ഷാജ് കിരണും ഇബ്രാഹിമും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെതുടര്‍ന്ന് കേരളം വിട്ട ഷാജ് കിരണും ബിസിനസ് പങ്കാളി ഇബ്രാഹിമും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സ്വപ്‌ന സുരേഷിന്റെയും പ്രതിപക്ഷത്തിന്റെയും സമ്മര്‍ദത്തില്‍ അറസ്റ്റ് സാധ്യത ഉണ്ടെന്ന് ഹര്‍ജില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്ന് ഇരുവരും ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം കൊച്ചിയില്‍ വരുന്ന കാര്യത്തില്‍ തീരുമാനമാനം ആയില്ലെന്ന് ഇബ്രാഹിം […]

കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെതുടര്‍ന്ന് കേരളം വിട്ട ഷാജ് കിരണും ബിസിനസ് പങ്കാളി ഇബ്രാഹിമും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സ്വപ്‌ന സുരേഷിന്റെയും പ്രതിപക്ഷത്തിന്റെയും സമ്മര്‍ദത്തില്‍ അറസ്റ്റ് സാധ്യത ഉണ്ടെന്ന് ഹര്‍ജില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്ന് ഇരുവരും ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം കൊച്ചിയില്‍ വരുന്ന കാര്യത്തില്‍ തീരുമാനമാനം ആയില്ലെന്ന് ഇബ്രാഹിം മാധ്യമങ്ങളോട് വ്യക്തമാക്കി.
ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യംചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നു. ഇരുവരോടും ഉടന്‍ ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles
Next Story
Share it