ഷാജ് കിരണും ഇബ്രാഹിമും തമിഴ്‌നാട്ടിലേക്ക് കടന്നു
കൊച്ചി: കത്തിയാളുന്ന രാഷ്ട്രീയ വിവാദത്തിനിടെ സ്വപ്‌ന സുരേഷിന്റെ സുഹൃത്ത് ഷാജ് കിരണും ഇബ്രാഹിമും തമിഴ്‌നാട്ടിലേക്ക് കടന്നായി സൂചന. അതിനിടെ ഇബ്രാഹിം മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു. സ്വപ്‌നക്കെതിരായ വീഡിയോ ഡിലീറ്റ് ആയതിനെ തുടര്‍ന്ന് അത് വീണ്ടെടുക്കാന്‍ വേണ്ടി ടെക്‌നീഷ്യനായ സുഹൃത്തിന്റെ അടുത്തേക്കാണ് പോയതെന്നും ആരേയും പേടിച്ച് ഒളിച്ചോടിയതല്ലെന്നും ഇബ്രാഹിം പറഞ്ഞു. വീഡിയോ തിരിച്ചെടുത്ത് കൊച്ചിയിലേക്ക് തിരിക്കുമെന്നും ഇന്നോ നാളെയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഇബ്രാഹിം ഒരു പ്രധാന വാര്‍ത്താചാനലിനോട് വ്യക്തമാക്കി. 'ബുധനാഴ്ചയാണ് വീഡിയോ എടുത്തത്. എന്നാല്‍ സ്വപ്‌നയുമായി തനിക്കും ഷാജ്കിരണിനുമുള്ള […]

കൊച്ചി: കത്തിയാളുന്ന രാഷ്ട്രീയ വിവാദത്തിനിടെ സ്വപ്‌ന സുരേഷിന്റെ സുഹൃത്ത് ഷാജ് കിരണും ഇബ്രാഹിമും തമിഴ്‌നാട്ടിലേക്ക് കടന്നായി സൂചന. അതിനിടെ ഇബ്രാഹിം മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു. സ്വപ്‌നക്കെതിരായ വീഡിയോ ഡിലീറ്റ് ആയതിനെ തുടര്‍ന്ന് അത് വീണ്ടെടുക്കാന്‍ വേണ്ടി ടെക്‌നീഷ്യനായ സുഹൃത്തിന്റെ അടുത്തേക്കാണ് പോയതെന്നും ആരേയും പേടിച്ച് ഒളിച്ചോടിയതല്ലെന്നും ഇബ്രാഹിം പറഞ്ഞു. വീഡിയോ തിരിച്ചെടുത്ത് കൊച്ചിയിലേക്ക് തിരിക്കുമെന്നും ഇന്നോ നാളെയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഇബ്രാഹിം ഒരു പ്രധാന വാര്‍ത്താചാനലിനോട് വ്യക്തമാക്കി.
'ബുധനാഴ്ചയാണ് വീഡിയോ എടുത്തത്. എന്നാല്‍ സ്വപ്‌നയുമായി തനിക്കും ഷാജ്കിരണിനുമുള്ള ബന്ധത്തിന്റെ പേരില്‍ പൊലീസ് തങ്ങളുടെ ഫോണ്‍ പരിശോധിക്കുമോ എന്ന് സംശയിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു. എന്നാല്‍ സ്വപ്‌ന തങ്ങള്‍ക്കെതിരെ തിരിഞ്ഞത് കൊണ്ട് വീഡിയോ തിരിച്ചെടുത്ത് പുറത്തുവിടാനാണ് ശ്രമം. തമിഴ്‌നാട്ടിലുള്ള സുഹൃത്തിന്റെ അടുത്ത് ചെന്ന് വീഡിയോ തിരിച്ചെടുത്ത ശേഷം ഇന്നോ നാളെയോ കൊച്ചിയിലേക്ക് തിരിക്കുമെന്നും കൊച്ചിയിലെത്തി അത് പുറത്തുവിടുമെന്നും ഇബ്രാഹിം വ്യക്തമാക്കി. അതിനിടെ ഷാജ് കിരണിനെ അടുത്തയാഴ്ച ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു.