സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്‌നഫോട്ടോള്‍ പകര്‍ത്തി, തുടര്‍ന്ന് ബ്ലാക്ക്മെയില്‍ ചെയ്യാനും ശ്രമം; അധ്യാപകന്‍ അറസ്റ്റില്‍

സുള്ള്യ: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്‌നഫോട്ടോകള്‍ പകര്‍ത്തുകയും തുടര്‍ന്ന് ബ്ലാക്ക് മെയിലിന് ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതിയായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. സുബ്രഹ്‌മണ്യയിലെ ഒരു ഹൈസ്‌കൂളില്‍ അധ്യാപകനായ റായ്ച്ചൂര്‍ സ്വദേശി ഗുരുരാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ ഹൈസ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിനിയായ പതിനഞ്ചുകാരിയെ ഗുരുരാജ് തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും തുടര്‍ന്ന് നഗ്‌നഫോട്ടോകള്‍ പകര്‍ത്തുകയും ചെയ്തെന്നാണ് പരാതി. പിന്നീട് ഈ ഫോട്ടോകള്‍ കാണിച്ച് പീഡനം തുടരുകയും പണം ആവശ്യപ്പെടുകയും ചെയ്തു. പണം […]

സുള്ള്യ: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്‌നഫോട്ടോകള്‍ പകര്‍ത്തുകയും തുടര്‍ന്ന് ബ്ലാക്ക് മെയിലിന് ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതിയായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. സുബ്രഹ്‌മണ്യയിലെ ഒരു ഹൈസ്‌കൂളില്‍ അധ്യാപകനായ റായ്ച്ചൂര്‍ സ്വദേശി ഗുരുരാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ ഹൈസ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിനിയായ പതിനഞ്ചുകാരിയെ ഗുരുരാജ് തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും തുടര്‍ന്ന് നഗ്‌നഫോട്ടോകള്‍ പകര്‍ത്തുകയും ചെയ്തെന്നാണ് പരാതി. പിന്നീട് ഈ ഫോട്ടോകള്‍ കാണിച്ച് പീഡനം തുടരുകയും പണം ആവശ്യപ്പെടുകയും ചെയ്തു. പണം നല്‍കിയില്ലെങ്കില്‍ നഗ്‌നഫോട്ടോകള്‍ പുറത്തുവിടുമെന്നായിരുന്നു അധ്യാപകന്റെ ഭീഷണി. ഇതോടെ പെണ്‍കുട്ടി വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ഗുരുരാജിനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തത്. തുടര്‍ന്ന് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles
Next Story
Share it