മൈസൂരു ജില്ലയിലെ ഒരു സ്‌കൂളില്‍ 18 പെണ്‍കുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കിയതായി കേസ്; സ്വകാര്യസ്‌കൂള്‍ മാനേജര്‍ അറസ്റ്റില്‍

മൈസൂരു: കര്‍ണാടകയിലെ മൈസൂരു ജില്ലയിലുള്ള ഒരു സ്വകാര്യസ്‌കൂളില്‍ 18 പെണ്‍കുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കിയതായി പരാതി. സംഭവത്തില്‍ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് സ്‌കൂള്‍ മാനേജരെ അറസ്റ്റ് ചെയ്തു. മാനേജര്‍ ഗിരീഷിനെ(40)യാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലാണ് ലൈംഗികചൂഷണം നടന്നത്. കര്‍ണാടകയിലെ പല നഗരങ്ങളിലും ഈ സ്‌കൂളിന് ശാഖകളുണ്ട്. 18 വയസ്സിന് താഴെയുള്ള, ദരിദ്ര പശ്ചാത്തലത്തില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്ക് ഇവിടെ സൗജന്യ വിദ്യാഭ്യാസവും താമസവും ഭക്ഷണവും നല്‍കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളില്‍ സംഗീതാധ്യാപികയെ […]

മൈസൂരു: കര്‍ണാടകയിലെ മൈസൂരു ജില്ലയിലുള്ള ഒരു സ്വകാര്യസ്‌കൂളില്‍ 18 പെണ്‍കുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കിയതായി പരാതി. സംഭവത്തില്‍ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് സ്‌കൂള്‍ മാനേജരെ അറസ്റ്റ് ചെയ്തു. മാനേജര്‍ ഗിരീഷിനെ(40)യാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലാണ് ലൈംഗികചൂഷണം നടന്നത്.
കര്‍ണാടകയിലെ പല നഗരങ്ങളിലും ഈ സ്‌കൂളിന് ശാഖകളുണ്ട്. 18 വയസ്സിന് താഴെയുള്ള, ദരിദ്ര പശ്ചാത്തലത്തില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്ക് ഇവിടെ സൗജന്യ വിദ്യാഭ്യാസവും താമസവും ഭക്ഷണവും നല്‍കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളില്‍ സംഗീതാധ്യാപികയെ നിയമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പെണ്‍കുട്ടികളോടുള്ള മാനേജരുടെ ദുരുദ്ദേശപരമായ പെരുമാറ്റം നിരീക്ഷിച്ച സംഗീതാധ്യാപിക പെണ്‍കുട്ടികളുമായി സംസാരിച്ചപ്പോഴാണ് ലൈംഗികചൂഷണം പുറത്തുവന്നത്. തുടര്‍ന്ന് അധ്യാപിക തെളിവ് സഹിതം ശിശുക്ഷേമ സമിതിയെ അറിയിച്ചു. ശിശുക്ഷേമ സമിതി അംഗങ്ങള്‍ സ്‌കൂളിലെത്തി പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. മാനേജര്‍ക്കെതിരായ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടികളെ ഒബ്സര്‍വേഷന്‍ ഹോമിലേക്കും ബാപ്പുജി ചില്‍ഡ്രന്‍സ് ഹോമിലേക്കും മാറ്റി.

Related Articles
Next Story
Share it