മംഗളൂരുവില്‍ നിയമവിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന ലോകായുക്ത സ്പെഷല്‍ പ്രോസിക്യൂട്ടറെ സഹായിച്ചതിന് ഭാര്യയും ബന്ധുവും അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവില്‍ നിയമവിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന മുഖ്യപ്രതിയും ലോകായുക്ത സ്‌പെഷല്‍ പ്രോസിക്യൂട്ടറുമായ കെഎസ്എന്‍ രാജേഷ് ഭട്ടിനെ സഹായിച്ചതിന് ഭാര്യയെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. രാജേഷ് ഭട്ടിന്റെ ഭാര്യ ശശികലയെയും ബന്ധുവായ കെ അശോകിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 18നാണ് നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രാജേഷ് ഭട്ടിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. പൊലീസ് അന്വേഷണമാരംഭിച്ചതോടെ രാജേഷിനെ ഭാര്യ ശശികലയും അശോകും രക്ഷപ്പെടാന്‍ സഹായിച്ചെന്നാണ് കേസ്. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയതോടെ ജാമ്യത്തില്‍ വിട്ടു. രാജേഷിന്റെ […]

മംഗളൂരു: മംഗളൂരുവില്‍ നിയമവിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന മുഖ്യപ്രതിയും ലോകായുക്ത സ്‌പെഷല്‍ പ്രോസിക്യൂട്ടറുമായ കെഎസ്എന്‍ രാജേഷ് ഭട്ടിനെ സഹായിച്ചതിന് ഭാര്യയെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. രാജേഷ് ഭട്ടിന്റെ ഭാര്യ ശശികലയെയും ബന്ധുവായ കെ അശോകിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബര്‍ 18നാണ് നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രാജേഷ് ഭട്ടിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. പൊലീസ് അന്വേഷണമാരംഭിച്ചതോടെ രാജേഷിനെ ഭാര്യ ശശികലയും അശോകും രക്ഷപ്പെടാന്‍ സഹായിച്ചെന്നാണ് കേസ്. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയതോടെ ജാമ്യത്തില്‍ വിട്ടു.
രാജേഷിന്റെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. രാജേഷിനെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടു. ഇയാളെ പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും മറ്റൊരു രാജ്യത്തേക്ക് രക്ഷപ്പെടുന്നത് തടയാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ഇയാളുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൃത്യവിലോപത്തിന് ഒരു വനിതാ സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും മൂന്ന് പേര്‍ അറസ്റ്റിലാകുകയും ചെയ്തു. ഇത്രയും കാലമായിട്ടും മുഖ്യപ്രതിയെ പിടികൂടാന്‍ കഴിയാത്തത് പൊലീസിന്റെ അനാസ്ഥയാണെന്ന് പീഡനത്തിനിരയായ നിയമവിദ്യാര്‍ഥിനി ആരോപിച്ചു. രാജേഷിനെതിരെ കേസെടുത്ത സാഹചര്യത്തില്‍ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണാടക സ്റ്റേറ്റ് ബാര്‍ കൗണ്‍സില്‍ അംഗത്വത്തില്‍ നിന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു.

Related Articles
Next Story
Share it