വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം പുറത്തുപറഞ്ഞാല്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിയും; മംഗളൂരു സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്രം പ്രൊഫസര്‍ക്ക് സസ്പെന്‍ഷന്‍

മംഗളൂരു: വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായുള്ള ആരോപണം നേരിടുന്ന മംഗളൂരു സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്രം ബിരുദാനന്തര ബിരുദ വിഭാഗം പ്രൊഫസറെ സസ്പെന്റ് ചെയ്തു. പ്രൊഫ. യു അറബിയെയാണ് സസ്പെന്റ് ചെയ്തത്. സര്‍വകലാശാല സിണ്ടിക്കേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. പ്രൊഫസര്‍ തന്നെ രണ്ടുവര്‍ഷക്കാലം പീഡിപ്പിച്ചെന്നും വിവരം പുറത്തുപറഞ്ഞാല്‍ പരീക്ഷയില്‍ തന്നെ തോല്‍പ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് വിദ്യാര്‍ത്ഥിനി സര്‍വകലാശാല അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പ്രൊഫസര്‍ക്കെതിരായ പീഡന പരാതി അന്വേഷിക്കാനുള്ള ചുമതല ഏറ്റെടുത്ത കമ്മിറ്റി രണ്ട് വര്‍ഷം മുമ്പ് […]

മംഗളൂരു: വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായുള്ള ആരോപണം നേരിടുന്ന മംഗളൂരു സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്രം ബിരുദാനന്തര ബിരുദ വിഭാഗം പ്രൊഫസറെ സസ്പെന്റ് ചെയ്തു. പ്രൊഫ. യു അറബിയെയാണ് സസ്പെന്റ് ചെയ്തത്. സര്‍വകലാശാല സിണ്ടിക്കേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

പ്രൊഫസര്‍ തന്നെ രണ്ടുവര്‍ഷക്കാലം പീഡിപ്പിച്ചെന്നും വിവരം പുറത്തുപറഞ്ഞാല്‍ പരീക്ഷയില്‍ തന്നെ തോല്‍പ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് വിദ്യാര്‍ത്ഥിനി സര്‍വകലാശാല അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പ്രൊഫസര്‍ക്കെതിരായ പീഡന പരാതി അന്വേഷിക്കാനുള്ള ചുമതല ഏറ്റെടുത്ത കമ്മിറ്റി രണ്ട് വര്‍ഷം മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെങ്കിലും നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥിനി സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കുകയായിരുന്നു.

വനിതാകമ്മീഷന്‍ സര്‍വകലാശാല അധികൃതരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതോടെ സിണ്ടിക്കേറ്റ് യോഗം ചേര്‍ന്ന് പ്രൊഫസര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. അന്നത്തെ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. എ എം ഖാനെതിരെയും നടപടിയെടുക്കാന്‍ സിണ്ടിക്കേറ്റ് യോഗത്തില്‍ തീരുമാനമായി.

Sexual harassment - Mangalore University professor Arabi U suspended from service

Related Articles
Next Story
Share it