നിയമവിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന അഭിഭാഷകനെതിരെ മംഗളൂരു പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

മംഗളൂരു: നിയമവിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന അഭിഭാഷകന്‍ കെഎസ്എന്‍ രാജേഷിനെതിരെ മംഗളൂരു സിറ്റി പൊലീസ് ചൊവ്വാഴ്ച ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പീഡനക്കേസില്‍ പ്രതിയായ രാജേഷ് ഒരു മാസത്തോളമായി പൊലീസിന് പിടികൊടുക്കാതെ ഒളിവിലാണ്. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്. 6 ഭാഷകളിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡ്, എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലും നോട്ടീസ് പതിപ്പിച്ചു. രാജേഷിന്റെ 12 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. രാജേഷ് ആന്ധ്രയിലോ തമിഴ്‌നാട്ടിലോ ഒളിവില്‍ കഴിയുന്നുണ്ടന്നാണ് […]

മംഗളൂരു: നിയമവിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന അഭിഭാഷകന്‍ കെഎസ്എന്‍ രാജേഷിനെതിരെ മംഗളൂരു സിറ്റി പൊലീസ് ചൊവ്വാഴ്ച ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പീഡനക്കേസില്‍ പ്രതിയായ രാജേഷ് ഒരു മാസത്തോളമായി പൊലീസിന് പിടികൊടുക്കാതെ ഒളിവിലാണ്.
ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്. 6 ഭാഷകളിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡ്, എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലും നോട്ടീസ് പതിപ്പിച്ചു. രാജേഷിന്റെ 12 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.
രാജേഷ് ആന്ധ്രയിലോ തമിഴ്‌നാട്ടിലോ ഒളിവില്‍ കഴിയുന്നുണ്ടന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതി വിദേശത്തേക്ക് രക്ഷപ്പെട്ടിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

Related Articles
Next Story
Share it