'ശബ്ദിക്കുന്ന കലപ്പ' മെയ് ഒന്ന് മുതല്‍ ഒ.ടി.ടിയില്‍

തിരുവനന്തപുരം: വിവിധ ചലചിത്രോത്വസവങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹ്രസ്വ ചിത്രം 'ശബ്ദിക്കുന്ന കലപ്പ' മെയ് ഒന്ന് മുതല്‍ ഒ.ടി.ടിയിലെത്തും. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ റൂട്ട്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൊന്‍കുന്നം വര്‍ക്കിയുടെ പ്രശസ്തമായ ചെറുകഥയ്ക്ക് അതേപേരില്‍ ജയരാജ് സിനിമാരൂപം നല്‍കിയത് 2018ലാണ്. 2019ലെ ഐ.എഫ്.എഫ.്ഐയില്‍ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്ന ചിത്രം അതേവര്‍ഷം തിരുവനന്തപുരത്തു നടന്ന അന്തര്‍ദേശീയ ഹ്രസ്വ ചലച്ചിത്രോത്സവത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കര്‍ഷകനും അയാളുടെ ഉഴവുകാളയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ലോക തൊഴിലാളി ദിനമായ മെയ് ഒന്നിനാണ് ഒ.ടി.ടി റിലീസിന് […]

തിരുവനന്തപുരം: വിവിധ ചലചിത്രോത്വസവങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹ്രസ്വ ചിത്രം 'ശബ്ദിക്കുന്ന കലപ്പ' മെയ് ഒന്ന് മുതല്‍ ഒ.ടി.ടിയിലെത്തും. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ റൂട്ട്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൊന്‍കുന്നം വര്‍ക്കിയുടെ പ്രശസ്തമായ ചെറുകഥയ്ക്ക് അതേപേരില്‍ ജയരാജ് സിനിമാരൂപം നല്‍കിയത് 2018ലാണ്. 2019ലെ ഐ.എഫ്.എഫ.്ഐയില്‍ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്ന ചിത്രം അതേവര്‍ഷം തിരുവനന്തപുരത്തു നടന്ന അന്തര്‍ദേശീയ ഹ്രസ്വ ചലച്ചിത്രോത്സവത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കര്‍ഷകനും അയാളുടെ ഉഴവുകാളയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ലോക തൊഴിലാളി ദിനമായ മെയ് ഒന്നിനാണ് ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് നിഖില്‍ എസ് പ്രവീണ്‍ ആണ് ഛായാഗ്രാഹകന്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതവും ശ്രീജിത്ത് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. www.rootsvideo.com എന്ന വെബ്സൈറ്റിലൂടെ ചിത്രം കാണാനാകും.

Related Articles
Next Story
Share it