുന്നു. ഒരുപാട് തവണ കയറിയിറങ്ങിയ മോര്‍ച്ചറിയാണത്. എന്നാല്‍ അവിടെ ചെന്ന് ഷാഹിലിന്റെ മുഖം എനിക്ക് കാണേണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് മാലിക് ദീനാര്‍ ആസ്പത്രിയില്‍ ജനാസ കുളിപ്പിക്കാനായി കൊണ്ടുവരുന്നതും കാത്ത് ഞാനിരുന്നു. ആ മുഖത്ത് ചെറുപുഞ്ചിരി മായാതെ വിരിഞ്ഞിരുന്നു.
ആംബുലന്‍സിലും ഞാന്‍ മയ്യത്തിനെ അനുഗമിച്ചു. ഇടയ്‌ക്കൊക്കെ ആ കയ്യില്‍ പിടിച്ച് ഞാന്‍ ഓര്‍മ്മകളിലേക്ക് ഊളിയിട്ടിറങ്ങി.
എന്റെ വിവാഹത്തിനും ഷാഹിലിന്റെ പ്രായത്തിനും ഒരേ അക്കമാണ്. ഷാഹിലിന്റെ പിതാവ് പ്ലസ്മാര്‍ക്ക് ഷംസുവിന്റെ മാതൃസഹോദരിയുടെ മകളെ വിവാഹം കഴിച്ച് ഞാന്‍ ചെന്ന കാലംമുതല്‍ കുഞ്ഞിളംകാലിട്ട് ഷാഹില്‍ വളരുന്നുണ്ട്. നല്ല തടിച്ചുരുണ്ട കുട്ടി. മുഖത്തിന് വല്ലാത്തൊരു ചന്തം. വളരുന്തോറും ഷാഹിലിന്റെ സൗന്ദര്യവും എപ്പോഴും മുഖത്ത് ഉദിച്ചുനിന്നിരുന്ന പുഞ്ചിരിയും കുഞ്ഞുവര്‍ത്തമാനങ്ങളും ഞങ്ങള്‍ ആസ്വദിക്കുന്നുണ്ടായിരുന്നു.
ഷംസുവും മകന്‍ ഷാഹിലും തമ്മില്‍ നല്ല കോംബിനേഷനായിരുന്നു. ഉപ്പയും മകനുമായിട്ടല്ല, ദോസ്തുമാരായാണ് അവര്‍ ജീവിച്ചത്. മകനെ കാണുമ്പോഴൊക്കെ ഷംസുവിന്റെ മുഖത്ത് ഒരു ചിരി വിടരും. മകനെ കൂടെക്കൂടെ കളിയാക്കും. അറ്റമില്ലാത്ത പിരിസം കൊണ്ട് ആ വാപ്പ മകനെ ഓരോന്ന് പറഞ്ഞ് കളിയാക്കുമ്പോള്‍ ഏറ്റവും ആസ്വദിച്ചിരുന്നത് ഷാഹില്‍ തന്നെയായിരുന്നു.
ഷാഹിലിനെ കാണുമ്പോള്‍ 'ബെഡ്ഡാ….' എന്ന് ഷംസുവിന്റെ ഒരു വിളിയുണ്ട്. ചിരിച്ചുകൊണ്ട് ഷാഹില്‍ തിരിഞ്ഞുനോക്കും. ഉരുളയ്ക്കുപ്പേരി പോലെ ചിലപ്പോള്‍ ഷാഹിലിന്റെ മറുപടിയുമുണ്ടാകും. അതൊരു കൂട്ടച്ചിരിക്കുള്ള വകയാവും.
നല്ല തടിച്ചുകൊഴുത്ത ഷാഹിലിന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരിക്ക് വല്ലാത്തൊരു അഴകായിരുന്നു. ആ പുഞ്ചിരിയില്ലാതെ അവനെ കണ്ടിട്ടേയില്ല. ജീവനറ്റ് കിടന്ന നേരത്ത് പോലും.
മരണത്തെ പിടിച്ചുകെട്ടാന്‍ ആര്‍ക്കുമാവില്ല. തേടിവന്നവരെ കൂടെ കൊണ്ടുപോയ ചരിത്രമേ മരണത്തിനുള്ളു. എന്നാല്‍ ഇത്രപെട്ടെന്ന്, ഈ ഇളംപ്രായത്തില്‍ ഷാഹിലിനെ മരണം കൂട്ടിക്കൊണ്ടുപോയപ്പോള്‍ ഞങ്ങള്‍ക്ക് സഹിക്കാനാവുന്നേയില്ല. നല്ല മനക്കരുത്തുള്ള ഒരാളാണ് ഷംസു. ഏതു പ്രതിസന്ധിയേയും അഭിമുഖീകരിക്കാന്‍ കെല്‍പുള്ളവന്‍. പക്ഷെ ഷാഹിലിന്റെ മരണ ശേഷം ഷംസുവിന്റെ മുഖത്ത് നോക്കാന്‍ ഞങ്ങള്‍ക്ക് പറ്റുന്നില്ല. ഏതുനിമിഷവും പൊട്ടിയൊലിക്കാന്‍ മാത്രം വിങ്ങിനില്‍ക്കുന്നുണ്ടാവും ആ ഹൃദയം. അത്രയേറെ സങ്കടം ഷംസുവിന്റെ മുഖത്തുണ്ട്. ഷാഹിലിന്റെ ഉമ്മ സാജിദയുടെ കാര്യം പിന്നെ പറയാനുണ്ടോ. ഏത് ഉമ്മയ്ക്കാണ് ഇത്തരമൊരു വേര്‍പാട് സഹിക്കാന്‍ കഴിയുക. രാത്രി കൂട്ടുകാര്‍ക്കൊപ്പം തളങ്കര ഉറൂസ് കാണാന്‍ പുറപ്പെട്ട മകന്‍ വൈകിയാണെങ്കിലും വരുമെന്നപ്രതീക്ഷയില്‍ അവര്‍ ഉറങ്ങാന്‍ കിടന്നിരുന്നു. നേരം അധികം വൈകിയപ്പോള്‍ ഉണര്‍ന്ന് തിരിക്കിയിരിക്കാം. പക്ഷെ ആ പാതിരാവ് പുലര്‍ച്ചെയിലേക്ക് നീങ്ങിയ നേരത്ത് ഹൃദയം പിളര്‍ത്തുന്ന ആ വാര്‍ത്ത നാടാകെ പരന്നിരുന്നു.
പ്രൊഫ. അബ്ദുല്‍ഗഫാറിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് രാത്രി ഏറെ വൈകിയാണ് ഞാനും കുടുംബവും താജ് ബേക്കലില്‍ നിന്ന് അന്ന് രാത്രി വീട്ടിലെത്തിയത്. ഒരു മണി കഴിഞ്ഞിരുന്നു. ഉറങ്ങാന്‍ കിടന്നപ്പോഴേക്കും തൗസീഫ് അഹമദിന്റെ ഫോണ്‍ കോള്‍. നിരന്തരം അദ്ദേഹം വിളിക്കുന്നുണ്ട്. ഫോണ്‍ എടുത്തപ്പോഴേക്കും കാത് മരവിച്ചുപോയ ആ വാര്‍ത്ത. ബദ്‌രിയ ഹോട്ടലിനടുത്ത് കാര്‍ അപകടം. നിങ്ങളുടെ ഷംസുവിന്റെ മോന്‍ പോയി.
ആ വിവരം കേട്ട് കൈകാലുകള്‍ വിറച്ചു.
ഷാഹില്‍ ഉപ്പവാങ്ങിയ പുതിയ കാറില്‍ ഉറൂസ് കണ്ട് വരാമെന്ന് പറഞ്ഞ് കൂട്ടുകാരനൊപ്പം പുറപ്പെട്ടതാണ്. അവിടെ വെച്ച് വേറെയും സുഹൃത്തുക്കളെ കണ്ടപ്പോള്‍ കളി തമാശകള്‍ പറഞ്ഞ് നേരം ഏറെ വൈകി. വിശന്നത് കാരണം അണങ്കൂരിലെ തട്ടുകടയില്‍ ചെന്ന് ഭക്ഷണം കഴിച്ച് തളങ്കരയിലെ കൂട്ടുകാരനെ ഇറക്കാന്‍ വേണ്ടി പുറപ്പെടുമ്പോഴേക്കും ഷാഹില്‍ ഉപ്പയുടെ കാര്‍ സുഹൃത്തിനെ ഏല്‍പ്പിച്ച് മറ്റൊരു കാറില്‍ കയറി ഇരുന്നിരുന്നു. പക്ഷെ ആ യാത്ര ഷാഹിലിന്റെ അവസാന യാത്രയായിരുന്നു. ബദ്‌രിയ ഹോട്ടലിന് സമീപം നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് ഷാഹില്‍ സംഭവസ്ഥലത്ത് തന്നെ മരണത്തിന് കീഴടങ്ങി.
മയ്യത്ത് വീട്ടിലെത്തിച്ചപ്പോള്‍ മനസ്സ് മരവിച്ച് തരിച്ചുനിന്നുപോയ നൂറുകണക്കിനാളുകള്‍ക്കിടയില്‍ ഷസ്മീന എന്ന ഷാഹിലിന്റെ കുഞ്ഞനുജത്തി ഒരു ബന്ധുവിന്റെ തോളത്ത് കരഞ്ഞുനില്‍ക്കുന്ന രംഗം എല്ലാവരേയും കരയിപ്പിച്ചു. ആ പിഞ്ചുകുഞ്ഞ് കൂടെക്കൂടെ ഷാഹിലിന്റെ നിശ്ചലമായ മുഖത്ത് നോക്കി തലതിരിക്കുന്നുണ്ട്. തോളത്ത് കയറ്റി എന്നും കളിപ്പിക്കാറുള്ള ഷാഹിലിച്ച ഇനി ഒരിക്കലും കണ്ണുതുറക്കില്ലെന്ന് കുഞ്ഞ് ഷസ്മീന തിരിച്ചറിഞ്ഞുവോ. എങ്ങനെയാണ് ആ കുടുംബം സഹിക്കുക. അല്ലാഹു ഈ വേര്‍പാട് താങ്ങാനുള്ള ക്ഷമ നല്‍കട്ടെ.ആമീന്‍

ടി.എ ഷാഫി

Related Articles
Next Story
Share it