ഷാജഹാന്‍ വധം: രണ്ടുപേര്‍ പിടിയില്‍

പാലക്കാട്: പാലക്കാട് കുന്നംകാട്ട് സി.പി.എം പ്രവര്‍ത്തകനായിരുന്ന ഷാജഹാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ മൂന്നാം പ്രതി നവീനാണ് ആയുധങ്ങള്‍ എത്തിച്ചത് എന്ന് മൊഴി. നവീനും അഞ്ചാം പ്രതി സിദ്ധാര്‍ത്ഥനുമാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുന്നു. ഒരാളെ പട്ടാമ്പിയില്‍ നിന്നും മറ്റെരാളെ പൊള്ളാച്ചിയില്‍ നിന്നുമാണ് പിടികൂടിയത്അതേസമയം ഷാജഹാന് വധഭീഷണിയുണ്ടായിരുന്നതായി കുടുംബവും പറയുന്നു. ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, മൂന്നാം പ്രതി നവീന്‍ എന്നിവര്‍ വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കൊലപാതകം ആസൂത്രിതമാണെന്നും പിന്നില്‍ ബി.ജെ.പിയാണെന്നും ഷാജഹാന്റെ […]

പാലക്കാട്: പാലക്കാട് കുന്നംകാട്ട് സി.പി.എം പ്രവര്‍ത്തകനായിരുന്ന ഷാജഹാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ മൂന്നാം പ്രതി നവീനാണ് ആയുധങ്ങള്‍ എത്തിച്ചത് എന്ന് മൊഴി. നവീനും അഞ്ചാം പ്രതി സിദ്ധാര്‍ത്ഥനുമാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുന്നു. ഒരാളെ പട്ടാമ്പിയില്‍ നിന്നും മറ്റെരാളെ പൊള്ളാച്ചിയില്‍ നിന്നുമാണ് പിടികൂടിയത്
അതേസമയം ഷാജഹാന് വധഭീഷണിയുണ്ടായിരുന്നതായി കുടുംബവും പറയുന്നു. ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, മൂന്നാം പ്രതി നവീന്‍ എന്നിവര്‍ വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കൊലപാതകം ആസൂത്രിതമാണെന്നും പിന്നില്‍ ബി.ജെ.പിയാണെന്നും ഷാജഹാന്റെ കുടുംബം ആരോപിക്കുന്നു. ബി.ജെ.പിയുടെ സഹായമില്ലാതെ കൊലപാതകം നടക്കില്ലെന്നും ഒരു വര്‍ഷമായി ഷാജഹാനും പ്രതികളും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നതായും കുടുംബം ആരോപിച്ചു.
ഷാജഹാന്‍ വധക്കേസിലെ പ്രതികളാരും സി.പി.എം അംഗങ്ങളായിരുന്നില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു പറഞ്ഞു. പ്രതികളുടെ സി.പി.എം ബന്ധം ആരോപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി പ്രതികള്‍ക്ക് സി.പി.എമ്മുമായി ബന്ധമില്ലെന്നും ആര്‍.എസ്.എസിന്റെ പ്രധാനപ്പെട്ട നേതാക്കളുടെ സഹായം പ്രതികള്‍ക്ക് ലഭിച്ചതായും സുരേഷ് ബാബു പറഞ്ഞു.

Related Articles
Next Story
Share it