മടിക്കേരി സ്വദേശിനിയായ കോളേജ് വിദ്യാര്‍ഥിനിയെ വ്യായാമം പരിശീലിപ്പിക്കുന്നതിനിടെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം; ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ അറസ്റ്റില്‍

പുത്തൂര്‍: മടിക്കേരി സ്വദേശിനിയായ കോളേജ് വിദ്യാര്‍ഥിനയെ വ്യായാമം പരിശീലിപ്പിക്കുന്നതിനിടെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ സ്വകാര്യ കോളജിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറായ ഇല്യാസ് പിന്റോയെയാണ് അറസ്റ്റ് ചെയ്തത്. പിന്റോയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട്ചെയ്തു. പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഇടക്കാല ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി തള്ളി. ഇതോടെ അഭിഭാഷകന്‍ റെഗുലര്‍ ജാമ്യത്തിനായി അപേക്ഷ സമര്‍പ്പിച്ചു. മടിക്കേരിയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഒന്നാം പി.യു വിദ്യാര്‍ഥിനിയായ പ്രായപൂര്‍ത്തിയാകാത്ത […]

പുത്തൂര്‍: മടിക്കേരി സ്വദേശിനിയായ കോളേജ് വിദ്യാര്‍ഥിനയെ വ്യായാമം പരിശീലിപ്പിക്കുന്നതിനിടെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ സ്വകാര്യ കോളജിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറായ ഇല്യാസ് പിന്റോയെയാണ് അറസ്റ്റ് ചെയ്തത്. പിന്റോയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട്ചെയ്തു. പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഇടക്കാല ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി തള്ളി. ഇതോടെ അഭിഭാഷകന്‍ റെഗുലര്‍ ജാമ്യത്തിനായി അപേക്ഷ സമര്‍പ്പിച്ചു. മടിക്കേരിയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഒന്നാം പി.യു വിദ്യാര്‍ഥിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് ഇല്യാസ് പിന്റോക്കെതിരെ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിക്കാരിയായ പെണ്‍കുട്ടിക്ക് ഇല്യാസ് പിന്റോ കായികപരിശീലനം നല്‍കിവരികയായിരുന്നു. ഒക്ടോബര്‍ 23ന് അരക്കെട്ടില്‍ വേദനയുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ വേദന മാറ്റാനുള്ള വ്യായാമങ്ങള്‍ പരിശീലിക്കാമെന്ന് പിന്റോ അറിയിച്ചു. വ്യായാമത്തിനിടെ പിന്റോ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടി ഇക്കാര്യം മടിക്കേരിയില്‍ താമസിക്കുന്ന മാതാപിതാക്കളെ അറിയിക്കുകയും അവര്‍ ഒക്ടോബര്‍ 25ന് അന്വേഷണത്തിനായി കോളേജിലെത്തുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെയും കൂട്ടി രക്ഷിതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പിന്റോക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. തുടര്‍ന്ന് ചൊവ്വാഴ്ച പുത്തൂര്‍ ക്ലബ്ബിന് സമീപത്തുനിന്ന് പ്രതിയെ പൊലീസ്‌കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related Articles
Next Story
Share it