വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ പീഡിപ്പിച്ചെന്ന കേസില്‍ ഡിജിപിക്കെതിരായ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശം

ചെന്നൈ: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ പീഡിപ്പിച്ചെന്ന കേസില്‍ ഡിജിപിക്കെതിരായ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട്ടില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ കാറില്‍ വച്ച് ഡിജിപി അപമര്യാദയായി പെരുമാറിയെന്നാണ് ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതി. തമിഴ്‌നാട് സ്‌പെഷ്യല്‍ ഡിജിപി രാജേഷ് ദാസിനെതിരെയാണ് പരാതി നല്‍കിയത്. കേസില്‍ അന്വേഷണം നീളുന്നുവെന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥ പരാതി നല്‍കിയതോടെയാണ് കോടതി ഇടപെടല്‍. അന്വേഷണം വേഗത്തിലാക്കുന്നതോടൊപ്പം വനിതാ ഉദ്യോഗസ്ഥയ്ക്ക് നീതി ഉറപ്പ് വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് അന്വേഷിക്കുന്ന സിബിസിഐഡിക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. […]

ചെന്നൈ: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ പീഡിപ്പിച്ചെന്ന കേസില്‍ ഡിജിപിക്കെതിരായ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട്ടില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ കാറില്‍ വച്ച് ഡിജിപി അപമര്യാദയായി പെരുമാറിയെന്നാണ് ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതി. തമിഴ്‌നാട് സ്‌പെഷ്യല്‍ ഡിജിപി രാജേഷ് ദാസിനെതിരെയാണ് പരാതി നല്‍കിയത്. കേസില്‍ അന്വേഷണം നീളുന്നുവെന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥ പരാതി നല്‍കിയതോടെയാണ് കോടതി ഇടപെടല്‍.

അന്വേഷണം വേഗത്തിലാക്കുന്നതോടൊപ്പം വനിതാ ഉദ്യോഗസ്ഥയ്ക്ക് നീതി ഉറപ്പ് വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് അന്വേഷിക്കുന്ന സിബിസിഐഡിക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. അന്വേഷണം നീണ്ടു പോകുന്നത് അംഗീകരിക്കാനാകില്ല. വനിതാ ഉദ്യോഗസ്ഥയ്ക്ക് നീതി ഉറപ്പ് വരുത്തണം. ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് പോലും നീതി നല്‍കാന്‍ പോലീസിന് കഴിയാത്തത് ഖേദകരമാണെന്നും കോടതി പരാമര്‍ശിച്ചു. തല്‍സ്ഥിതി റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി.

മദ്രാസ് ഹൈക്കോടതി സ്വമേധയാ ആണ് കേസെടുത്ത്ത. അന്നത്തെ മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഡ്യൂട്ടി ചെയ്യുമ്പോഴാണ് ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് ദുരനുഭവം ഉണ്ടായത്. പരാതി നല്‍കുന്നതില്‍ നിന്ന് പിന്‍മാറാന്‍ തനിക്ക് മേല്‍ സഹപ്രവര്‍ത്തകര്‍ സമ്മര്‍ദ്ദം ചെലുത്തിയതായും ഉദ്യോഗസ്ഥ പരാതിയില്‍ പറയുന്നു.

Related Articles
Next Story
Share it