ബഫര്‍സോണ്‍ സമരം എസ്.എഫ്.ഐ നടത്തേണ്ടത് പിണറായി വിജയന്റെ വീട്ടുപടിക്കലില്‍-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാസര്‍കോട്: ബഫര്‍സോണ്‍ സമരം എസ്.എഫ്.ഐ നടത്തേണ്ടത് പിണറായി വിജയന്റെ വീട്ടുപടിക്കലാണെന്നും രാഹുല്‍ഗാന്ധി മതേതര ഇന്ത്യയുടെ പ്രതീക്ഷയാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. അഗ്‌നിപഥ് പിന്‍വലിക്കുക, രാഹുല്‍ഗാന്ധിയുടെ ഓഫീസ് അക്രമിച്ചവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ നല്‍കുക, ഭരണകൂട ഭീകരത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ പ്രസിഡണ്ട് നിക്‌സന്റെ വെല്ലുവിളി ഏറ്റെടുത്ത് സൈന്യത്തിന് ആത്മവിശ്വാസവും കരുത്തും പകര്‍ന്നു […]

കാസര്‍കോട്: ബഫര്‍സോണ്‍ സമരം എസ്.എഫ്.ഐ നടത്തേണ്ടത് പിണറായി വിജയന്റെ വീട്ടുപടിക്കലാണെന്നും രാഹുല്‍ഗാന്ധി മതേതര ഇന്ത്യയുടെ പ്രതീക്ഷയാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. അഗ്‌നിപഥ് പിന്‍വലിക്കുക, രാഹുല്‍ഗാന്ധിയുടെ ഓഫീസ് അക്രമിച്ചവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ നല്‍കുക, ഭരണകൂട ഭീകരത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ പ്രസിഡണ്ട് നിക്‌സന്റെ വെല്ലുവിളി ഏറ്റെടുത്ത് സൈന്യത്തിന് ആത്മവിശ്വാസവും കരുത്തും പകര്‍ന്നു യുദ്ധം വിജയിപ്പിച്ച പാരമ്പര്യമാണ് ഇന്ദിരാഗാന്ധിയുടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റേതുമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.
15 വര്‍ഷം നിര്‍ബന്ധ സേവനം സൈന്യത്തിന്റെ കെട്ടുറപ്പാണെന്നിരിക്കെ അഗ്‌നിപഥിലൂടെ ഉള്ള നാലുവര്‍ഷത്തെ താല്‍ക്കാലിക നിയമനം സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കുമെന്നും സമസ്ത മേഖലകളിലും കാവിവല്‍ക്കരണത്തിന് ശ്രമിക്കുന്ന മോദി സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.
ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍വീട് സ്വാഗതവും വി.ആര്‍ വിദ്യാസാഗര്‍ നന്ദിയും പറഞ്ഞു. നേതാക്കളായ കെപി കുഞ്ഞിക്കണ്ണന്‍, സിടി അഹമ്മദലി, ഹരീഷ് ബി നമ്പ്യാര്‍, കെ നീലകണ്ഠന്‍, എം അസിനാര്‍, പിഎ അഷ്‌റഫ് അലി, കരിമ്പില്‍ കൃഷ്ണന്‍, ശാന്തമ്മ ഫിലിപ്പ്, അഡ്വ. കെകെ നാരായണന്‍, മീനാക്ഷി ബാലകൃഷ്ണന്‍, ഡിസിസി ഭാരവാഹികളായ പിജി ദേവ്, അഡ്വ. കെകെ രാജേന്ദ്രന്‍, പിവി സുരേഷ്, കരുണ്‍ താപ്പ, സെബാസ്റ്റ്യന്‍ പതാലില്‍, കെവി സുധാകരന്‍, ടോമി പ്ലാച്ചേരി, ധന്യ സുരേഷ്, എം കുഞ്ഞമ്പു നമ്പ്യാര്‍, ഹരീഷ് പി നായര്‍, സോമശേഖര ഷേണി, സുന്ദര ആരിക്കാടി, മാമുനി വിജയന്‍, കെപി പ്രകാശന്‍, സിവി ജെയിംസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ രാജു കട്ടക്കയം, ടികെ നാരായണന്‍, സികെ അരവിന്ദാക്ഷന്‍, ഗിരിജാ മോഹനന്‍, ജില്ലാ പഞ്ചായത്ത് അംഗം ജോമോന്‍ ജോസ്, ആര്‍ ഗംഗാധരന്‍, രാജീവന്‍ കപ്പചേരി, ബ്ലോക്ക് പ്രസിഡണ്ടുമാരായ കെ ഖാലിദ്, പി കുഞ്ഞിക്കണ്ണന്‍, രാജന്‍ പെരിയ, കെ ബാലരാമന്‍ നമ്പ്യാര്‍, കെ വാരിജാക്ഷന്‍, മഡിയന്‍ ഉണ്ണികൃഷ്ണന്‍, ലക്ഷ്മണ പ്രഭു, പോഷകസംഘടന നേതാക്കളായ ബിപി പ്രദീപ്കുമാര്‍, സാജിദ് മൗവ്വല്‍, ശ്രീജിത്ത് മാടക്കല്ല്, പി രാമചന്ദ്രന്‍, എ വാസുദേവന്‍, ജി നാരായണന്‍, രാജേഷ് പള്ളിക്കര, ബാലരാമന്‍ നായര്‍, ജമീല അഹമ്മദ്, ഉമേഷന്‍ വേളൂര്‍, എഎം കടവത്ത് എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it