എസ്.എഫ്.ഐ. കരിങ്കൊടി; ഗവര്‍ണര്‍ റോഡിലിറങ്ങി പൊലീസിനെതിരെ തിരിഞ്ഞു

കൊല്ലം: കൊല്ലം നിലമേലില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി പൊലീസിനോട് കയര്‍ത്തു. 50ല്‍ അധികം എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ഇന്ന് ഉച്ചയോടെ ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാണിച്ചത്. ഗവര്‍ണര്‍ വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതെ ഏറെനേരം റോഡില്‍ നിന്നു. സമീപത്തെ കടയില്‍ കയറിയ അദ്ദേഹം അവിടെ നിന്ന് വെള്ളം വാങ്ങി കുടിച്ചു. തുടര്‍ന്നും പൊലീസിന് നേരെ തിരിഞ്ഞു.അതേസമയം, എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഡി.ജി.പി. ഷെയ്ഖ് […]

കൊല്ലം: കൊല്ലം നിലമേലില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി പൊലീസിനോട് കയര്‍ത്തു. 50ല്‍ അധികം എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ഇന്ന് ഉച്ചയോടെ ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാണിച്ചത്. ഗവര്‍ണര്‍ വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതെ ഏറെനേരം റോഡില്‍ നിന്നു. സമീപത്തെ കടയില്‍ കയറിയ അദ്ദേഹം അവിടെ നിന്ന് വെള്ളം വാങ്ങി കുടിച്ചു. തുടര്‍ന്നും പൊലീസിന് നേരെ തിരിഞ്ഞു.
അതേസമയം, എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഡി.ജി.പി. ഷെയ്ഖ് ദര്‍വേഷ് സാഹബ് ഗവര്‍ണറെ ഫോണില്‍ ബന്ധപ്പെട്ടു.
കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാമെന്ന് അറിയിച്ചുവെങ്കിലും ഗവര്‍ണര്‍ തിരികെ പോകാന്‍ തയ്യാറായില്ല. എഫ്.ഐ.ആര്‍. കാണാതെ താന്‍ തിരികെ പോകില്ലെന്നാണ് ഗവര്‍ണര്‍ പറയുന്നത്. പ്രധാനമന്ത്രിയെ വിളിക്കാനും പൊലീസുകാരോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it