ലഹരി പാര്‍ട്ടി: ആര്യന്‍ ഖാനെ വീണ്ടും ചോദ്യം ചെയ്യും; സമന്‍സ് അയച്ചു

മുംബൈ: ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടിക്കിടെ പിടിയിലായ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം ലഭിച്ചെങ്കിലും വീണ്ടും ചോദ്യം ചെയ്യാന്‍ നീക്കം. ഡെല്‍ഹിയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുക. ഇതുസംബന്ധിച്ച് സംഘം ആര്യന്‍ ഖാന് സമന്‍സ് അയച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്ന് ആര്യന്റെ ജാമ്യവ്യവസ്ഥകളില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ സമന്‍സ് അയച്ചിരിക്കുന്നത്. കൈക്കൂലി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് നേരത്തെ കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്നും സമീര്‍ വാംഖഡെയെ മാറ്റിയിരുന്നു. […]

മുംബൈ: ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടിക്കിടെ പിടിയിലായ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം ലഭിച്ചെങ്കിലും വീണ്ടും ചോദ്യം ചെയ്യാന്‍ നീക്കം. ഡെല്‍ഹിയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുക. ഇതുസംബന്ധിച്ച് സംഘം ആര്യന്‍ ഖാന് സമന്‍സ് അയച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്ന് ആര്യന്റെ ജാമ്യവ്യവസ്ഥകളില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ സമന്‍സ് അയച്ചിരിക്കുന്നത്.

കൈക്കൂലി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് നേരത്തെ കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്നും സമീര്‍ വാംഖഡെയെ മാറ്റിയിരുന്നു. കേസ് എന്‍.സി.ബി ഉദ്യോഗസ്ഥന്‍ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ആര്യന്റെ ചോദ്യം ചെയ്യല്‍ ഇന്ന് രാത്രി തന്നെ ഉണ്ടായേക്കുമെന്നും സൂചനകളുണ്ട്.

ആഡംബര കപ്പലില്‍ എന്‍സിബി നടത്തിയ റെയ്ഡിനിടെയാണ് ആര്‍ന്‍ ഖാനും സുഹൃത്തുക്കളും അടക്കം എട്ട് പേര്‍ പിടിയിലായത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ഏറെ നാള്‍ ജയിലില്‍ കഴിയുകയും ചെയ്തതിന് ശേഷം കഴിഞ്ഞ ആഴ്ചയാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്.

Related Articles
Next Story
Share it