ഉഡുപ്പിയില്‍ എണ്‍പതുകാരിയെ ബലാല്‍സംഗത്തിനിരയാക്കി സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവ്
ഉഡുപ്പി: 80 വയസുകാരിയെ ബലാല്‍സംഗത്തിനിരയാക്കി സ്വര്‍ണവളയും മംഗല്യസൂത്രവും പണവും കവര്‍ന്ന കേസിലെ പ്രതിയെ കോടതി 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. ശിവമോഗ ജെപി നഗര്‍ സ്വദേശി ഇര്‍ഫാനെ(30) യാണ് ഉഡുപ്പി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജസ്റ്റിസ് ദിനേശ് ഹെഗ്‌ഡെ 10 വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം.തമിഴ്‌നാട്ടില്‍ നിന്നുള്ള 80 വയസ്സുള്ള ഒരു സ്ത്രീ 40 വര്‍ഷമായി ഉഡുപ്പി നഗരത്തില്‍ താമസിച്ചു വരികയാണ്. മാല്‍പെ തുറമുഖത്ത് […]

ഉഡുപ്പി: 80 വയസുകാരിയെ ബലാല്‍സംഗത്തിനിരയാക്കി സ്വര്‍ണവളയും മംഗല്യസൂത്രവും പണവും കവര്‍ന്ന കേസിലെ പ്രതിയെ കോടതി 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. ശിവമോഗ ജെപി നഗര്‍ സ്വദേശി ഇര്‍ഫാനെ(30) യാണ് ഉഡുപ്പി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജസ്റ്റിസ് ദിനേശ് ഹെഗ്‌ഡെ 10 വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം.
തമിഴ്‌നാട്ടില്‍ നിന്നുള്ള 80 വയസ്സുള്ള ഒരു സ്ത്രീ 40 വര്‍ഷമായി ഉഡുപ്പി നഗരത്തില്‍ താമസിച്ചു വരികയാണ്. മാല്‍പെ തുറമുഖത്ത് മീന്‍ കയറ്റിറക്ക് തൊഴിലാളിയായ സ്ത്രീ കഴിഞ്ഞ 10 വര്‍ഷമായി നഗരത്തിലെ പിപിസി റോഡിലെ സ്‌ക്രാപ്പ് ഡീലര്‍ക്ക് സ്‌ക്രാപ്പ് എടുത്ത് വില്‍ക്കുകയും ശ്രീകൃഷ്ണ മഠത്തിന്റെ പരിസരത്ത് ഉറങ്ങുകയുമാണ് ചെയ്യാറുള്ളത്. സ്‌ക്രാപ്പ് ഡീലറുടെ മകന്റെ ഉടമസ്ഥതയിലുള്ള കോഴിക്കടയില്‍ ജോലി ചെയ്യുന്ന ഇര്‍ഫാന്‍ ദിവസവും സ്ത്രീയെ നിരീക്ഷിച്ചിരുന്നു. 2017 ജൂണ്‍ അഞ്ചിന് ഇര്‍ഫാന്‍ വയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത് രക്ഷപ്പെടുകയും ചെയ്തു.
അവശയായ സ്ത്രീയെ ഉഡുപ്പി ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വനിതാ പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ വയോധികയുടെ മൊഴിയെടുക്കുകയും ജൂണ്‍ ഏഴിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
പിന്നീട് ഒരു കേസുമായി ബന്ധപ്പെട്ട് ഇര്‍ഫാന്‍ ബംഗളൂരുവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. 2019 മെയ് 16ന് ഉഡുപ്പി പൊലീസ് കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം ഇര്‍ഫാനെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തുകയും 2018 ല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.