ഷാറൂഖ് സെയ്ഫിക്ക് ഗുരുതര പരിക്കുകളില്ല; 21 ദിവസം റിമാണ്ടില്‍

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ 21 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. ഈമാസം 28 വരെയാണ് റിമാണ്ട്. ഇന്ന് രാവിലെ മജ്‌സിട്രേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നേരിട്ടെത്തിയാണ് റിമാണ്ട് നടപടികള്‍ പൂര്‍ത്തിയാക്കിയത്. സെയ്ഫിയെ പൊലീസ് കസ്റ്റഡിയില്‍ വിടുന്ന കാര്യം ആരോഗ്യ വകുപ്പ് യോഗം ചേര്‍ന്ന ശേഷം മജിസ്‌ട്രേറ്റ് തീരുമാനമെടുക്കും. പ്രതിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് മജിസ്‌ട്രേറ്റ് കോടതി നടപടികള്‍ ആസ്പത്രിയിലേക്ക് മാറ്റിയത്. സെയ്ഫിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ഡിസ്ചാര്‍ജ് ചെയ്യുന്നതിന് തടസ്സമില്ലെന്നുമാണ് […]

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ 21 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. ഈമാസം 28 വരെയാണ് റിമാണ്ട്. ഇന്ന് രാവിലെ മജ്‌സിട്രേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നേരിട്ടെത്തിയാണ് റിമാണ്ട് നടപടികള്‍ പൂര്‍ത്തിയാക്കിയത്. സെയ്ഫിയെ പൊലീസ് കസ്റ്റഡിയില്‍ വിടുന്ന കാര്യം ആരോഗ്യ വകുപ്പ് യോഗം ചേര്‍ന്ന ശേഷം മജിസ്‌ട്രേറ്റ് തീരുമാനമെടുക്കും. പ്രതിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് മജിസ്‌ട്രേറ്റ് കോടതി നടപടികള്‍ ആസ്പത്രിയിലേക്ക് മാറ്റിയത്. സെയ്ഫിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ഡിസ്ചാര്‍ജ് ചെയ്യുന്നതിന് തടസ്സമില്ലെന്നുമാണ് ചികിത്സാ റിപ്പോര്‍ട്ട്. ശരീരത്തിലേറ്റ പൊള്ളല്‍ ഗുരുതരമല്ല. കാര്യമായ പൊള്ളല്‍ ഏറ്റിട്ടില്ലെന്നാണ് വൈദ്യ പരിശോധനാഫലം. രണ്ട് കൈകളില്‍ നേരിയ പൊള്ളല്‍ മാത്രമാണുള്ളത്. പൊള്ളല്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണെന്നാണ് വൈദ്യ പരിശോധനാഫലം പറയുന്നത്. ശരീരം നിറയെ ഉരഞ്ഞ പാടുകളുണ്ട്. മുഖത്തിന്റെ ഇടത് ഭാഗത്ത് ഉരഞ്ഞുണ്ടായ പരിക്ക് കാരണം കണ്ണില്‍ വീക്കമുണ്ട്. എന്നാല്‍ കാഴ്ചയ്ക്ക് തകരാറില്ല. ഇടതുകൈയിലെ ചെറുവിരലിന് ചെറിയ മുറിവുണ്ട്. ശരീരത്തിലെ മുറിവുകള്‍ക്ക് പരമാവധി നാലു ദിവസത്തെ പഴക്കം മാത്രമാണുള്ളതെന്നും വൈദ്യ പരിശോധനാഫലത്തില്‍ വ്യക്തമായിട്ടുണ്ട്. മുറിവുകള്‍ എല്ലാം ട്രെയിനില്‍ നിന്ന് ചാടിയപ്പോള്‍ ഉണ്ടായതാവാം എന്നാണ് ഫോറന്‍സിക് പരിശോധന നടത്തിയ വിദഗ്ധരുടെ നിഗമനം. എന്നാല്‍ കരള്‍രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രതി ഇന്നലെ പൊലീസ് കാവലില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

Related Articles
Next Story
Share it