പരിശീലനകേന്ദ്രത്തില്‍ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കരാട്ടെ മാസ്റ്റര്‍ക്ക് 20 വര്‍ഷം കഠിനതടവ്

മംഗളൂരു: പരിശീലന കേന്ദ്രത്തില്‍ കരാട്ടെ പഠിക്കാനെത്തിയ 12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍പ്രതിയായ കരാട്ടെ മാസ്റ്ററെ കോടതി 20 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. പടുബിദ്രിക്കടുത്ത് ഹെജ്മാടി സ്വദേശി ഉമേഷ് ബങ്കേരയെയാണ് (48) ഉഡുപ്പി അതിവേഗ പോക്‌സോ കോടതി ജഡ്ജി ശ്രീനിവാസ് സുവര്‍ണ ശിക്ഷിച്ചത്. പ്രതിക്ക് പോക്‌സോ നിയമപ്രകാരം 10 വര്‍ഷം തടവും 10,000 രൂപ പിഴയും ലൈംഗികാതിക്രമക്കേസില്‍ 10 വര്‍ഷം തടവും 10,000 രൂപ പിഴയും ഭീഷണിപ്പെടുത്തിയതിന് 2000 രൂപ പിഴയുമാണ് ശിക്ഷ. ഇരയായ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി […]

മംഗളൂരു: പരിശീലന കേന്ദ്രത്തില്‍ കരാട്ടെ പഠിക്കാനെത്തിയ 12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍പ്രതിയായ കരാട്ടെ മാസ്റ്ററെ കോടതി 20 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. പടുബിദ്രിക്കടുത്ത് ഹെജ്മാടി സ്വദേശി ഉമേഷ് ബങ്കേരയെയാണ് (48) ഉഡുപ്പി അതിവേഗ പോക്‌സോ കോടതി ജഡ്ജി ശ്രീനിവാസ് സുവര്‍ണ ശിക്ഷിച്ചത്. പ്രതിക്ക് പോക്‌സോ നിയമപ്രകാരം 10 വര്‍ഷം തടവും 10,000 രൂപ പിഴയും ലൈംഗികാതിക്രമക്കേസില്‍ 10 വര്‍ഷം തടവും 10,000 രൂപ പിഴയും ഭീഷണിപ്പെടുത്തിയതിന് 2000 രൂപ പിഴയുമാണ് ശിക്ഷ. ഇരയായ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്‍കാനും കോടതി ഉത്തരവിട്ടു.
പടുബിദ്രിയില്‍ കരാട്ടെ പരിശീലന ക്ലാസ് നടത്തുകയായിരുന്നു ഉമേഷ്. 2020 ഫെബ്രുവരി 12ന് പരിശീലനത്തിന് ശേഷം 12 വയസ്സുള്ള പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു
ഫെബ്രുവരി 27ന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ച് മകളെ കരാട്ടെ ക്ലാസിന് അയക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു. ഇതനുസരിച്ച് അമ്മ മകളോട് ക്ലാസില്‍ പോകാന്‍ നിര്‍ദേശിച്ചു. എന്നാല്‍ കുട്ടി അതിന് തയ്യാറാകാതെ കരഞ്ഞു. അമ്മ കാര്യമന്വേഷിച്ചപ്പോഴാണ് കരാട്ടെ മാസ്റ്റര്‍ തന്നെ പീഡിപ്പിച്ച വിവരം കുട്ടി പുറത്തുവിട്ടത്. തുടര്‍ന്ന് അമ്മ പടുബിദ്രി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഉമേഷിനെതിരെ കേസെടുത്തത്. അന്നത്തെ കാപ്പ് സിഐ മഹേഷ് പ്രസാദാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വൈ ടി രാഘവേന്ദ്ര പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

Related Articles
Next Story
Share it