സഹപ്രവര്‍ത്തകക്ക് എസ്.എഫ്.ഐ വക വീട്; താക്കോല്‍ദാനം കോടിയേരി നിര്‍വഹിക്കും

കാഞ്ഞങ്ങാട്: എസ്.എഫ്.ഐ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി ജില്ലാ കമ്മിറ്റി ഏറ്റെടുത്ത 'സഹപാഠിക്കൊരു സ്‌നേഹവീട്' പദ്ധതിയില്‍ വീട് പൂര്‍ത്തിയായി. തറക്കല്ലിട്ട് 110 ദിവസങ്ങള്‍ക്കകമാണ് വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്. കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്.എഫ്.ഐ സംസ്ഥാനകമ്മിറ്റിയംഗവുമായ ഗവ. കോളേജിലെ എം.എ എക്കണോമിക്ക്‌സ് വിദ്യാര്‍ത്ഥിനി കോടോത്തെ കെ.വി ശില്‍പയ്ക്കാണ് ജില്ലാ കമ്മിറ്റി സ്നേഹവീട് നിര്‍മ്മിച്ച് നല്‍കുന്നത്. വീടൊരുക്കാന്‍ 12 സെന്റ് സ്ഥലം കണ്ടെത്താനും 13 ലക്ഷത്തോളം രൂപ ചെലവഴിക്കാനും എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിക്കായി. വീട്ടിലേക്ക് ആവശ്യമായ എല്ലാ […]

കാഞ്ഞങ്ങാട്: എസ്.എഫ്.ഐ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി ജില്ലാ കമ്മിറ്റി ഏറ്റെടുത്ത 'സഹപാഠിക്കൊരു സ്‌നേഹവീട്' പദ്ധതിയില്‍ വീട് പൂര്‍ത്തിയായി. തറക്കല്ലിട്ട് 110 ദിവസങ്ങള്‍ക്കകമാണ് വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്. കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്.എഫ്.ഐ സംസ്ഥാനകമ്മിറ്റിയംഗവുമായ ഗവ. കോളേജിലെ എം.എ എക്കണോമിക്ക്‌സ് വിദ്യാര്‍ത്ഥിനി കോടോത്തെ കെ.വി ശില്‍പയ്ക്കാണ് ജില്ലാ കമ്മിറ്റി സ്നേഹവീട് നിര്‍മ്മിച്ച് നല്‍കുന്നത്.
വീടൊരുക്കാന്‍ 12 സെന്റ് സ്ഥലം കണ്ടെത്താനും 13 ലക്ഷത്തോളം രൂപ ചെലവഴിക്കാനും എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിക്കായി. വീട്ടിലേക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും സ്വരൂപിച്ചു നല്‍കാനുമായി. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തികവും മറ്റ് സഹായങ്ങളും പൂര്‍ണ്ണമായും പഴയകാല എസ്.എഫ്.ഐ പ്രവര്‍ത്തകരില്‍ നിന്നാണ് സ്വരൂപിച്ചത്. സ്‌നേഹവീടിന്റെ താക്കോല്‍ദാനം 24ന് രാവിലെ 9 മണിക്ക് സി.പി.എം പോളിറ്റ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, എം. രാജാഗോപാലന്‍ എം.എല്‍.എ, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എം സച്ചിന്‍ദേവ് എം.എല്‍.എ, സംസ്ഥാന പ്രസിഡണ്ട് വി.എ വിനീഷ് എന്നിവര്‍ സംബന്ധിക്കും.

Related Articles
Next Story
Share it