എസ്എഫ്‌ഐ ജില്ലാ സമ്മേളനം സമാപിച്ചു; എംടി സിദ്ധാര്‍ഥന്‍ പ്രസി., ബിപിന്‍രാജ് പായം സെക്ര.

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയെ വര്‍ഗീയവല്‍കരിക്കാനുള്ള സംഘപരിവാര്‍ നീക്കം അവസാനിപ്പിക്കണമെന്ന് എസ്എഫ്‌ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാസര്‍കോട് ഉന്നതവിദ്യഭ്യാസ രംഗത്ത് ഏറെ പ്രതീക്ഷയോടെ നോക്കികാണുന്ന വിദ്യഭ്യാസ സ്ഥാപനമാണിത്. ഉന്നതവിദ്യഭ്യാസ മേഖലയെ കാവിവല്‍കരിക്കാനും വര്‍ഗീയവല്‍കരിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായി കേരള കേന്ദ്ര സര്‍വകലാശാലയെയും കൈപിടിയിലാക്കാനാണ് ശ്രമം. ആര്‍എസ്എസ് ക്രിമിനലുകളെയും പ്രവര്‍ത്തകരെയും റിക്രൂട്ട് ചെയ്യാനുള്ള സ്ഥാപനമായി മാറ്റാനാണ് ശ്രമിക്കുന്നത്. സര്‍വകലാശാലയുടെ അക്കാദമിക് നിലവാരം തകര്‍ത്ത് ആര്‍എസ്എസ് കേന്ദ്രമാക്കി മാറ്റാനുള്ള നീക്കം അവസാനിപ്പിച്ച് സമൂഹത്തിലെ എല്ലാതരം വിദ്യര്‍ഥികള്‍ക്കും കടന്നുവരാന്‍ സാധിക്കുന്ന മികവിന്റെ കേന്ദ്രമാക്കി […]

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയെ വര്‍ഗീയവല്‍കരിക്കാനുള്ള സംഘപരിവാര്‍ നീക്കം അവസാനിപ്പിക്കണമെന്ന് എസ്എഫ്‌ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാസര്‍കോട് ഉന്നതവിദ്യഭ്യാസ രംഗത്ത് ഏറെ പ്രതീക്ഷയോടെ നോക്കികാണുന്ന വിദ്യഭ്യാസ സ്ഥാപനമാണിത്. ഉന്നതവിദ്യഭ്യാസ മേഖലയെ കാവിവല്‍കരിക്കാനും വര്‍ഗീയവല്‍കരിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായി കേരള കേന്ദ്ര സര്‍വകലാശാലയെയും കൈപിടിയിലാക്കാനാണ് ശ്രമം. ആര്‍എസ്എസ് ക്രിമിനലുകളെയും പ്രവര്‍ത്തകരെയും റിക്രൂട്ട് ചെയ്യാനുള്ള സ്ഥാപനമായി മാറ്റാനാണ് ശ്രമിക്കുന്നത്. സര്‍വകലാശാലയുടെ അക്കാദമിക് നിലവാരം തകര്‍ത്ത് ആര്‍എസ്എസ് കേന്ദ്രമാക്കി മാറ്റാനുള്ള നീക്കം അവസാനിപ്പിച്ച് സമൂഹത്തിലെ എല്ലാതരം വിദ്യര്‍ഥികള്‍ക്കും കടന്നുവരാന്‍ സാധിക്കുന്ന മികവിന്റെ കേന്ദ്രമാക്കി മാറ്റണം.
പ്രതിനിധികളുടെ ചര്‍ച്ചക്ക് ജില്ലാ സെക്രട്ടറി ആല്‍ബിന്‍ മാത്യുവും കേന്ദ്ര കമ്മിറ്റി അംഗം ആദര്‍ശ് എം സജിയും മറുപടി പറഞ്ഞു. സംസ്ഥാന വൈസ്പ്രസിഡന്റ് ജോബിന്‍സണ്‍ ജയിംസ്, സംസ്ഥാന സെക്രട്ടറിയറ്റംഗം അഞ്ജു കൃഷ്ണ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജയ നാരായണന്‍, കെ വി ശില്‍പ, ജില്ലാ ഭാരവാഹികളായ വിനയ്കുമാര്‍, ബിപിന്‍ദാസ് കീക്കാനം എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതിക്ക് വേണ്ടി പ്രവീണ്‍ പാടിയും പ്രസീഡിയത്തിന് വേണ്ടി കെ അഭിരാമും നന്ദി പറഞ്ഞു.

എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റായി എം ടി സിദ്ധാര്‍ഥനെയും സെക്രട്ടറിയായി ബിപിന്‍രാജ് പായത്തെയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: സച്ചിന്‍ ഗോപു, വിഷ്ണു ചേരിപ്പാടി, മാളവിക രാമചന്ദ്രന്‍ (ജോയിന്റ് സെക്രട്ടറി), പ്രവീണ്‍ പാടി, കെ വി ചൈത്ര, പി എ തൗഫീല്‍ (വൈസ്പ്രസിഡന്റ്). 43 അംഗ ജില്ലാ കമ്മിറ്റിയെയും 15 അംഗം ജില്ലാ സെക്രട്ടറിയറ്റിനെയും തെരഞ്ഞെടുത്തു.

Related Articles
Next Story
Share it