തീവ്രവാദവും ലൈംഗികതയും ലഹരിയും സജീവമാകുന്നു; ക്ലബ് ഹൗസില്‍ ഷാഡോ പോലീസ് പട്രോളിംഗ് ശക്തമാക്കി

തിരുവനന്തപുരം: ഈയടുത്തായി ഏറെ പ്രചാരം നേടിയ ക്ലബ് ഹൗസ് എന്ന സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ കേരള പോലീസ് നിരീക്ഷണം ശക്തമാക്കുന്നു. പബ്ലിക് ഓഡിയോ പ്ലാറ്റ്‌ഫോമായ കലബ് ഹൗസില്‍ തീവ്രവാദവും ലൈംഗികതയും സജീവമാകുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് തീരുമാനം. തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകളും ലൈംഗിക ചാറ്റ് റൂമുകളും ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകളും സജീവമാകുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇത്തരം ഗ്രൂപ്പുകളിലെ മോഡറേറ്റര്‍മാരും സ്പീക്കര്‍മാരും കേള്‍വിക്കാരും പോലീസ് നിരീക്ഷണത്തിനും നിയമനടപടികള്‍ക്കും വിധേയമാകും. ക്ലബ് ഹൗസ് റൂമുകളില്‍ ഷാഡോ പോലീസ് നിരീക്ഷണം ഉണ്ടായിരിക്കുമെന്നും […]

തിരുവനന്തപുരം: ഈയടുത്തായി ഏറെ പ്രചാരം നേടിയ ക്ലബ് ഹൗസ് എന്ന സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ കേരള പോലീസ് നിരീക്ഷണം ശക്തമാക്കുന്നു. പബ്ലിക് ഓഡിയോ പ്ലാറ്റ്‌ഫോമായ കലബ് ഹൗസില്‍ തീവ്രവാദവും ലൈംഗികതയും സജീവമാകുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് തീരുമാനം. തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകളും ലൈംഗിക ചാറ്റ് റൂമുകളും ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകളും സജീവമാകുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

ഇത്തരം ഗ്രൂപ്പുകളിലെ മോഡറേറ്റര്‍മാരും സ്പീക്കര്‍മാരും കേള്‍വിക്കാരും പോലീസ് നിരീക്ഷണത്തിനും നിയമനടപടികള്‍ക്കും വിധേയമാകും. ക്ലബ് ഹൗസ് റൂമുകളില്‍ ഷാഡോ പോലീസ് നിരീക്ഷണം ഉണ്ടായിരിക്കുമെന്നും പോലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

Related Articles
Next Story
Share it