ഉന്നത വിദ്യഭ്യാസ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം-എസ്എഫ്‌ഐ

കാസര്‍കോട്: ജില്ലയിലെ ഉന്നതവിദ്യഭ്യാസ കുറവുകള്‍ പരിഹരിക്കാന്‍ ജില്ലാകമ്മിറ്റി തയ്യാറാക്കിയ ഉന്നത വിദ്യഭ്യാസ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് എസ്എഫ്‌ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഉന്നതവിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥയില്‍ പരിഹാരം കാണുവാനായി എസ്എഫ്‌ഐ ജില്ലാകമ്മിറ്റി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി ബന്ധപ്പെട്ടവര്‍ക്ക് നല്‍കി. ഹയര്‍സെക്കന്‍ഡറി കഴിഞ്ഞുവരുന്ന വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളിക്കാനും അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സുകള്‍ തിരഞ്ഞെടുക്കാനുമുള്ള പരിമിതികളാണ് ഉന്നതവിദ്യാഭ്യാസ രംഗത്തെ വലിയ വെല്ലുവിളി. നിലവിലെ അപര്യാപ്തത തിരിച്ചറിഞ്ഞ് ഓരോ സ്ഥാപനങ്ങളെയും മെച്ചപ്പെടുത്തുവാനുള്ള നിര്‍ദേശങ്ങളടക്കം ഈ റിപ്പോര്‍ട്ടിലുണ്ട്. കാസര്‍കോട് ധീരജ് നഗറില്‍ (മുനിസിപ്പല്‍ കോണ്‍ഫറന്‍സ് […]

കാസര്‍കോട്: ജില്ലയിലെ ഉന്നതവിദ്യഭ്യാസ കുറവുകള്‍ പരിഹരിക്കാന്‍ ജില്ലാകമ്മിറ്റി തയ്യാറാക്കിയ ഉന്നത വിദ്യഭ്യാസ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് എസ്എഫ്‌ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഉന്നതവിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥയില്‍ പരിഹാരം കാണുവാനായി എസ്എഫ്‌ഐ ജില്ലാകമ്മിറ്റി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി ബന്ധപ്പെട്ടവര്‍ക്ക് നല്‍കി. ഹയര്‍സെക്കന്‍ഡറി കഴിഞ്ഞുവരുന്ന വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളിക്കാനും അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സുകള്‍ തിരഞ്ഞെടുക്കാനുമുള്ള പരിമിതികളാണ് ഉന്നതവിദ്യാഭ്യാസ രംഗത്തെ വലിയ വെല്ലുവിളി. നിലവിലെ അപര്യാപ്തത തിരിച്ചറിഞ്ഞ് ഓരോ സ്ഥാപനങ്ങളെയും മെച്ചപ്പെടുത്തുവാനുള്ള നിര്‍ദേശങ്ങളടക്കം ഈ റിപ്പോര്‍ട്ടിലുണ്ട്.
കാസര്‍കോട് ധീരജ് നഗറില്‍ (മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍) ആരംഭിച്ച പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ അഭിരാം അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ആല്‍ബിന്‍ മാത്യു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സച്ചിന്‍ ഗോപു അനുശോചന പ്രമേയവും ഗോകുല്‍ദാസ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം വി പി ശരത്പ്രസാദ്, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ കെ അതുല്‍, അഞ്ജു കൃഷ്ണ, സംസ്ഥാന കമ്മിറ്റി അംഗം ജയ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. കെ അഭിരാം, വിപിന്‍ കീക്കാനം, കെ എം ജസീല്‍, ഋഷിത എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. വിഷ്ണു ചേരിപ്പാടി (മിനിട്സ്), എം ടി സിദ്ധാര്‍ഥന്‍ (പ്രമേയം), പി വി ആദര്‍ശ് (രജിസ്ട്രേഷന്‍), പി വൈശാഖ് (ക്രഡന്‍ഷ്യല്‍), ബിപിന്‍രാജ് പായം (നവമാധ്യമം) എന്നിവര്‍ കണ്‍വീനര്‍മാരായി വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. 12 ഏരിയകളില്‍ നിന്നുള്ള പ്രതിനിധികളും ജില്ലാ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 266 പേര്‍ സമ്മേളനത്തിലുണ്ട്. സമ്മേളനം ഞായറാഴ്ച സമാപിക്കും.

Related Articles
Next Story
Share it